പാപശൽഭം – 26 1അടിപൊളി  

എന്നിട്ട് വേണം എന്റെ ഉമ്മയുടെ മുഖമൊന്ന് കാണാൻ!”

ആവേശത്തോടെ ഷാഹിദ് ഫോണെടുത്ത് മഞ്ചേരിയിലെ ഉമ്മർ ഹാജിയുടെ നമ്പറിലേക്ക് വീഡിയോ കോൾ അമർത്തി. രണ്ട് റിംഗിനുള്ളിൽ തന്നെ സ്ക്രീനിൽ ഉമ്മർ ഹാജിയുടെയും ജസ്‌നയുടെ ഉമ്മയുടെയും മുഖങ്ങൾ തെളിഞ്ഞു.

“അസ്സലാമു അലൈക്കും ഉപ്പാ… ഉമ്മാ…” ജസ്‌ന പ്രസന്നമായി ചിരിച്ചുകൊണ്ട് വിളിച്ചു.

“വഅലൈക്കുമുസ്സലാം മോളേ! എന്തൊക്കെയുണ്ട് വിശേഷം? അവിടെ തണുപ്പ് കുറഞ്ഞോ?” ഉമ്മർ ഹാജി വാത്സല്യത്തോടെ ചോദിച്ചു.

ഷാഹിദിന് സസ്പെൻസ് പിടിച്ചുനിർത്താൻ ഒരു സെക്കൻഡ് പോലും ക്ഷമയുണ്ടായിരുന്നില്ല. അവൻ ആവേശത്തോടെ ക്യാമറയിലേക്ക് അല്പം കൂടി അമർന്നിരുന്നു: “ഉപ്പാ… ഉമ്മാ… ഒരു വലിയ സന്തോഷവാർത്തയുണ്ട്! ഇന്ന് ഞങ്ങൾ ഡോക്ടറെ കാണാൻ പോയിരുന്നു—ഉപ്പയും ഉമ്മയും വലിയുപ്പയും വലിയുമ്മയുമാകാൻ പോവുകയാണ്! പൊന്നു പ്രെഗ്നന്റാണ്!!”

ആ വാക്കുകൾ സ്ക്രീനിലൂടെ മഞ്ചേരിയിലെ ആ കൊച്ചുവീട്ടിലേക്ക് എത്തിയ നിമിഷം—ഒരു നിമിഷത്തെ സ്തംഭനത്തിന് ശേഷം, ജസ്‌നയുടെ ഉമ്മയുടെ കണ്ണുകളിൽ നിന്ന് ആനന്ദക്കണ്ണീർ പൊട്ടിയൊഴുകി!

“പടച്ചോനേ… എന്റെ കുട്ടി…” ഉമ്മ തട്ടത്തിന്റെ തുമ്പുകൊണ്ട് കണ്ണുതുടച്ച് വിതുമ്പി. “കേട്ടോ ഉപ്പാ, നമ്മുടെ മോൾക്ക് നല്ല വിശേഷം വന്നു!”

തൊട്ടരികിലിരുന്ന ഉമ്മർ ഹാജിയുടെ കലങ്ങിയ കണ്ണുകൾ നിറഞ്ഞുതുളുമ്പി. വെളുത്ത ജുബ്ബയുടെ കൈത്തണ്ടകൊണ്ട് കണ്ണീരൊപ്പി, ആ പാവം മനുഷ്യൻ ആകാശത്തേക്ക് നോക്കി ഇരുകൈകളും ഉയർത്തി നിശ്ശബ്ദമായി പടച്ചവനോട് നന്ദി പറഞ്ഞു. ” എന്റെ മോൾക്ക് ഒരു കുറവും വരാതെ കാത്തുരക്ഷിക്കട്ടെ! ഷാഹിദ് മോനേ, ഇനിയങ്ങോട്ട് മോളെ കണ്ണിമ പോലെ നോക്കണം ട്ടോ. ഭാരമുള്ള പണികളൊന്നും എടുപ്പിക്കരുത്, മഞ്ഞത്ത് തെന്നി വീഴാതെ സൂക്ഷിക്കണം.. അവിടെ നിങ്ങള് രണ്ടു പേരും മാത്രമല്ലേ ഒള്ളു..!”

“ഉമ്മ പറഞ്ഞതൊക്കെ ഞാൻ ശ്രദ്ധിച്ചോളാം ഉപ്പാ…

അവളെ ഞാൻ നിലത്ത് വെക്കില്ല!” ഷാഹിദ് അഭിമാനത്തോടെ പറഞ്ഞു.

