“പൊന്നൂ… ഹോ,
എന്തൊരു ക്യൂ ആയിരുന്നു കോസ്റ്റ്‌കോയിൽ! മട്ടൻ കിട്ടാനും അരമണിക്കൂർ നിന്നു! എന്തായാലും ഭാഗ്യത്തിന് കൃത്യസമയത്ത് എത്തി—രാഹുൽ ഇപ്പോൾ വിളിച്ചിരുന്നു, അവന്മാര് ബിൽഡിംഗിന്റെ താഴെ പാർക്കിംഗിൽ കയറുന്നതേയുള്ളൂ, അഞ്ചു മിനിറ്റിൽ മുകളിൽ എത്തും… എല്ലാം ആയിട്ടുണ്ടോ പൊന്നു?.”
ബൂട്ട്സ് അഴിച്ചുവെച്ച്, കയ്യിലെ കവറുകളുമായി തിരക്കിട്ട് അടുക്കളയുടെ ഭാഗത്തേക്ക് നടന്നുചെന്ന ഷാഹിദ്—കിച്ചൻ ഐലൻഡിലെ തിളങ്ങുന്ന ലൈറ്റുകൾക്ക് കീഴിൽ നിന്ന് ഈന്തപ്പഴവും മുറിച്ച പഴങ്ങളും വലിയ ഗ്ലാസ്സ് പ്ലേറ്റിലേക്ക് നിരത്തിവെക്കുകയായിരുന്ന ജസ്‌നയെ കണ്ട ആ ഒരൊറ്റ സെക്കൻഡിൽ, നടന്നിടത്തുതന്നെ സ്തംഭിച്ചുനിന്നുപോയി!
അവന്റെ കൈകളിലെ ഗ്രോസറി ബാഗുകൾ പതിയെ താഴ്ന്നു.
ഷാഹിദിന്റെ കണ്ണുകൾ അവിശ്വസനീയതയോടെയും പരിഭ്രമത്തോടെയും ജസ്‌നയുടെ ശരീരത്തിലൂടെ മുകളിൽ നിന്ന് താഴേക്ക് ഓടിനടന്നു!
കടും ഡസ്കി-റോസ് നിറത്തിലുള്ള, ശരീരത്തിന്റെ ഓരോ കൊച്ചു വളവും തിരിവും എടുത്തുകാണിക്കുന്ന ആ മിനുസമുള്ള പോളിസ്റ്റർ നൈറ്റി! തീരെ ചെറിയ സ്ലീവുകളിൽ നിന്ന് പുറത്തുകാണുന്ന വെളുത്ത കൈകൾ! നേർത്ത തുണിക്കുള്ളിൽ വിങ്ങിനിൽക്കുന്ന, കഴിഞ്ഞ മാസത്തേക്കാൾ എത്രയോ നിറഞ്ഞുതുടുത്ത വലിയ മാറിടങ്ങളും, ഒതുങ്ങിയ അരക്കെട്ടും, വിരിഞ്ഞ ഇടുപ്പും, കാൽവണ്ണയ്ക്ക് മുകളിൽ വന്നുനിൽക്കുന്ന ആ നീളവും!
ഒരൊറ്റ നിമിഷം കൊണ്ട് ഷാഹിദിന്റെ ഉള്ളിലെ ആ പഴയ ‘നാട്ടുകാർക്ക് മുന്നിലെ സദാചാരഭയം’ അപായമണി മുഴക്കി ഉണർന്നു! സ്ക്വയർ വണ്ണിലും പോർട്ട് ക്രെഡിറ്റിലും വെച്ച് അപരിചിതർക്ക് മുന്നിൽ ഇറുകിയ വസ്ത്രമിട്ട് കോട്ട് തുറന്നിടാൻ അവളെ നിർബന്ധിച്ച അതേ ഷാഹിദ്, ഇപ്പോൾ സ്വന്തം നാട്ടുകാരായ കൂട്ടുകാർ വാതിൽക്കൽ എത്താറായപ്പോൾ വല്ലാതെ പരുങ്ങിപ്പോയി!
എന്നാൽ ജസ്‌നയോട് എന്തെങ്കിലും പറയാൻ അവൻ്റെ ഉള്ളിൽ ചെറിയ ഭയവും ഉണ്ടായിരുന്നു… പെട്ടെന്നാണ് അവൾക്ക് ദേഷ്യം വരുന്നത്.. കയ്യിലെ ബാഗുകൾ വേഗം
മാർബിൾ കൗണ്ടറിലേക്ക് വെച്ച്, വാതിലിലേക്ക് ആശങ്കയോടെ ഒന്ന് പാളിനോക്കിക്കൊണ്ട് അവൻ അങ്ങേയറ്റം മൃദുവായ, അപേക്ഷിക്കുന്നതുപോലെയുള്ള സ്വരത്തിൽ അവളുടെ അരികിലേക്ക് വന്നു.
