ഒരു യാത്ര 27അടിപൊളി  

ആതി : “നമ്മൾ ഫോട്ടോസ് നോക്കി ഇരിക്കുമ്പോൾ അവനു ഒരു പെൺ കുട്ടി മെസ്സേജ് അയച്ചു, ഞാൻ അത് കാര്യമായി എടുത്തില്ല.രാത്രി അവൻ കുളിക്കാൻ പോയപ്പോൾ അവന്റെ ഫോണിൽ അവൾ വിളിച്ചു. ഞാൻ കൂടെയുള്ളത് അറിയാതെ വിളിച്ചതാവും. രാത്രി 2 30 ക്ക് ഒക്കെ ഇവനെ ആര് വിളിക്കണം, ഞാൻ കാൾ എടുത്തു. അവളുടെ കൊഞ്ചലും കുഴയലും കേട്ടപ്പോൾ തന്നെ ഞാൻ പൊട്ടിത്തെറിച്ചു. അവനോട് ഞാൻ ഇത് ആരാന്നു ചോദിച്ചു, അവന്റെ ഉരുണ്ടുകളി കണ്ടപ്പോൾ ആകെ ഞാൻ ഇല്ലാണ്ടായി.നമ്മൾ വഴക്കായി റൂമിന്ന് ഇറങ്ങി പോവുമ്പോൾ അവൻ പറഞ്ഞു അവർ തമ്മിൽ ഇഷ്ടത്തിലാണെന്നും പല ബന്ധങ്ങൾ ഉണ്ടെന്നും. എനിക്ക് ഇതൊന്നും കേട്ട് നില്ക്കന്

ആവുന്നില്ല.”

ഞാൻ : “ഇത്രയൊക്കെ ഉണ്ടായിട്ടും നീ ഒന്നും പറഞ്ഞില്ലാലോ, നിനക്ക് എന്നോടെങ്കിലും ഇത് പറയാമായിരുന്നില്ലേ.??”

ആതി : ” നിന്നോട് പറയണം എന്ന് വിചാരിച്ചതല്ല, എന്റെ വിഷമം നീ ആയിട്ട് കണ്ട് പിടിച്ചോണ്ട് പറഞ്ഞു 😭”

ഞാൻ : ” നീ ഓക്കെ അല്ലെ? ”

ആതി : ” ഞാൻ ഓക്കെ ആടാ, പക്ഷെ മനസ്സിന്ന് കളയാൻ ആവുന്നില്ല. ”

ഞാൻ : ” ഇത്രയൊക്കെ ചെയ്തിട്ട് നീ അവനെ ആലോചിച്ചു നിൽക്കേണ്ട, നീ ചെയ്തതാ ശരി, വിഷമിക്കണ്ട ഈ നേരവും കടന്നു പോവും “.

എന്നോട് സംസാരിച്ചതിന് ശേഷം അവൾ എല്ലാം മറന്നു തുടങ്ങി. ബാംഗ്‌ളൂർക്ക് പോയതിൽ പിന്നെ വർഷയും ഞാനും പിരിഞ്ഞു. എന്നോട് ഉള്ള ഓവർ പോസസ്സീവ്നെസ്സ് അവളിൽ സംശയം ഉണ്ടാക്കി. ചെറിയ കാര്യങ്ങൾക്ക് വഴക്കിടും, ജോലി തിരക്ക് നമ്മുടെ ഇടയിലെ ടൈം കുറച്ചു. അത് മുതലാക്കി അവൾ മറ്റൊരാളുമായി റിലേഷൻ തുടങ്ങി. എന്നെ മനസിലാക്കാത്ത ഒരാളെ എനിക്കും വേണ്ട എന്ന് ഞാൻ തീരുമാനിച്ചു. ഞാൻ അതിൽ നിന്നും മൂവ് ഓൺ ആയി.

