അവസാനം, ചർച്ച എന്റെ മേലേക്ക് തിരിഞ്ഞു.
“നീ ഞങ്ങളിലൊക്കെ ഏറ്റവും സുന്ദരിയാ… എന്നിട്ടും നിനക്ക് ലൈൻ ഇല്ലെന്ന് പറഞ്ഞാൽ വിശ്വസിക്കില്ല!”
“നാട്ടിലായിരുന്നാലും തുറന്ന് പറ.”
മദ്യത്തിന്റെ സ്വാധീനമാണോ, അവരുടെ നിർബന്ധമാണോ എന്നറിയില്ല—
ക്ലാസ്സിലെ രാഹുലിന്റെ proposal എനിക്ക് ഇഷ്ടമാണെന്ന് ഞാൻ പറഞ്ഞുപോയി.
“അമ്പടി കള്ളി! മിണ്ടാപ്പൂച്ച കലം ഉടക്കും!”
അവരുടെ ചിരിയിൽ ഞാനും നാണത്തോടെ ചിരിച്ചു.
ഞാനും രാഹുലും ‘സെറ്റ്’ ആവാൻ അധികം സമയം എടുത്തില്ല.
മറ്റൊരു മതവിഭാഗത്തിൽപ്പെട്ടവനാണെന്നത്, വിവാഹത്തിന്റെ കാര്യത്തിൽ മമ്മി ഒരിക്കലും സമ്മതിക്കില്ലെന്ന് എനിക്ക് അറിയാമായിരുന്നു. പക്ഷേ അന്ന്, പ്രണയം അതെല്ലാം മറികടക്കുന്നൊരു അനുഭവമായിരുന്നു. ജീവിതത്തിൽ ആദ്യമായുള്ള പ്രണയം—അതിന് ഒരു വേറിട്ട മാധുര്യമുണ്ടായിരുന്നു.
ജനുവരി എത്തി.
കാനഡയിലെ എന്റെ ആദ്യ ശീതകാലം.
ഒരു വാരാന്ത്യ രാത്രി. പതിവ് ഭക്ഷണവും ഒരിത്തിരി വോഡ്കയും സംസാരവും കഴിഞ്ഞ് എല്ലാവരും ഉറങ്ങാൻ പോയി. അപ്പോഴാണ് രാഹുലിന്റെ വിളി. സാധാരണ അവൻ രാത്രിയിൽ വിളിക്കുന്നത് തന്നെ ഇക്കിളി വർത്താനം പറയാൻ ആണ് . ഇക്കിളി കഥകൾ കിട്ടുന്ന ഈ സൈറ്റ് പറഞ്ഞു തന്നത് തന്നെ അവൻ ആണ് . “ഇന്ന് എന്താണോ എന്തോ !!”.
“ഒരു ഡ്രൈവ് പോകാമോ? പുറത്തു കിടിലൻ സ്നോ… നല്ല വൈബ് ആയിരിക്കും.”
വീട്ടിലെല്ലാവരും ഉറങ്ങിയെന്ന് ഉറപ്പാക്കി ഞാൻ പുറത്തേക്കിറങ്ങി. മഞ്ഞിൽ മൂടപ്പെട്ട റോഡുകളും, മരവിപ്പിക്കുന്ന തണുപ്പും—എന്റെ ജീവിതത്തിലെ മറ്റൊരു പുതിയ അധ്യായത്തിന്റെ തുടക്കമെന്ന പോലെ ആ രാത്രി നിശ്ശബ്ദമായി കാത്തുനിന്നിരുന്നു.
വാതിൽ ശബ്ദമില്ലാതെ അടച്ചു ഞാൻ പുറത്തേക്ക് ഇറങ്ങി.
സ്നോയിൽ മൂടിയ റോഡിൽ കാൽവെച്ചതുമാത്രം—തണുപ്പ് ഉള്ളിലേക്ക് ഇരച്ചു കയറി. ശ്വാസം പുറത്തുവിടുമ്പോൾ വെളുത്ത പുക പോലെ ഉയരുന്നു. ലൈറ്റ് പോസ്റ്റുകളുടെ വെള്ളി വെളിച്ചത്തിൽ സ്നോ തിളങ്ങുന്ന കാഴ്ച… മനോഹരവും അല്പം ഭയപ്പെടുത്തുന്നതുമായിരുന്നു.
