“മ്മ്…. പക്ഷെ അത്രെയും കാലം നമ്മൾ ഇങ്ങനെ ഒതുങ്ങി അടിമകളെ പോലെ കഴിയണ്ടേ… ആര്യ.” കണ്ണീര് തുടച്ചു കളഞ്ഞിട്ട് അവൾ ആര്യനെ നോക്കിക്കൊണ്ട് ചോദിച്ചു.
“വേണ്ട.”
“പിന്നെ?”
“അതിനു അച്ഛൻ അത്രെയും കാലം ജീവിച്ചാലല്ലേ.”
അത് കേട്ടതും ദിയ ഒരു നിമിഷത്തേക് ഒന്ന് വിറച്ചു.
“ആ.. ആര്യ”
“അതെ. അച്ഛൻ. അച്ഛൻ നമ്മുക്കൊരു ബാധിതയാണ്. അച്ഛൻ ജീവിച്ചിരിക്കുന്ന അത്രെയും കാലം നമ്മൾ ഇങ്ങനെ നമ്മുടെ സ്വപ്നങ്ങളും, ആഗ്രഹങ്ങളും, എല്ലാം മാറ്റിവെച്ചു ആയാൽ പറയുന്നേ മാത്രം കേട്ടിട്ട് ജീവിക്കണ്ടേ വരും.
ഇത് ഞാൻ കുറെയേറെ നാൾക്കൊണ്ട് എടുത്ത തീരുമാനം ആണ്. ഇപ്പോ ചേച്ചി പറഞ്ഞ കാര്യം കൂടെയായപ്പോ ഞാൻ ഉറപ്പിച്ചു”
ദിയയുടെ കണ്ണുകൾ വിടർന്നു. അവൾ ആര്യന്റെ കൈ ശക്തമായി ഒന്ന് പിടിച്ചു.
പിടിക്കുമ്പോൾ അവളുടെ വിരലുകൾ വിറകുന്നുണ്ടായിരുന്നു.
“ആര്യ… നീ… നീ എന്താ പറയണേ എന്ന് വല്ല ബോധ്യവും ഉണ്ടോ?”
അവളുടെ ശബ്ദം ഇടറി. ഭയവും അവിശ്വാസവും കലർന്നു അവൾ അവനെ നോക്കി.
“അച്ഛൻ ജീവിച്ചിരിക്കുന്ന അത്ര കാലം നമുക്ക് സ്വതന്ത്രരാകാൻ പറ്റില്ല. അയാൾ ഈ മനയുടെ നിയമമാണ്. അയാൾ ഉള്ളിടത്തോളം നമ്മൾ അയാളുടെ പാവകളാണ്. ഞാൻ ഇനി അങ്ങനെ ജീവിക്കില്ല.”
ദിയ പിൻവലിഞ്ഞു. കട്ടിലിന്റെ അരികിൽ ഇരുന്നുകൊണ്ട് അവൾ മെല്ലെ പിന്നോട്ട് മാറി.
“നീ… നീ അച്ഛനെ… കൊ-?” അവൾക് വാക്കുകൾ മുഴുവിപ്പിക്കാൻ കഴിഞ്ഞില്ല.
ആര്യൻ തല ഒന്ന് കുനിച്ചു താഴേക്ക് നോക്കി. എന്നിട്ട് തല കുലുക്കി.
പിന്നെ മെല്ലെ എഴുന്നേറ്റു.
നഗ്നനായ അവൻ കുറച്ചു മുന്നോട്ട് അവളുടെ ആരുകിലേക് നിന്നു.
“ഞാൻ ഇതുവരെ ഒരു തീരുമാനം എടുത്തിട്ടില്ല. പക്ഷെ… ഇനി എടുക്കും. ഇന്ന് രാത്രി തന്നെ.”
ദിയയുടെ ശ്വാസം കനത്തു.
“ആര്യ… ദൈവമേ… നിനക്ക് ഭ്രാന്തായോ? അച്ഛനെ കൊന്നാൽ… അത്… അത് നമ്മുടെ ജീവിതം തീർക്കും.