6 മാസങ്ങൾക്ക് ശേഷം ഞാൻ എല്ലാം മറന്നു ജോലിയിൽ മുഴുകി. ആതിര എന്നും വിളിക്കും. എന്റെ കാര്യങ്ങളും അവളുടെ കാര്യങ്ങളും പറഞ്ഞു നമ്മൾ പരസ്പരം സമാധാനിപ്പിക്കും. ലീവ് ഉള്ളപ്പോൾ അവൾ ബാംഗ്‌ളൂർക്കും ഞാൻ ചെന്നൈയിലും പോയി പരസ്പരം കാണാറുണ്ടയിരുന്നു. ഏകദേശം 3 മാസങ്ങൾക് ശേഷം അഞ്ജലി പ്രസവിച്ചു. പെൺകുട്ടി ആയിരുന്നു. ദീപാവലി ടൈം ആയതുകൊണ്ട് ഞാൻ നാട്ടിലുണ്ടായിരുന്നു. ആതി ലീവ് എഴുതി കൊടുത്തു നാട്ടിലേക്ക് വന്നുകൊണ്ടിരിക്കുന്നു. ആതി

വാവയെ കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. എന്നെ വിളിച്ചു ഞായർ കുട്ടിനെ കാണാൻ പോവാൻ തീരുമാനിച്ചു.

ശനി ആഴ്ച വാവക്ക് വേണ്ടി ഡ്രസ്സ്‌ സെലക്ട്‌ ചെയ്തു. കൂടെ കുറച്ചു കളിപ്പട്ടങ്ങളും വാങ്ങി. രാത്രി പോവാൻ ഉള്ള തയ്യാറെടുപ്പുകൾ നടത്തി, പ്ലാനുകൾ എല്ലാം പരസ്പരം ഫോണിൽ സംസാരിച്ചു. എന്റെ നാട്ടിൽ നിന്ന് 25 കിലോമീറ്റർ ഉണ്ടായിരുന്നു ആതിയുടെ നാട്. രാവിലെ 9 മണിക്ക് വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ അവളെ വിളിച്ചു റെഡി ആവാൻ പറഞ്ഞു. നമ്മളും പരസ്പരം കണ്ടിട്ട് കുറച്ചായിരുന്നു. ഏകദേശം 45 മിനിറ്റ് കൊണ്ട് അവളുടെ നാട്ടിൽ എത്തി.

ഞാൻ : ” ആതി ഞാൻ ഇവിടെ എത്തി, നീ ഇറങ്ങിയില്ലേ.?? ”

ആതി : ” ടാ ഒരു 5 മിനിറ്റ്, ഒന്ന് മുടികെട്ടണം. ഇപ്പോ വരവേ..”

ഞാൻ : ” തിരക്കിടണ്ട, പതിയെ വന്നാൽ മതി.. ”

5 മിനുറ്റിന് ശേഷം കനാലിന്റെ ഇടവഴിയിലൂടെ ഓടി വരുന്ന ആതിയെ കണ്ട് എനിക്ക് ചിരി vannu😂, ഉയരം കുറഞ്ഞ പെൺകുട്ടികൾ വളരെ ക്യൂട്ട് ആയിരിക്കും❤️🤣. അവൾ എന്റെ നെഞ്ചിന് താഴെ മാത്രമേ ഉയർമുള്ളു. സാധാരണ പാറി നടക്കുന്ന മുടിയും എഴുതാത്ത കണ്ണുകളും മോഡേൺ ഡ്രെസ്സുകളും ആണ് ആതിയുടെ ശീലം. എന്നാൽ പതിവിന് വിപരീതമായി കണ്ണ് എഴുതി മുടി ഒതുക്കി കെട്ടി നുണക്കുഴി ചിരിയും കൊണ്ട് വരുന്ന അവളുടെ മുഖത്തു നിന്ന് കണ്ണെടുക്കാൻ എനിക്ക് തോന്നിയില്ല. എന്റെ നോട്ടം കണ്ട് അവൾ,

ആതി : ” ന്താടാ ആദ്യായിട്ട് കാണുമ്പോലെ നോക്കുന്നെ.? ”

അവളുടെ ചോദ്യം എന്നെ സ്വപ്നലോകത്തിന്ന്

താഴെ കൊണ്ട് vannu😂.

ഞാൻ : ” ഇന്ന് കുറച്ചു മെനയിൽ ആണല്ലോ 🥰, ഈ ലുക്ക്‌ നിനക്ക് നന്നായി ചേരുന്നുണ്ട് “

Updated: November 14, 2026 — 4:02 pm

Leave a Reply

Your email address will not be published. Required fields are marked *