ഒളി താവളം – 1 21

താഷി : അയിന് ഇവിടെ ഒരു തപല പോയിട്ട് ഒരു തവള വരെ ഇല്ല….

ഇത് കേട്ടു അവർ എല്ലാരും ചിരിച്ചു….

അലക്സ്‌ : എന്തിനാ തപല.. ദ എന്റെ ബൈക്കിന്റെ പെട്രോൾ ടാങ്ക് അല്ലെ ഇരിക്കുന്നെ ഇതിൽ കൊട്ടി പഠിക്കട്ടെ ഇവൻ ആദ്യം എന്നിട്ട് നമുക്ക് ഇവന് തപല ആന്നോ ചെണ്ട ആന്നോ വേണ്ടത് എന്ന് നോക്കി കൊടുക്കാം…

പയ്യൻ : വെറുതെ ഒരു സീൻ ആക്കാൻ നിക്കണ്ട ഞാൻ ആയിട്ട് ഒന്നിനും വന്നിട്ടില്ല… വള്ളി പിടിച്ചു നിങ്ങൾ ഓരോരുത്തരും സ്വയം ചെണ്ട ആവാൻ നോക്കണ്ട

കിരൺ : ദ ഇതാണ്….. ചെക്കൻ സമ്മതിക്കില്ല… നീ ആ ബാഗു അങ്ങ് ഊരിയെ…

പയ്യൻ : ഇല്ല… എന്ത് ചെയ്യും

അപ്പൊ അലക്സ്‌സും കിരണും കൂടെ അത് പിടിച്ചു വാങ്ങാൻ നോക്കി

പയ്യൻ : ഹേയ് വേണ്ട വിടടെടാ… ഹേയ്…

താഷി : ഹ വേണ്ടെടാ വിട്ടേക്ക് അവൻ ആർക്കോ ഉള്ള വാ ഗുളികയും ആയി പോവാ ഇത്രയും തിരക്കിൽ വിട്ടേക്ക് അവനെ നമ്മുടെ പിന്നെ എങ്ങാനും പോക്കാ…

കിരൺ : അങ്ങ് എങ്ങനെയാണ് വിടുന്നെ ഇന്ന് വിട്ട നാളെ ഇവന് അതൊരു ധൈര്യം ആവും

അതും പറഞ്ഞു ബാഗു പിടിച്ചു വലിച്ചു.. ആ പിടി വലിയിൽ ബാഗു കീറി അതിൽ നിന്നും ചെറിയ ചെറിയ പൊതികൾ വീണു… സംഭവം കഞ്ചാവ് ആണ്… പിള്ളേര് കൂടി പ്രിൻസിപ്പൽ അറിഞ്ഞു പോലീസ് കേസ്സായി….

പുതിയ പിള്ളേര് വരുന്ന കൂട്ടത്തിൽ പെട്ടന്ന് കേറി വന്ന് അവിടുത്തെ പിള്ളേർക്ക് കഞ്ചാവ് സപ്ലൈ ചെയ്യാൻ വന്നതാണ് അവൻ.. പക്ഷെ കഷ്ട കാലത്തിനു ഇവരുടെ മുന്നിൽ വന്ന് പെട്ടു… അവന്റെ കഷ്ട്ട കാലത്തിനു ഇവരുടെ മുന്നിൽ പെട്ടു അവിടെ വച്ചു ഇവരുടെ 4 പേരുടെ കഷ്ട കാലം തുടങ്ങി എന്ന് വേണം പറയാൻ….

ഇതിന്റെ പിന്നിൽ വലിയ ഒരു ഗാങ് തന്നെ ഉണ്ട് അവർക്കു ഒരു തലവനും…. ഒരു ഗാങ് സ്റ്റാർ…. ഇതൊന്നും പാവങ്ങൾ അറിഞ്ഞില്ല… നല്ല ഒരു പൈസയുടെ മുതൽ തന്നെ അന്ന് പോലീസ് പിടിച്ചു…

ശെരിക്കും പറഞ്ഞാൽ ഇവർക്കും ഇതിന്റെ പിന്നിലെ കാര്യം അറിഞ്ഞപ്പോൾ പേടി കുടുങ്ങി തുടങ്ങി….

അന്ന് വൈകും നേരം താഷിയുടെ ഫോണിലേക്കു ഒരു വോയിസ്‌ msg വന്ന്…..

