നേരെ താഴ്ചയുടെ ഭാഗത്തേക്ക് കാർ നീങ്ങി…
എല്ലാവരും ഭയത്തോടെ നില വിളിച്ചു….
അയ്യോ…..ദൈവമേ…..രക്ഷിക്കണേ…
ലോറി റോഡിൻ്റെ ഇടതു വശത്തെ മണ്ണിൽ തട്ടി അവിടെ നിന്നു
എന്ത് ചെയ്യണം എന്നറിയാതെ നിന്ന ഡ്രൈവർ സ്റ്റിയറിങ്ങിൽ ഇടിച്ച തല തടവി പുറത്ത് ഇറങ്ങി
അപ്പോഴേക്കും കാർ താഴേക്ക് പതിച്ചിരുന്നു….
അവർ വന്ന് താഴോട്ട് നോക്കിയപ്പോൾ റോഡിന് തൊട്ട് താഴെയായി ഒരു ചെറിയ മരത്തിൻ്റെ കൊമ്പിൽ കാർ കുടുങ്ങി കിടക്കുന്നു
അതിൽ നിന്ന് പേടിയുടെ നിലവിളി
എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നിന്ന ലോറി ഡ്രൈവർ വേഗം തന്നെ ലോറിയുടെ പിറകിൽ ഉണ്ടായിരുന്ന ഒരു വലിയ കയർ എടുത്ത് കൊണ്ട് വന്ന് താഴേക്ക് ഇട്ട്
ശിവൻ കാറിൻ്റെ പിറകിലെ ചില്ല് തകർത്ത് വിനുവിനെ കാറിൻ്റെ പുറത്തേക്ക് നീക്കി
ശിവൻ : മോനെ ആ കയറിൽ പിടിക്ക്…
വിനു : എനിക്ക് പേടി ആവുന്നു
ശിവൻ : പേടിക്കണ്ട…. താഴോട്ട് നോക്കണ്ട നീ ആ കയറിൽ പിടിക്ക്
വിനു കയറിൽ പിടിച്ചതും ഭാരം താങ്ങാൻ ആകാതെ
കാർ താഴേക്ക് പതിച്ചു…..
ലോറി ഡ്രൈവർ കയർ വലിച്ചു വിനുവിനെ മുകളിലേക്ക് കയറ്റി….
കരച്ചിലും ദുഃഖചരണവും ഒക്കെ കൊണ്ട് മാസങ്ങളും ദിവസങ്ങളും കടന്നു പോയി
വീട്ടിലെ പുരുഷന്മാർ ഒക്കെ ഇല്ലാതായ ആ വീട് ഉറങ്ങിയ പോലെ…
നാട്ടുകാർ പലതും പറഞ്ഞു
ഒരാള് : എന്ത് നല്ല കുടുംബായിരുന്നു…ഇപ്പൊ ഒരാണും തോനേം ഇല്ലണ്ട് ആയില്ലേ
മറ്റൊരാൾ : വിധി ന്നു അല്ലണ്ട് എന്താ ഇപ്പോ പറയ…ഇനി ഇപ്പൊ ആ പെണ്ണ് വേണ്ടേ എല്ലാം ഒന്ന് സ്വരൂ കൂട്ടൻ
മറ്റൊരാൾ : ആ… അവൾക്ക് ഒരു മോൻ ഇല്ലേ
വേറെ ആൾ : അവൻ പഠിക്കണ പ്രായം അല്ലെ…. ഈശ്വര നീ തന്നെ രക്ഷ….
