ഞാൻ വനജ 72

ഞാൻ വനജ

Njaan Vanaja | Author : Kochumon


ഞങ്ങൾ ഗുരുവായൂർ ആണ് ഇപ്പോൾ. എന്റെ മകളുടെ കുഞ്ഞിന് ചോറ് കൊടുക്കാൻ വന്നതാണ്..

ഞാനും എന്റെ ഭർത്താവും മകനും. പിന്നെ മകൾ, മകളുടെ ഭർത്താവ് കുഞ്ഞ്..

മരുമോന്റെ അച്ഛനും അമ്മയും… പിന്നെ അവരുടെ കുടുംബക്കാർ.മൊത്തം ഒരു 22 പേരുണ്ട്.. ഒരു കുട്ടി ബസ്സ്‌ വിളിച്ചാണ് വന്നത്… അങ്ങനെ ഞങ്ങൾ ഗുരുവായൂർ എത്തി ചോറുകൊടുപ്പ് കഴിഞ്ഞ്…

മകളെ കെട്ടിച്ചു വിട്ടത് പലയിലേക്ക് ആണ്.. അവള് ഡിഗ്രിക്ക് പഠിക്കുമ്പോൾ ഒരു പയ്യനെ പ്രണയിച്ചു.. അവൻ എഞ്ചിനിയർ ആണ്.. ഡിഗ്രി കഴിഞ്ഞപ്പോൾ കല്യാണം കഴിഞ്ഞു… ഇപ്പോൾ ഒരു കുട്ടി ആയി..

ഇപ്പോൾ മോള് ഓൺലൈൻ ആയി പി. ജി. ചെയ്യുന്നുണ്ട്… അവർ സ്വന്തം ആയി വീട് വെച്ചു മാറി താമസിച്ചു..

ഞാനും എന്റെ ഭർത്താവും മകനും മുണ്ടക്കയത്ത് ആണ്..

എനിക്ക് ജോലി ഉണ്ട്.. എന്റെ ഭർത്താവ് എലെക്ട്രിസിറ്റിയിൽ ഒരു ഉദ്യോഗസ്ഥൻ ആണ്…

എന്റെ മോന് ഡിഗ്രിക്ക് ചേർന്നു..

ഇതാണ് എന്റെ കുടുംബം…

ഞാൻ വനജ… എന്റെ ഭർത്താവ് ദിവാകരൻ..

ഞങ്ങൾ ഗുരുവായൂർ നിന്ന് തിരിച്ചു പോരുമ്പോൾ ചില സ്ഥലങ്ങൾ സന്ദർശിച്ചു… എന്തായാലും ഒരു യാത്ര ആണല്ലോ.. മരുമോന്റെ അച്ഛൻ സത്യൻ ചേട്ടൻ പറഞ്ഞു.. എല്ലാവരും അത് അംഗീകരിച്ചു…

ഞാൻ കുഞ്ഞിനെ എടുത്തു കൊഞ്ചിക്കുമ്പോൾ സത്യേട്ടനും സുഷമ ചേച്ചിയും അടുത്ത് വന്നു കൊഞ്ചിക്കാൻ കൂടി..

സത്യേട്ടൻ പറഞ്ഞു…

കുഞ്ഞ് മോളെ പോലെ തന്നെ ഉണ്ട് അല്ലെ വനജേ..മോളെ പോലെ തന്നെ നല്ല ഭംഗിയും ഉണ്ട്.. ആ ചിരിയും.. നോക്കിക്കേ…

ഞാൻ ചിരിച്ചു…

സുഷമ ചേച്ചി ഉടനെ പറഞ്ഞു.. എന്റെ മോന്റെ കണ്ണും മുഖവും ആണ്…

എന്റെ മോള് അത് കേട്ടിട്ട് മരുമോന്റെ മുഖത്തു നോക്കി…

അവൻ പറഞ്ഞു..

അമ്മേ കുഞ്ഞിന് അതിന്റെ അച്ഛന്റെയും അമ്മയുടെയും ഛായ അല്ലെ വരൂ…

പിന്നെ ആരും അതിനെ പറ്റി പറഞ്ഞില്ല..

ഞങ്ങൾ അവിടെ നിന്ന് യാത്ര തുടങ്ങി… ഹിൽ പാലസ് കാണാൻ കയറി..

അതിലുടെ നടക്കുമ്പോൾ എന്റെ ഒപ്പം ആണ് സുഷമ ചേച്ചി..