അത് ഇങ്ങനെ ആയിരുന്നു… ഒരു ബാസ് വോയിസ്‌….

ഹലോ.. താഷി മോളെ ഒക്കെ എന്തിനാ കോളേജിൽ ആ ബാബു ഏട്ടനും ഭാനു ടീച്ചറും കഷ്ട പെട്ടു വിടുന്നെ… പാവം അവർക്കു അറിയോ മോളു ഇന്ന് തല ചൊരിഞ്ഞത് തീ കോള്ളിയും വച്ചാണെന്ന്…. ഇനി നിങ്ങളുടെ ആ 4 ആളുകൾ അടങ്ങുന്ന ആ ഗാങ് അവിടുന്ന് പഠിച്ചു ഇറങ്ങുന്നത് എനിക്ക് ഒന്ന് കാണേണം…. ഇതൊന്നും കേട്ടു പെട്ടന്ന് പേടിക്കല്ലേ…. ഇപ്പൊ പേടിച്ച വരാൻ പോകുന്നത് കേട്ട അറ്റാക് വരും.. അപ്പോ ബൈ മോളെ…. ഹ.. ഹ… ഹ….

അത് കേട്ടതും താഷിക്കു പേടി ആയി…. താഷി പെട്ടന്ന് തന്നെ അവരെ ഒക്കെ വിളിച്ചു.. എല്ലാർക്കും ഇത് പോലെ ഓരോ വോയിസ്‌ നോട്ട് വന്നിട്ടുണ്ട്..

കാൾ കോൺഫ്രൻസിൽ ഇട്ടു

താഷി : എന്താടാ ചെയ്യുക…

കിരൺ : ഇപ്പോ നമ്മൾ നേരിട്ട് ഇറങ്ങുന്നത് മണ്ടത്തരം ആവും എല്ലാം ഒന്ന് തണുക്കുന്നു വരെ മാറി നിക്കുവാ…

സോനാ :എടാ അവർ നമ്മുടെ സകല അഡ്രസ്സും തപ്പി എടുത്തിട്ടുണ്ട്.. നമ്മൾ പോയ വിട്ടുകാരെ എന്തേലും ചെയ്യുവോ…

താഷി : ഇത് ഫസ്റ്റ് കോളേജിൽ പറയാം പിന്നെ പോലീസ് സ്റ്റേഷനിൽ…

കിരൺ : ഡാ നിക്കേ ഒരു മിനിട്ട് എനിക്ക് എന്തോ വോയിസ്‌ msg വന്ന്…

കേട്ടിട്ട് വരാം…

: ഹലോ കിരൺ നീയാണ് പോലും കൂടുതൽ മാസ്സ് കാണിച്ചത് ഞാൻ ഒരു അഡ്രെസ്സ് അയച്ചു തരാം അവിടേക്കു നിങ്ങൾ 4 പേരും വാ… എനിക്ക് നിങ്ങൾ 4 പേരും മതി നിങ്ങളുടെ വിട്ടുകാരൊന്നും ഇപ്പൊ വേണ്ട… പിന്നെ 2 കിളികൾ ഇല്ലേ കൂടെ അവരും ഒന്ന് നല്ല പോലെ സഹകരിച്ച മതി…

ഈ കാര്യം കിരൺ അവരോടു പറഞ്ഞു…

പിന്നെ അവർ പോലീസ് സ്റ്റേഷനിൽ പോയി പരാതി പെട്ടു…

ഈ കാര്യം അറിഞ്ഞ ബാബുവും ബാനുവും

ഭാനു : അവര് ഞങ്ങളെ എന്ത് വേണേലും ചെയ്യട്ടെ നീ തല്ക്കാലം ഒന്ന് മാറി നിക്ക്

താഷി : ഹേയ് അതൊന്നും ശെരിയാവില്ല അമ്മേ

ബാബു : മോളെ നീ പേടിക്കല്ലേ അവർ നമ്മളെ ഒന്നും ചെയ്യില്ല നീ കൊറച്ചു ദിവസം ഒന്ന് മാറി നിക്കേടാ..

അവസാനം അവരുടെ നിർബന്ധം കൊണ്ട് അവൾ മാറി നിക്കാൻ സമ്മതിച്ചു….

Leave a Reply

Your email address will not be published. Required fields are marked *