പോലീസ്… ജയിൽ…
നമുക്ക് ഒരിടവും ഉണ്ടാകില്ല.”
ആര്യൻ ഒരു ചെറു ചിരി ചിരിച്ചു.
“ജയിലാണോ ചേച്ചി പേടിക്കുന്നത്? ഇപ്പോൾ നമ്മൾ ഏത് ജയിലിലാ ജീവിക്കുന്നത്? ഈ മനയല്ലേ നമ്മുടെ ജയിൽ? അച്ഛൻ താക്കോൽ കൈയിൽ വെച്ചിരിക്കുന്ന ജയിൽ.”
അവൾ ഒരു രണ്ടു നിമിഷത്തേക്കു കണ്ണുകൾ അടച്ചു, എന്നിട്ട് ഒരു ശ്വാസം എടുത്തിട്ട് വീണ്ടും തുറന്നു.
“ഞാൻ… ഞാനും ഇതൊക്കെ ആലോചിച്ചിട്ടുണ്ട്. പക്ഷെ… പക്ഷെ ഇത്ര ദൂരം വരെ ഒരിക്കലും പോയിട്ടില്ല.”
ആര്യൻ അടുത്ത് വന്നു. അവളുടെ തോളിൽ കൈ വെച്ചു.
“ഇല്ല ആര്യ… ഇല്ല. നീ ഇത് ചെയ്യരുത്. ഞാൻ അനുവദിക്കില്ല. നിന്നെ ഞാൻ ഒരു കൊലയാളിയാക്കില്ല.”
അവൾ എഴുന്നേറ്റു, വസ്ത്രം ഒന്ന് ശരിയാക്കിക്കൊണ്ട് പറഞ്ഞു.
ആര്യൻ മെല്ലെ നടന്നു. മുറിയുടെ ഒരു കോണിലുള്ള പഴയ തേക്ക് അലമാരയ്ക്കടുതെക്ക്. എന്നിട്ട് അവൻ അതിന്റെ താഴത്തെ ഡ്രോയർ തുറന്നു. അതിൽ നിന്നും അവൻ ഒരു ഏഴു ഇഞ്ച് നീളമുള്ളയൊരു കത്തിയെടുത്തു.
അത് കണ്ടതും ദിയയുടെ കൈയും കാലും വിറക്കാൻ തുടങ്ങി.
“ഇത് അച്ഛന്റെ പഴയ കത്തിയാ. നാഗക്കാവിൽ പൂജ ചെയ്യുമ്പോൾ ഉപയോഗിക്കുന്നത്. ഞാൻ ഇത് രണ്ടു മാസം മുമ്പ് എടുത്തു വെച്ചതാ.”
ദിയയുടെ കാലുകൾ വിറച്ചു.
അവൾ ചുവരിൽ ചാരി.
“ആര്യ… അതവിടെ, വെച്ചേക്ക്… പ്ലീസ്…”
ആര്യൻ കത്തി കൈയിൽ തിരിച്ചു നോക്കി.
ദിയ മുന്നോട്ട് വന്നു.
അവൾ അവളുടെ കണ്ണീരു തുടച്ചു.
“ഡാ.
(അവൾ അവന്റെ കൈ പിടിച്ചു.)
നീ ഇത് ചെയ്ത് ജയിലിൽ പോയാൽ, പ… പിന്നെ…. ഞാൻ, ജീ.. ജീ….. ജീവിച്ചിരിക്കില്ല.”
അത് കേട്ടപ്പോൾ അവന്റെ കണ്ണിൽ ഉണ്ണി വിടർന്നു, ഉള്ളിൽ നിന്നും ഒരു ഇറ്റ് കണ്ണീരു പുറത്തേക്ക് വന്നു.
അവൻ അവിളിലേക്കു അടുത്തു നിന്നു, എന്നിട്ട് കൈ പൊക്കി, കരച്ചിലിന് ശേഷം ചുവന്നു തുടുത്തു ആപ്പിൾ നിറത്തിൽ ഇരിക്കുന്ന അവളുടെ കവളിൽ അവൻ കൈകൊണ്ട് മൃദുലമായി ഒന്ന് തടവി.