സുഷമ ചേച്ചിക്ക് അസുഖങ്ങളെ പറ്റി പറയാനേ നേരമുള്ളൂ… കൈക്ക് വേദന, കാലിന്റെ മുട്ടിനു വേദന… എപ്പോഴും വയ്യാ വയ്യാ എന്ന് പറയും…

അതുകേൾക്കുമ്പോൾ സത്യേട്ടൻ അവരോട് ചുടാകും..

വയ്യെങ്കിൽ നിനക്ക് വീട്ടിൽ ഇരുന്നാൽപോരെ…

ഞാൻ പറഞ്ഞു..

പോട്ടെ സത്യേട്ടാ….

അല്ല വനജേ എപ്പോഴും ഇവൾക്ക് വേദന ആണ്..,

എനിക്ക് ചിരി വന്നു..

അത് വിട്… സത്യേട്ട..

സുഷമ ചേച്ചി എന്നെ നോക്കി പറഞ്ഞു..

നിങ്ങൾ പോയി നടന്നു കാണു… എനിക്ക് നടക്കാൻ ബുദ്ധിമുട്ട് ആണ്…

എന്റെ ഭർത്താവ് എന്റെ ഒപ്പം അല്ല നടക്കുന്നത്.. പുള്ളിയും വേറെ രണ്ട് ആണുങ്ങളും മദ്യത്തെ കുറിച്ച് സംസാരിച്ചാണ് നടക്കുന്നത്.. അവർ കഴിച്ചിട്ടും ഉണ്ട്…

മോന് കൂടെ വന്ന കുട്ടികളുടെ കൂടെ ആണ്…

വേറെയും പെണ്ണുങ്ങൾ ഉണ്ട്…

സത്യേട്ടൻ ആണ് മൊത്തം നിയന്ത്രണം..

ഞാൻ ഇടക്ക് കുട്ടിയെ എടുത്തു പിടിച്ചു.. അപ്പോൾ എന്നോട് ചേർന്ന് നിന്ന് സത്യേട്ടൻ കുഞ്ഞിനെ കൊഞ്ചിച്ചു…

അപ്പോൾ അതിലുടെ വന്ന ഒരു പ്രായം ആയ ഒരു അമ്മ… ഞങ്ങളെ നോക്കി ചിരിച്ചു..

ഞങ്ങളും ചിരിച്ചു..ഞങ്ങൾ മാത്രമേ ഉള്ളൂ… മോളും മരുമോനും കഴച്ച കാണാൻ പോയി…

അവർ പറഞ്ഞു കൊണ്ട് കൂടെ ഉള്ള അവരുടെ മോളോട് പറയുക ആണ്…. നിങ്ങൾ കണ്ടു പഠിക്ക്.. അതുകണ്ടോ ഭാര്യയും ഭർത്താവും കൂടി കുഞ്ഞിനെ നോക്കുന്നത്…

ഞാനും ചേട്ടനും പരസ്പരം നോക്കി ചിരിച്ചു..

പിന്നീട് അവിടെ നിന്ന് പോരുമ്പോൾ സത്യേട്ടൻ ഞങ്ങൾ പെണ്ണുങ്ങളോട് പ്രേത്യേക പരിഗണന കാണിച്ചു…

എന്നോട് ഇടക്ക് ചോദിക്കും..

വനജക്ക് ബാത്‌റൂമിൽ വല്ലതും പോണോ…

ഇല്ലെന്ന് ഞാൻ തല ആട്ടി…

ഹോട്ടലിൽ ഫുഡ്‌ കഴിക്കാൻ കയറിയപ്പോൾ എന്റെ അടുത്താണ് സത്യേട്ടൻ ഇരുന്നത്… എന്റെ അപ്പുറത്ത് സുഷമ ചേച്ചിയും…

എന്നോട് ചോദിക്കും..

വനജക്ക് ഇനി എന്തെങ്കിലും വേണോ എന്ന്…

ഞാൻ ചിരിച്ചു….മതി എന്ന് പറഞ്ഞു…

ഞങ്ങൾ പുറത്തു വരുമ്പോൾ എന്റെ ഭർത്താവും മറ്റ് ആണുങ്ങളും ബാർ അന്വേഷിച്ചു പോയി… അവർ തിരിച്ചു വന്നപ്പോൾ മോനും എന്റെ ഭർത്താവും തമ്മിൽ ഒന്നും രണ്ടും പറഞ്ഞു വഴക്ക് ആയി…മോനെ ചേട്ടൻ ഒരുപാട് ചീത്ത പറഞ്ഞു… പൊതുവെ അച്ഛനും മോനും പരസ്പരം ഇഷ്ടമല്ല…

Leave a Reply

Your email address will not be published. Required fields are marked *