ഉമ്മയുടെ ഉപദേശങ്ങളും പ്രാർത്ഥനകളും കേട്ട് ചിരിച്ചുകൊണ്ട് ഇരിക്കുമ്പോഴും—തന്റെ പാവം പിതാവിന്റെ ആ നിഷ്കളങ്കമായ കണ്ണുനീർ കണ്ടപ്പോൾ, ജസ്‌നയുടെ നെഞ്ചിനുള്ളിലൂടെ ഒരൊറ്റ നിമിഷത്തേക്ക് കുറ്റബോധത്തിന്റെ നേർത്തൊരു മുള്ള് കടന്നുപോയി. എന്നാൽ തൊട്ടടുത്ത സെക്കൻഡിൽ തന്നെ ആശ്വാസത്തിന്റെ തണുത്ത കാറ്റ് ആ നീറ്റലിനെ തണുപ്പിച്ചു.

നാട്ടിൽ നിന്നും ഇങ്ങോട്ട് പോരാൻ താൻ കുറച്ചു കഷ്ടപ്പെട്ടെങ്കിലും കുടുംബത്തിൻ്റെയും ഉപ്പയുടെയും അഭിമാനം എന്നെന്നേക്കുമായി സുരക്ഷിതമാണ്; ഈ ലോകത്തിലെ ഒരാൾക്കും ഇനി എന്റെ ഉപ്പയുടെ തല കുനിക്കാൻ കഴിയില്ല!

ഉപ്പയോടും ഉമ്മയോടും യാത്ര പറഞ്ഞു ഫോൺ വെച്ചതും, ഷാഹിദ് കള്ളച്ചിരിയോടെ അടുത്ത നമ്പർ ഡയൽ ചെയ്തു—മഞ്ചേരിയിലെ സ്വന്തം തറവാട്ടിലേക്ക്!

രാവിലെ വീഡിയോ കോളിൽ ജസ്‌ന ബോധംകെട്ട് വീഴുന്നത് കണ്ട് ഹൃദയം നിലച്ചുപോയ നബീസുമ്മയും, ഹമീദും, സഫയും ഒരു സെക്കൻഡ് പോലും വൈകാതെ ഒറ്റ റിംഗിൽ തന്നെ ഫോൺ എടുത്തു!

സ്ക്രീനിൽ തെളിഞ്ഞ നബീസുമ്മയുടെ മുഖം അപ്പോഴും പേടിയും അസ്വസ്ഥതയും കൊണ്ട് വല്ലാതെ വാടിയിരുന്നു. തൊട്ടരികിൽ ഷാഹിദിന്റെ ഉപ്പ ഹമീദും, കലങ്ങിയ കണ്ണുകളുമായി സഫയും!

“ഷാഹിദേ!! എന്തുപറ്റി മോനേ?! നീ വിളിക്കാത്തതുകൊണ്ട് ഇവിടെ എനിക്ക് ശ്വാസം മുട്ടി ചാകാറായി! ആ കുട്ടിക്ക് ഇപ്പോൾ എങ്ങനെയുണ്ട്? ഡോക്ടർ എന്ത് പറഞ്ഞു?!” നബീസുമ്മ ഒറ്റശ്വാസത്തിൽ ചോദിച്ചു.

ഷാഹിദ് അല്പം നാടകീയമായി മുഖം ഗൗരവമാക്കി, പിന്നെ പെട്ടെന്ന് വലിയൊരു ചിരിയോടെ പൊട്ടിത്തെറിച്ചു: “പേടിക്കാനൊന്നുമില്ല ഉമ്മാ… ചെറിയൊരു ക്ഷീണമേ ഉണ്ടായിരുന്നുള്ളൂ. പിന്നെ… ഡോക്ടർ ഒരു കാര്യം കൂടി പറഞ്ഞു—ഉമ്മ വലിയുമ്മയാകാൻ പോവുകയാണ്! എന്റെ പൊന്നുവിന് വിശേഷമുണ്ട്!!”

ആ നിമിഷം സ്ക്രീനിൽ ഒരു

ആരവം തന്നെ ഉയർന്നു!

“ആഹ്ഹ്ഹ്!! ഇത്താ!! സത്യമാണോ ഇക്കാ?! ഞാൻ അമ്മായി ആവാൻ പോവുകയാണല്ലേ?!” സഫ സന്തോഷം കൊണ്ട് തുള്ളിച്ചാടി സ്ക്രീനിന് മുന്നിലേക്ക് മുഖം ചേർത്തു. “ഇത്താ, എനിക്കിപ്പോൾത്തന്നെ കാനഡയിലേക്ക് വരാൻ തോന്നുന്നു!”

Leave a Reply

Your email address will not be published. Required fields are marked *