ഒരു യാത്ര 27അടിപൊളി  

ആതി : ” വാചകം അടിക്കാതെ വാടാ, പോണ്ടേ ഇന്ന് നമുക്ക് 😂”

അവളുടെ കളിയാക്കൽ രസിച്ചെങ്കിലും അവളുടെ മുഖം മനസിന്ന് പോവുന്നില്ല. ബൈക്ക് എടുത്ത് സ്റ്റാർട്ട്‌ ചെയ്ത് ഹെൽമെറ്റ്‌ അവൾക്ക് കൊടുത്തു,അത് കൊണ്ട് കളിക്കുന്ന കണ്ടപ്പോളെ ഇതിനെ പറ്റി വെല്യ പിടി ഇല്ലന്ന് മനസ്സിലായി. എന്റെ മുന്നിലേക്ക് പിടിച്ചു നിർത്തി ഹെൽമെറ്റ്‌ വെച്ച് സ്ട്രാപ് ഇട്ട് കൊടുത്തു.

ബൈക്ക് പേടിയാണെന്ന് മുമ്പേ അറിയുന്നത് കൊണ്ട് പതുക്കെ നമ്മൾ അഞ്ജലിയുടെ വീട്ടിലേക്ക് വിട്ടു. പോകുന്ന വഴി അവളുടെ പുതിയ കമ്പനി കഥകളും കോളേജ് ഓർമകളും പറഞ്ഞകൊണ്ടിരുന്നു. അവൾ ഒരു വായാടി തന്നെ ആയിരുന്നു, സംസാരിച്ചാൽ നിർത്താതെ സംസാരിക്കും. ഇടയിൽ പേടി കാരണം എന്നോട് ചേർന്ന് ഇരുന്നായിരുന്നു യാത്ര.

ഏകദേശം 11 മണിയോടെ അഞ്ജലിയുടെ വീട്ടിൽ എത്തി. കൊണ്ടുവന്ന ഗിഫ്റ്റ് കൊടുത്തു. ആതി വാവയെ എടുത്തു. ഞാൻ അവളെ തന്നെ നോക്കിയിരുന്നു ❤️. കോളേജ് ഓർമ്മൾക്കും കുറച്ചു പരദൂഷങ്ങളും ചർച്ചയായി😂. അഞ്ജലിയുടെ അമ്മ നമ്മൾക്ക് വേണ്ടി ബിരിയാണി വെച്ചിരുന്നു. അതൊക്കെ കഴിച്ചു 2 മണിയോടെ നമ്മൾ അവിടെ നിന്നും ഇറങ്ങി.

ആതി : ” നിനക്ക് പോയിട്ട് തിരക്കുണ്ടോ.?? ”

ഞാൻ : ” എന്തു പറ്റി, എവിടേലും പോവാൻ ഉണ്ടോ.? ”

ആതി : ” കുറെ ആയില്ലേ ജോലിയും ടെൻഷനും ഒക്കെ, നാട്ടിൽ വരുന്നത് തന്നെ 2 ദിവസത്തേക്ക്, മടുത്തു ”

ഞാൻ : ” നീ പറഞ്ഞതും ശെരിയ, ഒന്ന് ഫ്രീ ആയിരുന്നിട്ട് മാസങ്ങൾ കഴിഞ്ഞു ”

ആതി : ” നമ്മൾക് ബീച്ചിൽ പോയാലോ.? ”

ഞാൻ : ” പോവാം.. ”

അവിടെ നിന്ന് നേരെ ബീച്ചിലേക്, അവൾ എന്നെ വയറിനു ചുറ്റും മുറുക്കെ കെട്ടിടിച്ചു പിന്നിൽ ഇരുന്നു. എന്റെ തോളിൽ തല ചായ്ച്ചു. കുറച്ചു കഴിഞ്ഞപ്പോൾ എന്റെ ഷർട്ടിൽ നനവ് പടരുന്നത് ഞാൻ അറിഞ്ഞു.

ഞാൻ : ” എന്തു പറ്റി ആതിക്കുട്ടി, കരയുവാണല്ലോ? ”

ബീച്ചിൽ എത്തി വണ്ടി പാർക്ക്‌ ചെയ്ത് അവളുടെ കൈ പിടിച്ചു ബീച്ച്ലേക്ക്. 3 മണി ആയെങ്കിലും നല്ല വെയിൽ. അതുകൊണ്ട് തന്നെ ആളും ബഹളവും കുറവായിരുന്നു. നമ്മൾ രണ്ട് പേരും ഒരു തണൽ മരത്തിന്റെ താഴെ ഇരുന്നു.