“അയ്യോ പൊന്നൂ… നീയിതുവരെ ഡ്രസ്സ് മാറിയില്ലേ ഡാ?!” ഷാഹിദിന്റെ ശബ്ദം പതറി. “രാഹുലും അജിംസും മൻസൂറും ദാ ഇപ്പോൾ ബെല്ലടിക്കും! നീ വേഗം റൂമിൽ പോയി കഴിഞ്ഞ തവണ ഇട്ട ആ പീച്ച് സൽവാറും, അല്ലെങ്കിൽ വേറെ ഏതെങ്കിലും സൽവാരോ ഒന്നു ഇട്ടു വാ പൊന്നു… ഒരു ഷാളുമൊക്കെ ഇട്ടിട്ട് വാ ഡാ… ഈ നൈറ്റി വല്ലാതെ ഒട്ടിക്കിടക്കുന്നുണ്ട് പൊന്നൂ, നിന്റെ ഷേപ്പൊക്കെ എല്ലാം ശരിക്കും എടുത്തു കാണിക്കുന്നുണ്ട്, കൈയും തീരെ ചെറുതാ! അവന്മാര് നമ്മുടെ നാട്ടുകാരായ പയ്യന്മാരല്ലേ… പ്രത്യേകിച്ച് ആ മൻസൂറിന്റെ സ്വഭാവം നിനക്കറിയില്ലേ? വേഗം പോയി മാറിയിട്ട് വാ പൊന്നൂ, പ്ലീസ്!”
ജസ്‌ന കയ്യിലിരുന്ന പഴക്കഷ്ണങ്ങളുടെ പാത്രം വളരെ സാവധാനം കൗണ്ടറിലേക്ക് വെച്ചു.
അവൾ തിരിഞ്ഞുനിന്നു—ആ മുഖത്ത് ദേഷ്യത്തിന്റെയോ വാശിയുടെയോ ഒരു ഭാവവും ഉണ്ടായിരുന്നില്ല! പകരം, ഒരു കൊച്ചുകുട്ടിയുടെ വിഡ്ഢിത്തം നിറഞ്ഞ ഭയം കേട്ട് വാത്സല്യത്തോടെ ചിരിക്കുന്നതുപോലെയുള്ള, അങ്ങേയറ്റം സ്നേഹവും കുസൃതിയും കലർന്നൊരു മൃദുവായ ശാസനയുടെ ഭാവം!
അവൾ ഷാഹിദിന്റെ തൊട്ടരികിലേക്ക് ഒരടി നീങ്ങിനിന്നു. തന്റെ വെണ്ണക്കൽ കൈപ്പത്തി ഉയർത്തി, അവന്റെ പരിഭ്രമിച്ച കവിളിൽ സ്നേഹത്തോടെ പതിയെ ഒന്ന് തലോടി.
“എന്റെ പൊന്നു ഇക്കൂ… ഇക്ക എന്തിനാ ഇങ്ങനെ ആവശ്യമില്ലാതെ ബേജാറാവുന്നതും ടെൻഷനടിക്കുന്നതും?” അവളുടെ ശബ്ദം തേൻ പോലെ മധുരമുള്ളതും, എന്നാൽ ഷാഹിദിന് ഒരക്ഷരം പോലും മറുത്തുപറയാൻ കഴിയാത്തത്ര ആത്മവിശ്വാസം നിറഞ്ഞതുമായിരുന്നു. “രാഹുലും അജിംസും മൻസൂറുമൊക്കെ നമ്മുടെ സ്വന്തം കുടുംബം പോലെയല്ലേ ഇക്കാ?
ഇക്കയുടെ സ്വന്തം സഹോദരന്മാരെപ്പോലെയുള്ള കൂട്ടുകാർ! ഗർഭിണിയായി നിൽക്കുന്ന സ്വന്തം കൂട്ടുകാരന്റെ ഭാര്യയെ അവർ ഇക്ക വിചാരിക്കുന്നതുപോലെയുള്ള മോശം കണ്ണുകൊണ്ടൊന്നും നോക്കാൻ പോകുന്നില്ല! സ്വന്തം ഫ്രണ്ട്സിനെക്കുറിച്ച് ഇക്ക ഇങ്ങനെ മോശം ആയിട്ട് ചിന്തിക്കല്ലേ ട്ടോ!”
