Obsession with Jenni – 2 11

 

ഞങ്ങൾ വന്ന പോലെ തിരിച്ചു ഇറങ്ങി…കാറിൽ കയറി.. വീട് പിടിച്ചു..

 

വിബിൻ :പ്രജിത് ആരാ എന്ന് അറിയാമോ..

 

ഫിജോ :അവൻ്റെ തന്തേടെ ഗുണം ഒന്നും ഇല്ല..അങ്ങേര് ആയിരുന്നെ ജോബിനെ തുനികെട്ടി എടുകാം ആയിരുന്നു…

 

വിബിൻ :ഇനി എന്താ..

 

ഫിജോ :അപ്പന്റെ കാര്യം എന്താ വെച്ച നിങ്ങൾ തീർത്തോ..പ്രജിത്തിനെ നിങ്ങൾ കണ്ടില്ല..

 

വിബിൻ :എന്നാലും…

 

ഫിജോ :അണ്ണാ..ബോധം ഉണ്ടായിരുന്നകിൽ പറഞ്ഞു നോകാം… ദേഹത്ത് കത്തി കേറ്റിയാൽ പോലും.. അറിയില്ല ഒറ്റ ഒരുത്തനും…ഞാൻ നമ്പർ കൊടുത്തതും പോലും അവൻ ഉറങ്ങി എഴുന്നേക്കുബോൾ മറന്നു കാണും..

 

5 മണി ആയപ്പോൾ ഞങ്ങൾ തിരിച്ചു വന്നു…

 

ഇതിന്റെ ഇടയിൽ വർഗീസിനു ഒരു സമ്മാനം കൊടുക്കാനും മറന്നില്ല…

 

ഷാരോൺ :ചേട്ടായി എഴുന്നേറ്റു വാ…ശിവദാസ് അങ്കിൾ വന്നുരിക്കുന്നു…

 

ഫിജോ :പുള്ളി എന്താ രാവിലെ തന്നെ…

 

ഞാൻ ഉറക്ക ചടവ് അഭിനയിച്ചു എഴുന്നേറ്റു.. വന്നു കിടന്നിട്ട് ഉറക്കം പിടിച്ചുരുന്നില്ല…പുറത്തെ സംസാരം ഓക്കേ ഞാനു കേട്ടായിരുന്നു..

 

ഷാരോൺ: വെട്ടിയ ആളുകളെ കൊണ്ടാ വന്നുരിക്കുന്നെ…

 

“ഏതു വെട്ടിയ ആൾ “… അവന്റെ സംസാരം കേട്ട് ഞാൻ മനസിൽ പറഞ്ഞു…

 

ഫിജോ :നീ പോകോ ഞാൻ വരുന്നു…

 

എഴുന്നേറ്റു ബാത്റൂമിൽ പോയി മുഖം കഴുകി പുറത്തേക്കു നടന്നു…

 

ശിവദാസ് : എന്തു ഉറക്കം ആണ് ഫിജോ…

 

അങ്കിൾ ഹാളിലെ സോഫയിൽ ഇരുകുണ്ടായിരുന്നു..

 

ഫിജോ :പെരുന്നാൾ അല്ലെ ചെറുത് അടിച്ചു പോയി..

 

നാട്ടിലെ സകല നാറികളും വീട്ടിൻ്റെ അകത്തു ഉണ്ട്‌..പറഞ്ഞു കഴിഞ്ഞു ആണ് ഞാൻ ചുറ്റും നോക്കിയത്…ഇവൻ ഒന്നും വേറെ പണിയില്ലേ..

 

ശിവദാസ് :അവന്മാരെ ഇങ്ങു കൊണ്ട് വാ ഉണ്ണി..

 

“ഉണ്ണികൃഷ്ണൻ ” സി ഐ ആണ്..

 

വന്നു നിന്നവരെ കണ്ടു എന്നിക്കു ചിരിയാണ് വന്നത്… ലോറി ഡ്രൈവർ മഹേഷിൻ്റെ ആളുകൾ ആയിരുന്നു..