രാഹുലിന്റെ കാർ പതുക്കെ എന്റെ മുന്നിൽ വന്ന് നിന്നു.
ഡോർ തുറക്കുമ്പോൾ, അകത്തെ ചൂട് എന്നെ ഒരു നിമിഷം ആശ്വസിപ്പിച്ചു.
“തണുത്തു ഐസ് ആയെന്നു തോന്നുന്നല്ലോ?”
അവൻ ചോദിച്ചു.
ഞാൻ ചിരിച്ചു. “കുറച്ച്.”
കാർ മുന്നോട്ട് നീങ്ങി. ചുറ്റും നിശ്ശബ്ദം. റേഡിയോയിൽ ഒരു ഇംഗ്ലീഷ് പാട്ട്. പുറത്തേക്ക് നോക്കുമ്പോൾ, ലോകം മുഴുവൻ വെളുപ്പിൽ മൂടിയതുപോലെ. ഗ്രാമത്തിലെ എന്റെ വീട്ടുമുറ്റം, പുലർച്ചെ മഞ്ഞുവീഴുന്ന പാടം—ഒന്നൊന്നായി മനസ്സിലേക്ക് കയറിവന്നു.
“നിനക്ക് ഇഷ്ടമാണോ ഇവിടെ?”
അവൻ ചോദിച്ചു.
“ഇഷ്ടവും… പേടിയും,”
ഞാൻ പറഞ്ഞു.
“എല്ലാം പുതിയത്. സ്വാതന്ത്ര്യം കിട്ടിയെന്ന സന്തോഷം… പക്ഷേ ചിലപ്പോൾ തോന്നും, ഞാൻ സ്വയം കൈവിട്ട് പോവുകയാണോ എന്ന്.”
അവൻ ഒന്നും പറഞ്ഞില്ല. കാർ പതുക്കെ ഓടിച്ചു. ഒരു പാർക്കിന് സമീപം നിർത്തി. ചുറ്റും ഒരാൾ പോലും ഇല്ല. സ്നോയുടെ മുകളിൽ ഞങ്ങളുടെ കാൽപ്പാടുകൾ മാത്രം.
ഞങ്ങൾ പുറത്തിറങ്ങി. തണുപ്പിൽ കൈകൾ വിറയ്ക്കുന്നു. അവൻ കൈകൾ എന്റെ അരക്കെട്ടിലൂടെ ചുറ്റി പിടിച്ചു. ആ സ്പർശം ഉള്ളിൽ ഒരു അനിശ്ചിതത്വം ഉണർത്തി.
“രാഹുൾ…”
എനിക്ക് പറയാനുണ്ടായിരുന്നത് വാക്കുകളായി പുറത്തുവന്നില്ല.
“എനിക്ക് അറിയാം,”
അവൻ പതുക്കെ പറഞ്ഞു.
“നിനക്കു പേടി ആണെന്നല്ല?. നിന്റെ മമ്മി, നിന്റെ കുടുംബം… എല്ലാം.”
അത് കേട്ടപ്പോൾ, എന്റെ നെഞ്ച് ഒന്നു പിടഞ്ഞു.
മമ്മിയുടെ മുഖം—
“നീ ആരാണെന്ന് മറക്കരുത്”
എന്ന് പറയുന്ന ആ ശബ്ദം.
“ഞാൻ നിന്നെ ഉപയോഗിക്കാനൊന്നും വന്നതല്ല,”
അവൻ തുടർന്നു.
“പക്ഷേ… ഞാൻ നിന്നെ ഇഷ്ടപ്പെടുന്നുണ്ട്. അത്ര തന്നെ.”
സ്നോ വീഴുന്ന ശബ്ദം പോലും കേൾക്കാവുന്നത്ര നിശ്ശബ്ദം.
എനിക്ക് അപ്പോൾ തോന്നിയത്—
ഇതൊരു വഴിത്തിരിവാണ്.
ഒരുവശത്ത്, ഞാൻ വളർന്ന മൂല്യങ്ങൾ.
മറ്റൊരുവശത്ത്, ഞാൻ ആദ്യമായി അനുഭവിക്കുന്ന സ്വാതന്ത്ര്യവും സ്നേഹവും.