ഞാൻ : ” ആതി എന്തിനാ കരയുന്നെ? എന്തുപറ്റി? ”

പെട്ടന്ന് അവൾ എന്നെ കെട്ടിപിടിച്ചു, ഞാൻ ഏതോ ലോകത്ത് ആയിരുന്നു. അവളുടെ രണ്ട് മുലകളും പഞ്ഞിക്കട്ട പോലെ ന്റെ നെഞ്ചിൽ അമർന്നു. അവൾ എന്റെ രണ്ട് കയ്യും എടുത്ത് അവളുടെ പുറകിൽ വെച്ച് തന്നു. നമ്മൾ ന്താ ചെയ്യുന്നേ എന്ന് രണ്ട് പേരും ആലോചിച്ചില്ല. അവൾക് ഒരു ആശ്വാസം ആവട്ടെ എന്ന് ഞാനും അവളെ കെട്ടിപിടിച്ചു. അവളുടെ ചുണ്ടുകൾ എന്റെ ചുണ്ടുകളെ ആർത്തിയോടെ ചുംബിച്ചു. എനിക്ക് ഇത്രയും മധുരമുള്ള ചുംബനം വർഷയിൽ നിന്ന് പോലും കിട്ടിയിട്ടില്ല. അവളുടെ ചുണ്ടുകളെ ഞാൻ എന്റെ ചുണ്ടോട് ചേർത്തു. നമ്മുടെ ഇടയിലെ അകലം കുറഞ്ഞു. അവൾ എന്റെ മടിയിൽ കയറി ഇരുന്ന്

എന്നെ കെട്ടിപിടിച്ചു. പരസ്പരം ഒന്നും പറയാൻ ആവാതെ അണക്കുക ആയിരുന്നു നമ്മൾ. ഞാൻ അവളുടെ മുഖം ന്റെ കയ്യാൽ കോരി എടുത്തു. ഗോതമ്പിന്റെ നിറമുള്ള മുഖത്തു വെയിൽ അടിക്കുമ്പോൾ അത് വീണ്ടും തിളങ്ങും പോലെ തോന്നി. അവളുടെ കൺപീലികളിലെ മഷി കണ്ണീരിന്റെ കൂടെ മുഖത്തു പടർന്നിട്ടുണ്ടായിരുന്നു. എന്റെ വിരലുകൾ അത് തുടച്ചു മാറ്റി. അവളുടെ ഹൃദയമിടിപ്പ് എനിക്ക് എന്റെ ചെവിയിൽ കേൾക്കാമായിരുന്നു.

ആതി : ” എന്നോട് ദേഷ്യമുണ്ടോ?? ”

ഞാൻ : ” എന്തിന്..? ”

ആതി : ” എനിക്ക് നിന്നെ ഇഷ്ടമാണ്, എങ്ങനെയോ എപ്പോളെന്നോ അറിയില്ല. എന്നെ മനസ്സിലാക്കാൻ നിന്നെക്കാൾ ആർക്കും ആവില്ല എന്ന് മനസ്സ് പറയുന്നു.”

ഞാൻ : ” നിന്നെ എനിക്കും ഇഷ്ടമാണ്, അത് പ്രണയമാണോ എന്ന് എനിക്ക് അറിയില്ല. നിന്റെ ഓരോ നോട്ടവും വാക്കുകളും വിഷമങ്ങളും സന്തോഷവും എന്നിലൂടെ പൂർണമാവുന്നത് പോലെ തോന്നും.”

എന്നോട് ചേർന്ന് കുറെ നേരം അവിടെ ഇരുന്നു. നമ്മുടെ ഇടയിലെ മൗനം പോലും ഒരുപാട് പറയും പോലെ. സൂര്യന്റെ അസ്തമനം എന്റെ നെഞ്ചിൽ ചാരി ഇരുന്ന് അവൾ കണ്ടു. പതുക്കെ ആളുകൾ കൂടുന്നതിനാൽ നമ്മൾ അവിടെ നിന്നും എഴുന്നേറ്റു. കടലിലെ തിരമാലയിൽ കാലുകൾ നനച്ചു ബൈക്കിനടുത്തേക്ക് നമ്മൾ നീങ്ങി.

Updated: November 14, 2026 — 4:02 pm

Leave a Reply

Your email address will not be published. Required fields are marked *