മാസങ്ങൾക്ക് ശേഷം
ഉള്ളിൻ്റെ ഉള്ളിൽ പലതും തടം കെട്ടി കിടന്നു എങ്കിലും ദൈനം ദിന തിരക്കുകൾ പല വേദനകളിൽ നിന്നും കുറച്ചു നേരത്തേക്ക് എങ്കിലും അവരെ അകറ്റി നിർത്തി…
ഒരു ദിവസം വൈകുന്നേരം
അവരുടെ വീടിൻ്റെ മുന്നിൽ
രാമനുണ്ണി നായർ : ഇവിടെ ആരും ഇല്ലേ
.കയ്യിൽ ഒരു കാലൻ കുട. കഞ്ഞി പശ മുക്കിയ മുണ്ടും ശരീരത്തിനും കുറുകെ ഇട്ട നേര്യതും. കറുത്ത ഫ്രെയിം ഉള്ള ഒരു കണ്ണട നെറ്റിയിൽ ഒരു ചുവന്ന കുറി. അയാള് മുറുക്കാൻ നീട്ടി തുപ്പി ചിരി തുടച്ചു
ഗോപിക സാരി തുമ്പ് കൊണ്ട് നേറ്റിയുടെ വിയർപ്പ് തുടച്ചു പുറത്തേക്ക്
കൂടെ ജാനകിയും
ജാനകി : കയറി ഇരിക്ക് രാമ…
രാമൻ ഉണ്ണി നായർ വരാന്തയിൽ ചാരു പടീയിൽ ഇരുന്നു
രാമൻ ഉണ്ണി : ഞാൻ ഒന്ന് മില്ല് വരെ പോയതാ ഓരോ കര്യങ്ങൾ ആയിട്ട് തിരക്ക് തന്നെ… ഇത് വഴി പോയപ്പോ ഒന്ന് കയറിത
ഗോപിക : കുടിക്കാൻ എന്തേലും
രാമൻ ഉണ്ണി : വേണ്ട… ഇവിടെ ഇപ്പൊ എങ്ങനാ കര്യങ്ങൾ
ജാനകി : രണ്ടു പശുക്കൾ ആണ് ഇപ്പൊ ആകെ ഉള്ള തുണ അവർ കാരണം ജീവിതം അവസാനിപ്പിക്കേണ്ടി വന്നില്ല
രാമൻ ഉണ്ണി : എനിക്ക് മനസ്സിലാവും എന്നാലും പറയേണ്ടത് പറയണം ലോ
ജാനകി : എന്താ രാമ
രാമൻ ഉണ്ണി : ശിവൻ ഒരു മാല പണയം വച്ച് ഇച്ചിരി കാശ് വാങ്ങിയിരുന്നു എൻ്റെ കയ്യുന്ന് ഇപ്പൊ ഒരുപാട് ആയി തവണകൾ മുടങ്ങിയിട്ട്
ജാനകി : അതിപ്പോ എങ്ങനാ… ഞങ്ങള
രാമൻ ഉണ്ണി : നിക്ക് എൻ്റെ കാശ് കിട്ടണം ജാനകി അമ്മേ എന്ന് വച്ച് ഞാൻ മനുഷ്യത്വം ഇല്ലാത്തവൻ അല്ല
ഗോപിക : ഞങ്ങള് എന്താ ചെയ്യ
രാമൻ ഉണ്ണി : ഒരു മാസം കൂടി അവധി തരം…അതിനുള്ളിൽ എന്തേലും ഒരു തീരുമാനം ആക്കു….ഞാൻ ഇറങ്ങട്ടെ ഒന്ന് രണ്ടു സ്ഥലത്ത് കൂടി കയറാൻ ഉണ്ട്… വരട്ടെ…
ഗോപിക : എന്താ ചെയ്യ അമമ്മേ… ആകെ കുടുങ്ങി ലോ
ജാനകി : ഒന്നും തെളിയുന്നില്ല… മനസിൽ പശുക്കളെ കൊടുത്ത നമ്മുടെ കഞ്ഞി കുടി മുട്ടും
ഗോപിക : ഞാൻ എന്തേലും ജോലിക്ക് പോയാലോ… വേറെ വഴി ഒന്നും കാണുന്നില്ല… കടം വീട്ടാൻ
