പാദമോഹം: കിരണിന്റെ രഹസ്യലോകം – 1 7അടിപൊളി  

ഭക്ഷണം ഒകെ കഴിച്ചു

,മുറിയിലേക്ക് തിരിച്ചെത്തി ബാഗ് തുറന്നു.

രണ്ടു ജോഡി ഡ്രസ്സുകൾ, ഒരു ടവൽ, ചാർജർ, ഹെഡ്‌ഫോൺ, ആവശ്യമായ സാധനങ്ങൾ…

എല്ലാം എടുത്തുവെച്ചു.

പിന്നെ ജനലിനരികിൽ വെച്ചിരുന്ന ഫോൺ എടുത്തു.

അപ്പോഴേക്കും ഒരു മെസേജ് വന്നു.

മേമ: മോനേ, എപ്പോഴാ ഇറങ്ങുന്നത്?

ഞാൻ: ഒരു മണിക്കൂറിനുള്ളിൽ ഇറങ്ങും.

മേമ: ശരി. ബസ് കയറിയിട്ട് വിളിക്കണം.

ഞാൻ: ഓക്കേ മേമേ.

മേമ: പിന്നെ ഒരു കാര്യം… ഇവിടെ വന്നിട്ട് ഒരു ചെറിയ സർപ്രൈസ് ഉണ്ട് 😄

സർപ്രൈസോ?”

ഞാൻ മെസേജ് വീണ്ടും വായിച്ചു.

എന്തായിരിക്കും?

മേമയുടെ വീട്ടിൽ എന്തെങ്കിലും വിശേഷമുണ്ടോ?

അതോ മറ്റെന്തെങ്കിലും?

അപ്പോഴേക്കും താഴെനിന്ന് അമ്മ വിളിച്ചു.

“എടാ… ബാഗ് എടുത്തോ? ഇറങ്ങാൻ സമയമായി!”

ഞാൻ ഫോൺ പോക്കറ്റിലിട്ട് ബാഗിന്റെ സിപ്പ് അടച്ചു.പിന്നെ അവസാനമായി മുറിയിലൊന്ന് നോക്കി.

അമ്മയോട് യാത്ര പറഞ്ഞ് ബാഗുമായി ഞാൻ വീട്ടിൽനിന്നിറങ്ങി. മുറ്റത്തെ ഗേറ്റ് അടച്ച് റോഡിലേക്ക് നടന്നു.

മാധവപുരം ജംഗ്ഷനിലേക്ക് വീട്ടിൽനിന്ന് ഏകദേശം പത്ത് മിനിറ്റ് നടത്തമുണ്ട്.

വഴിയരികിലെ ചായക്കടയിൽനിന്ന് ചായകടിയുടെ മണം വരുന്നുണ്ട്. കടയുടെ മുന്നിൽ രണ്ടുമൂന്ന് പേർ പത്രം വായിച്ചിരിക്കുന്നു.ബസ്സ്റ്റോപ്പിലെത്തിയപ്പോൾ പുത്തൻകാവിലേക്കുള്ള ബസ് വരാനായി ഞാൻ കാത്തുനിന്നു.

രാവിലത്തെ തിരക്ക് പതുക്കെ കൂടിവരുന്നുണ്ട്. സ്കൂളിലേക്ക് പോകുന്ന കുട്ടികൾ, ജോലിക്ക് പോകുന്ന ആളുകൾ, ചായക്കടയിൽ പത്രം വായിക്കുന്നവർ… മാധവപുരം പതിവുപോലെ ഉണർന്നുകഴിഞ്ഞു.

അടുത്തുള്ള ചായക്കടയിൽനിന്ന് ശബ്ദം കേട്ടു.

“ചേട്ടാ, ഒരു ചായ കൂടി!”

ഞാൻ ഫോൺ എടുത്ത് സമയം നോക്കി.

7:47.

പുത്തൻകാവ് – തൃശ്ശൂർ എന്ന് ബോർഡുള്ള ഒരു ബസ് വരുന്നതു ദൂരെ കണ്ടു.

“ആഹാ, വന്നല്ലോ!”

ബസ് പതുക്കെ സ്റ്റോപ്പിലേക്ക് വന്നു നിന്നു.

കണ്ടക്ടർ വാതിൽക്കൽനിന്ന് വിളിച്ചു:

“പുത്തൻകാവ്… പുത്തൻകാവ്… കയറാനുള്ളവർ വേഗം കയറിക്കോ!”

ഞാൻ ബാഗുമായി ബസിലേക്ക് കയറി.

ബസിനുള്ളിൽ വിൻഡോ സീറ്റുകളിലൊന്ന് ഒഴിഞ്ഞുകിടക്കുന്നത് കണ്ടു. ഞാൻ അവിടെ ഇരുന്നു.ബാഗ് മടിയിൽ വെച്ചു. ഹെഡ്‌ഫോൺ എടുത്ത് ഫോണിൽ പാട്ട് വെച്ചു.ബസ് പതുക്കെ മുന്നോട്ട് നീങ്ങി.

ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ മാധവപുരത്തെ പരിചിതമായ കടകളും വീടുകളും പിന്നിലേക്ക് നീങ്ങിത്തുടങ്ങി.

അപ്പോഴാണ് ഫോണിൽ ഒരു കോൾ വന്നത്.

ജിഷ മേമ calling…

ഹലോ മേമേ!”

“എടാ, ബസ് കിട്ടിയോ?”

“കിട്ടി. ഇപ്പോൾ യാത്ര തുടങ്ങി.”

“സീറ്റ് കിട്ടിയോ?”

“അതെ, വിൻഡോ സീറ്റാണ്.”

ആഹാ! ശരി.

ശരി മേമേ.”

“പിന്നെ, നിനക്കൊരു സർപ്രൈസ് ഉണ്ടെന്ന് പറഞ്ഞത് മറക്കണ്ട.”

“അതെന്താണെന്ന് പറയ് മേമേ!”

“അത് ഇപ്പോൾ പറഞ്ഞാൽ പിന്നെ എന്ത് സർപ്രൈസ്?”

മേമ ചിരിച്ചു.

”

ശരി, എത്തുമ്പോൾ വിളിക്കണേ.”

കോൾ അവസാനിച്ചു.

ഞാൻ വീണ്ടും ജനലിലൂടെ പുറത്തേക്ക് നോക്കി.ബസ് ഗ്രാമത്തിലെ ചെറിയ റോഡിലൂടെ മുന്നോട്ടുപോയി.

ഇരുവശത്തും പച്ചനിറത്തിലുള്ള നെൽപ്പാടങ്ങൾ. ഇടയ്ക്കിടെ ചെറിയ വീടുകൾ. വീടുകളുടെ മുറ്റത്ത് പൂത്തുനിൽക്കുന്ന ചെമ്പരത്തിയും മുല്ലയും.

ഒരു വളവിൽ എത്തിയപ്പോൾ ചെറിയൊരു അമ്പലം കണ്ടു. അവിടെ മണിയടിക്കുന്ന ശബ്ദം കേൾക്കാമായിരുന്നു.

ബസിനുള്ളിൽ ചിലർ ഉറങ്ങുന്നുണ്ട്. ചിലർ ഫോണിൽ സംസാരിക്കുന്നു.

എന്റെ അടുത്തിരുന്ന പ്രായമായ ഒരാൾ ചോദിച്ചു.

“മോനേ, എവിടേക്കാ?”

“പുത്തൻകാവിലേക്ക്.”

“അവിടെ ആരുടെയെങ്കിലും വീട്ടിലേക്കാണോ?”

“അതെ, എന്റെ മേമയുടെ വീട്ടിലേക്ക്.”

“ആഹാ. ഞാൻ അവിടെ ഒരു വട്ടം ഒരു കല്യാണം കൂടാൻ വന്നിക്, ഒരു ബംഗിയുള്ള ഒരു ഗ്രാമ പ്രേദേശം അല്ലെ ”

“അതെ”

അദ്ദേഹം ചിരിച്ചുകൊണ്ട് വീണ്ടും ജനലിലേക്ക് നോക്കി.

അങ്ങനെ ഏഗദേശം ഒരു മണിക്കൂറ് കഴിഞ്ഞു, ഞാൻ ഒന്ന് ഒരു 20 മിനിറ്റ് ഉറങ്ങി പോയി, ഞാൻ ഫോണിൽ ഗൂഗിൾ മാപ് സെറ്റ് ആക്കി വെച്ചിരുന്നു, ഞാൻ നോക്കുമ്പോ ദേ അടുത്തത് എന്നിക് ഇറങ്ങേണ്ട സ്റ്റോപ്പ്‌.

കണ്ടക്ടർ വിളിച്ചു പറഞ്ഞു :

Updated: November 8, 2026 — 1:32 pm

Leave a Reply

Your email address will not be published. Required fields are marked *