ഒരു പൂ വിരിയും പോലെ 11

 

ഒരു ഭാവ മാറ്റവും ഇല്ലാതെ മസിൽ പിടിച്ചു നിൽകുന്ന മാധവൻ്റെ മുന്നിൽ വെളിച്ചപ്പാട് ഒന്ന് പതറി

 

അരി വാരി അയാളുടെ തലയിലും എറിഞ്ഞു കുറച്ചു മാറി നിന്നു….

 

നാട്ടുകാരോട് എല്ലാവരോടുമായി

 

വെളിച്ചപ്പാട് : എല്ലാവരും ഒന്ന് സൂക്ഷിക്ക… എന്തോ അനർത്ഥം വരാൻ പോകുന്നു എന്നൊരു തോന്നൽ

 

പരസ്പരം നോക്കി നാട്ടുകാർ പിറുപിറുക്കുന്നു

 

ഒരു ഭവമറ്റവും ഇല്ലാതെ നിൽകുന്ന മാധവൻ

 

പിറ്റേന്ന്

 

കുഞ്ഞമ്മദ് ക്കൻ്റെ ചായകട

 

കുഞ്ഞമ്മദ് : അല്ല വെളിച്ചപ്പാടെ ഈ പറഞ്ഞത് ഒക്കെ നടക്കോ

 

വെളിച്ചപ്പാട് : എന്ത്

 

കുഞ്ഞമ്മദ് : അല്ല നിങ്ങള് എന്തോ നാട്ടാരെ പറഞ്ഞു പേടിപിച്ച് ന്നു കേട്ട്

 

വെളിച്ചപ്പാട് : എന്താ സംശയം

 

അടുത്ത് ഇരുന്നു ചായ കുടിക്കുന്ന ഭാസ്കരൻ

 

വേറെ രണ്ടു പേരും അവിടെ ഉണ്ടായിരുന്നു

 

ഭാസ്കരൻ : എൻ്റെ ഇക്ക ഇതൊക്കെ വയറ്റി പിഴപിന്നു വേണ്ടി അല്ല അല്ലാതെ ചുമ്മാ

 

കുഞ്ഞമ്മദ് : ഓൻ പറഞ്ഞതിലും കാര്യം ഇല്ലേ വെളിച്ചപാടെ… കഴിഞ്ഞ തവണ ങ്ങള് എന്താ പറഞ്ഞേ മഴ പെയ്യാൻ വൈകുംന്നലെ എന്നിട്ട് എന്തായി

 

ഭാസ്കരൻ : പറഞ്ഞതിൻ്റെ മൂന്നിൻ്റെ അന്ന് രണ്ടു ദിവസം അടുപ്പിച്ച് മഴ പെയ്ത്

 

കടയിൽ ഉള്ള എല്ലാവരും വെളിച്ചപ്പാടിൻ്റെ നോക്കി ചിരിക്കുന്നു

 

വെളിച്ചപ്പാട് : വേണ്ട വേണ്ട…. കളിയക്കണ്ട വേഷം കെട്ടുന്നതും ഉറഞ്ഞ് തുള്ളുന്നത്തും ഞാൻ ആണെങ്കിലും കുറച്ചു സമയത്തേക്ക് സംസാരിക്കുന്നത് ഞാൻ അല്ല ന്നു പലപ്പോഴും തോന്നിയിട്ടുണ്ട്

 

കുഞ്ഞമ്മദ് : അതൊക്കെ പോട്ടെ അനക്ക് എന്താ കയ്ക്കാൻ വേണ്ടത്

 

വെളിച്ചപ്പാട് : ഒരു സുഖ്യൻ ആയിക്കോട്ടെ…അങ്ങ് സുഖവട്ടെ…ന്തെ….

 

റോഡിലേക്ക് നോക്കുന്ന കുഞ്ഞമ്മദ്….അതിലെ പശുനേം തെളിച്ചു പോകുകയായിരുന്നു മാധവൻ

 

നരച്ചു കരിമ്പൻ കുത്തിയ ഒരു വെള്ള തോർത്ത് മാത്രമാണ് വേഷം

 

കുഞ്ഞമ്മദ് : മാധവെട്ട…. എങ്ങോട്ടാ മൂന്ന് പേരും

 

മാധവൻ : ഞങ്ങള് വായു ഗുളിക വാങ്ങാൻ ന്തെ…പോരുന്നോ

 

ഒന്ന് ചിരിച്ച്

 

കുഞ്ഞമ്മദ് : ഒന്ന് കേറിട്ട് പോ…ഒരു ചായ എടുക്കട്ടെ

 

മാധവൻ : വേണ്ട….വരുമ്പോൾ നോക്കാം

 

കടയിലുള്ള മറ്റുള്ളവരോട് ആയി

 

കുഞ്ഞമ്മദ് : ഇങ്ങനെ ഒരു പഹയൻ അറിയാത്ത ഒരു പണീം ഇല്ല… ഏത് നേരോ അധ്വാനം… സ്വന്തം വീട്ടിൽ…ഒരു കൂലിം ഇല്ലാതെ…തിണ്ണയിൽ തന്നെ കിടത്തം

 

ഭാസ്കരൻ : വീട്ടുകാർക്ക് നല്ല സുഖല്ലെ…പണി എടുക്കുന്ന ഒരു യന്ത്രം

 

കുഞ്ഞമ്മദ് : ഇപ്പൊ മനസ്സിലാവില്ല വയസ്സ് ആകുമ്പോ മനസ്സിലാവും

 

മാധവൻ റോഡിലൂടെ പൈക്കളുമായി നടന്നു പോകുമ്പോൾ എതിരെ നടന്നു വരുന്ന ശിവൻ

 

അയാളെ കണ്ട് പശു അമറൂന്നു

 

അംബേ…..അമ്പേ…

 

ശിവൻ : മാമൻ എന്താ ഈ നേരത്ത് ഇവറ്റകളെ കൊണ്ട്

 

മാധവൻ : തൊഴുത്തിൽ കിടന്നു ചുമ്മാ അമറുവ

 

ശിവൻ : ഓഹ് ആ പിന്നെ ശനിയാഴ്ച കല്യാണത്തിന് പോകാൻ വണ്ടി ഏർപ്പാട് ആക്കണ്ടെ

 

മാധവൻ : രാവുണ്ണി ടെ വണ്ടി പോരെ…

 

ശിവൻ : മതി ഞാൻ പറഞ്ഞേക്കാം

 

ശിവൻ നടന്നു ചായക്കടയിലേക്ക് കയറി

 

ശിവൻ : ആ… എല്ലാവരും ഉണ്ടല്ലോ… ഭാസ്ക്കർ ചേട്ടാ സുഖല്ലെ

 

ഭാസ്കരൻ അയാളെ ഒന്ന് നോക്കി തലയാട്ടി ബെഞ്ചിൽ നിന്നും നീങ്ങി ഇരുന്നു

 

ഭാസ്കരൻ : ഇരി ഇരി

 

ശിവൻ : കുഞ്ഞിക്ക ഒരു ചായ….

അല്ല കുഞ്ഞിക്ക മ്മ്ടെ രാവുണ്ണി ചേട്ടനെ കണ്ടോ

 

കുഞ്ഞിക്ക : രാവിലെ ഇവിടെ ഉണ്ടർന്നു ന്താ

 

ശിവൻ : ഒരു ഓട്ടം പോണം ശനിയാഴ്ച ബന്ധത്തിൽ ഒരു കല്യാണം ണ്ട്

 

ഭാസ്കരൻ : എങ്ങോട്ടാ

 

ശിവൻ : മലപ്പട്ടം

 

കുഞ്ഞിക്ക : ദൂരെ ല്ലെ അത്

 

ശിവൻ : 2 മണിക്കൂർ ഓടണം.. ദൂരം ഉണ്ടയിണ്ട് പോകതിരിക്കാൻ പറ്റോ

 

കുഞ്ഞിക്ക : അത് പറ്റില്ല

 

വീട്ടിൽ വന്നു കയറുന്ന ശിവൻ

 

ജാനകി: ഹ… നീ വന്നോ രസനതി കിട്ടിയോ ഡാ

 

Leave a Reply

Your email address will not be published. Required fields are marked *