പറയാൻ തുടങ്ങി.
അയൽവീട്ടിലെ കാര്യങ്ങൾ, നാട്ടിലെ പുതിയ കടകൾ, അടുത്തുള്ള റോഡിൽ നടന്ന പണികൾ…എല്ലാം കേട്ടിരുന്നു.അപ്പോഴാണ് പുറത്തുനിന്ന് ഒരു സ്ത്രീയുടെ ശബ്ദം കേട്ടത്.
“ജിഷേ… ?”
മേമ അടുക്കളയിൽനിന്ന് പുറത്തേക്ക് നോക്കി.
“ആ… ഉണ്ട്! ഇങ്ങോട്ട് വാ!”
ഞാൻ വാതിലിലേക്ക് നോക്കി.
ആരായിരിക്കും?
മേമ പറഞ്ഞു:
“നമ്മുടെ അയൽവാസിയാണ്. നീ വന്ന കാര്യം അറിഞ്ഞുകാണും.”
ഞാൻ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നു.അപ്പോൾ ഒരു സ്ത്രീ വാതിൽ തുറന്ന് അകത്തേക്ക് കയറി വന്നു. കൈയിൽ ഒരു ചെറിയ പേഴ്‌സും ഉണ്ടായിരുന്നു. വീട്ടിലേക്ക് കയറിയപ്പോൾ ഹാളിൽ ഇരിക്കുന്ന എന്നെ കണ്ടു. ഒരു നിമിഷം എന്നെ നോക്കിയിട്ട് ജിഷ മേമയോട് ചോദിച്ചു.
അനിത: “ആരാ ജിഷേ ഇത്? വീട്ടിൽ പുതിയ അതിഥിയാണല്ലോ!”
ജിഷ മേമ: “അയ്യോ, ഞാൻ പറഞ്ഞില്ലേ എന്റെ ചേച്ചിയുടെ മോൻ വരുന്നുണ്ടെന്ന്. അതാണ്.”
അനിത: “ആഹാ! ഇതാണല്ലേ ആള്? ഞാൻ വിചാരിച്ചു നീ പറഞ്ഞത് വേറെ ആരെയെങ്കിലും കുറിച്ചായിരിക്കുമെന്ന്!”
ജിഷ മേമ ചിരിച്ചു.
ജിഷ മേമ: “എടാ, ഇതാണ് അനിത ആന്റി. നമ്മുടെ അടുത്തുള്ള വീട്ടിലാണ് താമസം. പുതിയ വീട് വെച്ച് കുറച്ചുനാൾ മുമ്പാണ് ഇങ്ങോട്ട് വന്നത്.”
ഞാൻ എഴുന്നേറ്റ് അവരെ നോക്കി.
അനിത ആന്റിക്ക് 35 -40 വയസ് തോന്നിപ്പിക്കുന്നു മനോഹരമായ മുഖഭംഗിയും, നല്ല നീളം ഉള്ള കറുത്ത മുടിയും മുടിയും സ്വാഭാവികമായ ശരീരഘടനയും, ലളിതമായ കറുത്ത ചരട് പാദസരവും ചുവപ്പ് നിറത്തിലുള്ള നെയിൽ പോളിഷും ചേർന്ന് ഭംഗിയുള്ള, ഒരു സ്ത്രീ.
ഞാൻ: “നമസ്കാരം ആന്റീ.”
അനിത: “നമസ്കാരം മോനേ. എന്താ പേര്?”
ഞാൻ പേര് പറഞ്ഞു.
അനിത: “എവിടുന്നാ
വരുന്നത് മോനേ?”
ഞാൻ: “മാധവപുരത്തുനിന്ന്.”
അനിത: “ഓഹോ! തൃശ്ശൂർ ഭാഗത്താണല്ലേ? ഇവിടെ വരാൻ ബസിൽ ഒരുപാട് സമയമെടുത്തോ?”
ഞാൻ: “ഏകദേശം ഒരു മണിക്കൂർ.”
അനിത: “അപ്പോ രാവിലെ തന്നെയാണോ പുറപ്പെട്ടത്?”
ഞാൻ: “അതെ ആന്റീ. ഏഴരയ്ക്കുള്ള ബസിൽ കയറി.”
അനിത: “ഇവിടെ എത്ര ദിവസത്തേക്ക് നിൽക്കും?”
ഞാൻ: “ഒരാഴ്ചയോളം.”
അനിത: “അത് നന്നായി. അവധിക്കാലത്ത് ഇങ്ങനെ ബന്ധുവീടുകളിലൊക്കെ വന്ന് നിൽക്കുന്നത് നല്ല രസമാണ്. പഠിപ്പൊക്കെ കഴിഞ്ഞോ?”
ഞാൻ: “അതെ. പ്ലസ് ടു കഴിഞ്ഞു. ഇപ്പോൾ അവധിയാണ്.”
അനിത: “അടിപൊളി! ഇനി കുറച്ച് ദിവസത്തേക്ക് പഠനത്തിന്റെ തിരക്കില്ലല്ലോ.”
ജിഷ മേമ: “അതെ, അതുകൊണ്ടാണ് ഒരാഴ്ച ഇവിടെ നിർത്താമെന്ന് പറഞ്ഞത്.”
അനിത ആന്റി പെട്ടെന്ന് വന്ന കാര്യം ഓർത്തതുപോലെ ജിഷ മേമയോട് പറഞ്ഞു:
അനിത: “അല്ല ജിഷേ, ഞാൻ വന്ന കാര്യം പറയാൻ മറന്നു. കുറച്ച് പഞ്ചസാരയും ചായപ്പൊടിയും തീർന്നു. വീട്ടിൽ അതിഥികൾ വരുമെന്ന് കരുതിയിരുന്നില്ല. കടയിൽ പോകാൻ ഇപ്പോൾ സമയം കിട്ടിയില്ല. നിന്റെ വീട്ടിൽ കുറച്ച് അധികമുണ്ടെങ്കിൽ തരാമോ?”
ജിഷ മേമ: “അതിനെന്താ! അതിനാണോ ഇത്ര ആലോചിക്കുന്നത്? വാ, അടുക്കളയിലേക്ക്.”
അനിത: “കുറച്ച് പഞ്ചസാരയും ഒരു ചെറിയ പാത്രം ചായപ്പൊടിയും മതി.”
ജിഷ മേമ അടുക്കളയിലേക്ക് നടന്നു. അനിത ആന്റിയും പിന്നാലെ പോയി.
കുറച്ച് കഴിഞ്ഞ് ജിഷ മേമ ഒരു ചെറിയ പാത്രത്തിൽ പഞ്ചസാരയും മറ്റൊരു പാത്രത്തിൽ ചായപ്പൊടിയും എടുത്തുകൊടുത്തു.
അനിത: “ഇതൊക്കെ മതി ജിഷേ. ഒരുപാട് നന്ദി.”
ജിഷ മേമ: “നന്ദിയൊന്നും വേണ്ട. തീർന്നാൽ പറഞ്ഞാൽ മതി.”
അനിത ആന്റി സാധനങ്ങൾ വാങ്ങി ഹാളിലേക്ക് തിരിച്ചുവന്നു.
അനിത:
“മോനേ, ശരി. പരിചയപ്പെട്ടതിൽ സന്തോഷം. ഇവിടെ നന്നായി അടിച്ചുപൊളിച്ച് അവധിക്കാലം ആഘോഷിക്കണം കേട്ടോ!”
ഞാൻ: “ശരി ആന്റീ.”
അനിത: “ജിഷേ, ഞാൻ ഇതൊന്ന് വീട്ടിൽ കൊണ്ടുവെച്ചിട്ട് വരാം. പിന്നെ സമയം കിട്ടുമ്പോൾ വീണ്ടും വരാം. നമുക്ക് കുറച്ചുനേരം സംസാരിക്കാം.”
അനിത ആന്റി വാതിൽ തുറന്ന് മുറ്റത്തേക്ക് ഇറങ്ങി. കൈയിലുണ്ടായിരുന്ന സാധനങ്ങൾ സൂക്ഷിച്ച് പിടിച്ച് ഗേറ്റിനടുത്തേക്ക് നടന്നു.ജിഷ മേമ വാതിൽ അടച്ച് എന്റെ അടുത്തേക്ക് വന്നു.
ജിഷ മേമ: “എങ്ങനെയുണ്ട് അനിത ആന്റി?”
