പാപശൽഭം – 25 Likeഅടിപൊളി  

“പൊന്നൂ… സത്യം പറ ഡാ, ആ

നീറ്റലും വേദനയും ഇപ്പോഴും മാറിയില്ലേ?” ഷാഹിദ് അവളുടെ കൈപ്പത്തി തന്റെ കയ്യിലെടുത്ത്, നെറ്റിയിൽ തൊട്ടുനോക്കിക്കൊണ്ട് ചോദിച്ചു. “ഇന്ന് നാലാമത്തെ ദിവസമായില്ലേ? ഫാർമസിയിൽ നിന്ന് ഞാൻ കൊണ്ടുവന്ന ആ സാധാരണ ഗുളിക കഴിച്ചിട്ടും കുറവില്ലെങ്കിൽ നമ്മൾ ഒരു ഡോക്ടറെ കാണണ്ടേ ഡാ?”

ജസ്‌ന വളരെ സ്വാഭാവികമായി, നേർത്തൊരു ക്ഷീണം അഭിനയിച്ചുകൊണ്ട് അവന്റെ തോളിലേക്ക് തലചായ്ച്ചു. “കുറവൊക്കെ ഉണ്ട് ഇക്കാ… പക്ഷേ രാത്രിയാകുമ്പോൾ ഇപ്പോഴും ചെറിയൊരു അസ്വസ്ഥതയും നീറ്റലും പോലെ തോന്നുന്നുണ്ട്. അതുകൊണ്ടല്ലേ ഇക്കയെ ഞാൻ അടുപ്പിക്കാതെ പിടിച്ചുനിർത്തുന്നത്… എനിക്ക് എന്റെ ഇക്കയെ സങ്കടപ്പെടുത്താൻ തോന്നിയിട്ടല്ല ട്ടോ.”

“അയ്യോ, നീയെന്താ പൊന്നൂ അങ്ങനെ പറയുന്നത്? നിന്റെ ആരോഗ്യമല്ലേ എനിക്ക് ഏറ്റവും വലുത്!” ഷാഹിദ് ഉടൻതന്നെ അവളെ ചേർത്തുപിടിച്ച് നെറുകയിൽ ഉമ്മവെച്ചു. എന്നിട്ട് ചെറിയൊരു ആശങ്കയോടെ നെടുവീർപ്പിട്ടു: “പക്ഷേ ഇവിടുത്തെ ഒരു വലിയ തലവേദന എന്താണെന്ന് നിനക്കറിയില്ലല്ലോ പൊന്നൂ… നമ്മുടെ നാട്ടിലെപ്പോലെ എപ്പോൾ വേണമെങ്കിലും കയറിച്ചെന്ന് ഒരു നല്ല ഡോക്ടറെ കാണാൻ പറ്റുന്ന സിസ്റ്റമല്ല കാനഡയിലേത്! ഇവിടെ ഒരു നല്ല ഫാമിലി ഡോക്ടറെ കിട്ടണമെങ്കിൽ മാസങ്ങളോളം വെയിറ്റിംഗ് ലിസ്റ്റിൽ കിടക്കണം! ഇനി വാക്ക്-ഇൻ ക്ലിനിക്കിലോ എമർജൻസിയിലോ പോയാൽ അഞ്ചാറു മണിക്കൂർ കാത്തിരിക്കണം, അവിടെയുള്ള ജൂനിയർ ഡോക്ടർമാർ വല്ല ആന്റിബയോട്ടിക്കും എഴുതിത്തന്ന് പറഞ്ഞുവിടും. നിനക്ക് വേണ്ടത് നല്ല അനുഭവപരിചയമുള്ള ഒരു ലേഡി ഡോക്ടറെയാണ്!”

കുറച്ചുനേരം ആലോചിച്ച ശേഷം ഷാഹിദിന്റെ മുഖം പെട്ടെന്ന് തെളിഞ്ഞു.

“ഒരു കാര്യം ചെയ്യാം പൊന്നൂ… നാളെ രാവിലെ ഓഫീസിൽ ചെന്നിട്ട് ഞാൻ രോഹിത് ഏട്ടനോട് ഒന്ന് ചോദിക്കാം! ഏട്ടന് ഇവിടെ ടൊറന്റോയിലെ ഏറ്റവും വലിയ ഡോക്ടർമാരെയൊക്കെ നേരിട്ട് പരിചയമുണ്ടാവും.

നമ്മുടെ കാര്യം പറഞ്ഞാൽ ഏട്ടൻ ഉറപ്പായും നല്ലൊരു ലേഡി സ്പെഷ്യലിസ്റ്റിന്റെ അപ്പോയിന്റ്മെന്റ് ശരിയാക്കിത്തരും!”

ഷാഹിദിന്റെ തോളിൽ ചാരിയിരുന്ന ജസ്‌നയുടെ ചുണ്ടുകളിൽ ആരും കാണാത്ത നേർത്തൊരു പുഞ്ചിരി വിരിഞ്ഞു. താൻ ഒരക്ഷരം പോലും പറയാതെ തന്നെ, കരുക്കൾ കൃത്യമായി അവരവരുടെ കളങ്ങളിലേക്ക് നീങ്ങുകയാണ്!