 

അപ്പൻ ഒന്നും മിണ്ടിയില്ല… ഇങ്ങനെ ഉള്ള സമയത്തു മുന്നിൽ വന്നവമാർക് രണ്ടണം കൊടുക്കു..എന്നിട്ട് ആയിരിക്കും സംസാരം…

 

കാഴ്ച കാണാൻ നിന്നവരെ ഓക്കേ പ്രതികളെ കാണിച്ചു.. എല്ലവരും ഹാപ്പി ആയി…

 

ശിവദാസ് :വിളിച്ചു കൊണ്ട് പോ ഉണ്ണി ഇവൻമാരെ..

 

ശിവദാസ് അങ്കിളിന്റെ ഷോ കൂടെ ആയപ്പോൾ ആ വെട്ട് കേസ് പൂർണം…

 

ഉണ്ണി സാറിൻ്റെ പുറകെ ഞാനും ഇറങ്ങി.. ജീപ്പിൽ വന്നവരെ കയറ്റി…

 

ഫിജോ :ഉണ്ണി സാറെ ആരാ…

 

ഉണ്ണി : രവീന്ദ്രൻ സാർ..(sp റാങ് ഉള്ള വേറെരു പോലീസ് കാരൻ )…ഇവന്മാരെ രാവിലെ വർഗീസ് കൊണ്ടുതന്നത് ആണ്..

 

ഫിജോ :സുഖം അല്ലേ..കല്യാണം കാര്യം എന്തു ആയി..

 

ഞാൻ വിശേഷം മാറ്റി…

 

ഉണ്ണി :എല്ലവരും വന്നിട്ടിട്ടുണ്ട്..ഞാൻ പറയാം..

 

ശിവദാസ് അങ്കിൾ പുറത്തേക്കു വന്നു…

 

ഉണ്ണി ജീപ്പിൽ കയറി…മഹേഷിന്റെ ആളുകൾ ആയി ജീപ്പ് പോയി..

 

ശിവദാസ് :പ്രജിത് എവിടെടാ…

 

ഫിജോ :ചെക്കൻ ഒരു വേൿഷൻ പോയി വരും സാറെ..

 

ശിവദാസ് :അടുത്ത പ്രശ്‌നം വരുബോൾ കാണാം..

 

ശിവദാസ് സാർ കളം വിട്ടും.. പ്രതികളെ കാണാൻ വന്ന നാട്ടുകാരും പ്പോയി…

 

പെരുനാൾ കൂടാൻ വന്ന ബന്ധുകൾ കുറെ ഓക്കേ ഇന്നലെ തന്നെ സ്ഥലം വിട്ടു..

 

നാലൊരു പെരുന്നാൾ തുടങ്ങിയാ ദിവസം തന്നെ പ്രേശ്നങ്ങൾ…ഞാൻ അകത്തു ചെലുബോൾ ഫുഡ് എടുത്തു വെക്കാൻ തുടങ്ങി..

 

ഫിജോ :അമ്മച്ചി…

 

എന്ന് വിളിച്ചു ഞാൻ അടുക്കളയിൽ ലേക്ക് പോയി…

 

ഞാൻ അടുത്ത് ചെന്നിട്ട് ഒരു മൈൻഡ്യില്ല റോസമാ..

 

ആശചേച്ചി : അന്നയുടെ വീട്ടിൽ നീ പോയ ഇന്നലെ…

 

ഫിജോ :പോയി എന്തു പറ്റി…

 

ആശചേച്ചി :അമ്മായി രാവിലെ വന്നു ബഹളം ആയിരുന്നു..

 

ഷേർളി അമ്മയി രാവിലെ എന്നെ രണ്ട് ചിത്ത വിളിച്ചിട്ട് പോയിരുന്നു.. അപ്പൻ ഉള്ളത് കൊണ്ട് അതികം നേരും നിന്നില്ല..

 

എന്നിക്കു പറഞ്ഞു വെച്ചവൾ ആണെകിലും.. ആ സമയത്തെ അവസ്ഥ വെച്ച് എല്ലവരും സന്തോഷം ആയിട്ട് കൈ പിടിച്ചു തരില്ലായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *