ഒരു പൂ വിരിയും പോലെ 11

ശിവൻ : ഇന്ന ഇനി ഇതില്ലാഞ്ഞിട്ട് ഉറക്കം ഇല്ലാതെ ഇരുക്കണ്ട

 

സ്വകാര്യമായി അവർക്ക് ഒരു പൊതി നീട്ടി

 

ശിവൻ : പറഞ്ഞ സാധനം ഇതിൽ ഉണ്ട്….

 

ഇതും കേട്ട് കണ്ടും വാതിലിൽ ചാരി നിന്നു ഗോപിക

 

ഗോപിക : നന്നായി…ഇങ്ങേര അമ്മൂമ്മയെ വഷളക്കുന്നെ

 

അതും പറഞ്ഞു അടുക്കളയിലേക്ക് പോയ ഗോപികയുടെ പിറകെ ശിവനും

 

ശിവൻ : അല്ല.. എന്തെ സുഖം ഇല്ലേ… മുഖത്ത് ഒരു കനം

 

ഗോപിക: ഒന്നും ഇല്ല

 

ശിവൻ : എന്താടോ പറ

 

ഗോപിക : ഒന്നും ഇല്ല ന്ന്

 

അയാൾക്ക് ഒരു ഗ്ലാസ് മോരും വെള്ളം നീട്ടി

 

ഗോപിക : ഇന്നാ കുടിക്ക്

 

ശിവൻ : വേണ്ട ഞാൻ ഒരു ചായ കുടിച്ചു

 

ഗോപിക : എന്തെ പതിവ് ഇല്ലാതെ ഒരു ചായ കുടി

 

ശിവൻ : തോന്നി കുടിച്ചു…. അല്ല ഞാൻ പറഞ്ഞ കാര്യം എന്തായി ആലോചിച്ചോ

 

ഗോപിക : എന്ത്

 

ശിവൻ : അല്ല വിനു ഒറ്റക്ക് അല്ലെ അവന് ഒരു കൂട്ട് വേണ്ടേ… പറയും പോലെ അവൻ എവിടെ

 

ഗോപിക : അയ്യ കൊള്ളാം മനസ്സിൽ ഇരുപ്പ്… അവൻ മേലെ പറമ്പിൽ കളിക്കാൻ പോയി

 

ശിവൻ അവളെ പിറകിലൂടെ അരയിൽ കൈ ഇട്ടു കെട്ടി പിടിക്കുന്നു

 

ഗോപിക : അയ്യേ… വീട് ആരേലും കാണും

 

ശിവൻ : ആര് കാണാൻ

 

ഗോപിക : അതേയ്…. ആദ്യം പണയം വച്ച എൻ്റെ താലി എടുത്ത് താ എന്നിട്ട് മതി രണ്ടാമത്തേത് ആലോചന ഒക്കെ

 

അവള് അയാളിൽ നിന്നും കുതറി മാറി

 

പരാതി പറയും പോലെ

 

ഗോപിക : കണ്ടോ ആകെ ഒരു ചരട് കെട്ടിയ ഞാൻ നടക്കുന്നെ

 

ശിവൻ : ഹ നിനക്ക് ഒഴിഞ്ഞു മാറാൻ ഒരു കാരണം… അതേയ് എൻ്റെ തോര്ത്ത് എന്തെ….

 

ശനിയാഴ്ച

 

വിനു ശിവൻ മാധവൻ എന്നിവർ കല്യാണത്തിന് പോകാൻ തയ്യാർ ആയി ഇറങ്ങാൻ തുടങ്ങി

 

രാവുണ്ണിയുടെ കാർ റോഡിൽ വന്നു നിക്കുന്നു ഒരു വെളുത്ത അംബാസഡർ

 

അകത്തേക്ക് നോക്കി

മാധവൻ : വേഗം വാ മോനെ അങ്ങ് എത്തേണ്ടത് അല്ലെ

 

മാധവൻ : അല്ല ഗോപിക വരണിലെ

 

ശിവൻ : ഇല്ല അവൾക്ക് ഇപ്പൊ അമ്പലത്തിൽ വരാൻ പറ്റില്ല ന്നു

 

മാധവൻ : എന്നാ വാ പോവാം… അമ്മേ ഞങ്ങള് പോയി വരാം

 

ജാനകി : ഇരുട്ടാകും മുമ്പ് വന്നെക്ക്

 

മാധവൻ : ഉവ്വ്

 

അവർ മൂന്നുപേരും കാറിൽ കയറി

സ്റ്റിയറിംഗ് നു തൊട്ട് താഴെയുള്ള ഗിയർ മാറ്റി വണ്ടി മുന്നോട്ട് കുതിച്ചു

 

രാവുണ്ണി : അല്ല മധവെട്ട എന്താ സംസാരം… ആരെ കാണാൻ തന്നെ കിട്ടുന്നില്ല ലോ

 

രാവുണ്ണി 60 നോട് അടുത്ത പ്രായം നരച്ച കുറ്റി തല മുടി ഒരു ഇളം നീല ഫുൾ കൈ ഷർട്ട്… ഒരു കാവി ലുങ്കിയും ആണ് വേഷം

 

മാധവൻ : വിശേഷം ഒക്കെ തനിക്ക് അല്ലെ രാവുണ്ണി എന്നും ഓട്ടം തന്നെ ലെ തന്നെ കാവിലേക്ക് ഒന്നും കാണാൻ ഇല്ലാലോ

 

രാവുണ്ണി : ജീവിക്കണ്ടേ മാധവെട്ട

 

സംശയം തോന്നി യാത്രയിൽ ഒരു സ്ഥലത്ത് വണ്ടി നിർത്തി

 

അവിടെ ഒരു വായനശലയുടെ ബോർഡ് കണ്ടു

 

ഭഗത് സിംഗ് സ്മാരക വായനശാല

 

അതിൻ്റെ മുന്നിലൂടെ കടന്നു പോകുന്ന ഒരാളോട്

 

രാവുണ്ണി : ചേട്ടാ… ഈ ചുഴലി ഭഗവതി ക്ഷേത്രം

 

വഴി പൊക്കാൻ : ഇവിട്ന്നു കയറ്റം കയറി വലത്തോട്ട് പിന്നെ ഇടത്തോട്ട്

 

രാവുണ്ണി : വല്യ ഉപകാരം….

 

കല്യാണം കൂടി ഭക്ഷണവും കഴിച്ച് കാറിൽ സുഖമായി തിരിച്ചു വരികയായിരുന്നു അവർ

 

കാറിന് മുന്നിൽ ഒരു വാക്ക് മാൻ ഓൺ ആക്കി വച്ച് രാവുണ്ണി

 

ഗാനം

 

” സ്വർഗത്തേക്കാൻ സുന്ദരമാണി സ്വപ്നം വിടരും ഗ്രാമം… പ്രേമവതിയാം എൻ പ്രിയ കാമുകി താമസിക്കും ഗ്രാമം”

 

മാധവൻ : ഇത് എന്താ റേഡിയോ ആണോ…

 

രാവുണ്ണി : അല്ല ഇത് വാക്ക് മാൻ ഇതിൽ കാസറ്റ് ഇട്ടും പാടിക്കം റേഡിയോയും കിട്ടും

 

മാധവൻ : ഓരോ കണ്ടുപിടിതങ്ങളെ…

 

കുന്നിൻ ചരിവിലൂടെ വളവുകൾ തിരിഞ്ഞ് വരുന്ന അംബാസിഡർ കാർ

 

രണ്ടാമത്തെ വളവ് തിരിഞ്ഞതും…. ആശാൻ എന്ന് പേരുള്ള ഒരു വലിയ ലോറി എതിർ വശത്ത് കൂടി കയറി വന്നു….

 

വെട്ടിക്കാൻ നോക്കിയ രാവുണ്ണി സ്റ്റിയറിംഗ് വലത്തോട്ട് തിരിച്ചു

Leave a Reply

Your email address will not be published. Required fields are marked *