“അത് നല്ല ഐഡിയയാ ഇക്കാ… രോഹിത് ഏട്ടനോട് ചോദിച്ചു നോക്ക്. നല്ലൊരു ഇന്ത്യൻ ലേഡി ഡോക്ടർ ആണെങ്കിൽ എനിക്കും പേടിയില്ലാതെ കാര്യങ്ങൾ തുറന്നുപറയാൻ പറ്റുമല്ലോ,” അവൾ വളരെ നിഷ്കളങ്കമായി മറുപടി നൽകി.

പിറ്റേന്ന് ചൊവ്വാഴ്ച രാവിലെ പത്തര മണി.

മിസ്സിസാഗയിലെ ആർ.കെ ഗ്രൂപ്പ് ഹെഡ്ക്വാർട്ടേഴ്സിന്റെ മുപ്പതാം നിലയിലുള്ള രോഹിത് കുമാറിന്റെ ആഡംബര ഗ്ലാസ്സ് ക്യാബിന്റെ വാതിലിൽ ഷാഹിദ് പതിയെ മുട്ടി. അനുവാദം വാങ്ങി അകത്തേക്ക് കയറിയപ്പോൾ, വലിയ മഹാഗണി മേശയ്ക്ക് പിന്നിലിരുന്ന് ലാപ്ടോപ്പിൽ ചില ഷിപ്പിംഗ് രേഖകൾ പരിശോധിക്കുകയായിരുന്നു രോഹിത്.

“വരൂ ഷാഹിദേ… ഇരിക്ക്. ചിക്കാഗോ ഡെസ്കിലെ രേഖകളൊക്കെ ക്ലിയറായില്ലേ?” രോഹിത് തലയുയർത്തി ശാന്തമായി പുഞ്ചിരിച്ചു.

“അതൊക്കെ രാവിലെ തന്നെ ക്ലിയർ ചെയ്ത് അയച്ചു ഏട്ടാ, ഡേവിഡ് സാറിനും കോപ്പി വെച്ചിട്ടുണ്ട്,” ഷാഹിദ് കസേരയുടെ അറ്റത്തിരുന്ന് വിനയത്തോടെ പറഞ്ഞു. പിന്നെ, അല്പം മടിച്ചുമടിച്ചുകൊണ്ട് അവൻ തന്റെ കൈവിരലുകൾ പിണച്ചു: “അല്ല ഏട്ടാ… ജോലിയുമായി ബന്ധപ്പെട്ട കാര്യമല്ല, എനിക്ക് ഒരു ചെറിയ പേഴ്സണൽ സഹായം ചോദിക്കാനായിരുന്നു.”

രോഹിത് ലാപ്ടോപ്പിന്റെ സ്ക്രീൻ പകുതി താഴ്ത്തി, വലിയൊരു ജ്യേഷ്ഠന്റെ കരുതലോടെ മുന്നോട്ട് ആഞ്ഞിരുന്നു. “എന്താടാ ഷാഹിദേ? ഫ്ലാറ്റിൽ വല്ല പ്രശ്നവുമുണ്ടോ? ജസ്‌നയ്ക്ക് ഇവിടുത്തെ തണുപ്പൊക്കെ അഡ്ജസ്റ്റ് ആയോ?”

“ഫ്ലാറ്റിൽ ഒരു കുഴപ്പവുമില്ല ഏട്ടാ, പൊന്നുവിന് ആ വീട് ഭയങ്കരമായി

ഇഷ്ടപ്പെട്ടു,” ഷാഹിദ് അല്പം ചമ്മലോടെയും ആശങ്കയോടെയും പറഞ്ഞുതുടങ്ങി. “പക്ഷേ ഏട്ടാ… അവൾക്ക് ചെറിയൊരു ഹെൽത്ത് ഇഷ്യൂ ഉണ്ട്. ഫ്ലൈറ്റിലെ ആ ഇരുപത് മണിക്കൂർ യാത്രയിലെ ഡീഹൈഡ്രേഷനും കാര്യങ്ങളുമൊക്കെ കൊണ്ടാണെന്ന് തോന്നുന്നു, ചെറിയൊരു യൂറിൻ ഇൻഫെക്ഷൻ പോലത്തെ അസ്വസ്ഥത. നാല് ദിവസമായിട്ടും പൂർണ്ണമായി മാറിയിട്ടില്ല. ഇവിടെ ഒന്റാറിയോയിൽ നല്ലൊരു ഫാമിലി ഡോക്ടറെ കിട്ടാനുള്ള ബുദ്ധിമുട്ട് ഏട്ടനറിയാമല്ലോ… സാധാരണ വാക്ക്-ഇൻ ക്ലിനിക്കിൽ കൊണ്ടുപോകാൻ എനിക്കെന്തോ പേടി. ഏട്ടന്റെ പരിചയത്തിൽ നല്ലൊരു ഇന്ത്യൻ ലേഡി ഡോക്ടർ ആരെങ്കിലുമുണ്ടോ?”

Leave a Reply

Your email address will not be published. Required fields are marked *