ഇതുകേട്ട ശിവൻ അവനെ നോക്കുന്നു
ശിവൻ: നീ ഇത് കുളംആക്കുമോ
നിനക്ക് എന്റെ വേദന മനസ്സിലാവില്ല നീയും വിവാഹജീവിതത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കുമ്പോൾ മനസ്സിലാവും
രുദ്ര: ആ കുഴപ്പമില്ല ആ വേദന ഞാൻ സഹിച്ചോളാ. പിന്നെ എനിക്ക് ആ ചേച്ചിയോട് ഒന്ന് സംസാരിക്കുകയും വേണം ഒറ്റയ്ക്ക്
ശിവൻ: എന്തിന്
രുദ്ര: ഞാൻ വിവാഹത്തെക്കുറിച്ച് തീരുമാനിക്കുമ്പോൾ എനിക്ക് അവരെ വിവാഹം കഴിക്കാൻ പറ്റില്ലെന്ന് പറയണം. നമ്മളായിട്ട് എന്തിനാ ഓരോ
ആഗ്രഹംകൊടുക്കുന്നത്. അത് കൊണ്ട് എല്ലാം അവരോടു പറയണം
ശിവൻ ഒന്ന് ഞെട്ടികൊണ്ട്
അവന്റെ കാൽമുതൽ തലവര മൊത്തത്തിൽ നോക്കുന്നു ശേഷം അവനെ നോക്കികൊണ്ട് ചിരിക്കുന്നു ഹാ ഹാ ഹാ ആയോ എനിക്ക് വയ്യെ
രുദ്ര: എന്താ ഇത്ര ചിരിക്കാൻ അതിനുഞാൻ തമാശയൊന്നും പറഞ്ഞില്ലല്ലോ കാര്യം അല്ലേ പറഞ്ഞെ
ശിവൻ അവന്റെ ചിരി നിർത്തിയതിനുശേഷം അവനെനോക്കി പറഞ്ഞു
നീ ആദ്യം കുറച്ചുകൂടി ജീവിതാനുഭവം നേടി എന്റെ പക്വതയ്ക്കൊപ്പം എത്ത്
നമുക്ക് അപ്പോൾനോക്കാം നിന്റെ കല്യാണത്തെക്കുറിച്ചു
രുദ്ര: ആപ്പോഴായാലും ഇപ്പോഴായാലും
വാക്ക് ഒന്നേ ഉള്ളു എനിക്ക്. ആ എന്തായാലും പോയി കണ്ടിട്ട് വരാം എന്റെ ചേട്ടനുപറ്റിയ പെണ്ണാണോന്ന്
എന്നും പറഞ്ഞു രുദ്ര അവന്റെ മുറിയിൽനിന്നും പോവുന്നു
ശിവൻ ചിരിച്ചുകൊണ്ട് അവൻ പോവുന്നതും നോക്കിനിൽക്കുന്നു
എന്നാൽ രുദ്രക്ക് അപ്പോഴറിയില്ലായിരുന്നു വർഷങ്ങൾക്കുശേഷം തന്റെ ജീവനാകാൻപോകുനവൾ ആണ് മീരഎന്ന്
ഇതേ സമയം സിദ്ധുവിന്റെയും ആദിയുടെയും റൂമിൽ
സിദ്ധു: ഡാ ഡാ മതി നിന്റെ ഒരുക്കം കണ്ടാൽതോന്നുമല്ലോ നിയാ പെണ്ണുകാണാൻ പോകുന്നതെന്ന്
ആദി: എന്റെ അല്ല പക്ഷേ നമ്മള്ളും പോണില്ലേ കൂടെ. ഇനി അവിടെ വേറെ യുവതികൾ വലതുമുണ്ടെങ്കിലോ
സിദ്ധു: എടാ അതിനു അവിടെ ആ ചേച്ചിയും പിന്നെ അവരുടെ ചേട്ടനും മാത്രമേയുള്ളു എന്നല്ലേ ആ സുകുമാരൻ ചേട്ടൻ പറഞ്ഞെ നീ മറന്ന
ആദി: മറന്നതല്ലടാ ഇനി അവരുടെ അയലത്തെ വിട്ടിൽ വല്ല യുവതികളും ഉണ്ടെങ്കിലോ പറയാൻ പറ്റൂല്ലേ
സിദ്ധു: ആ അതുശേരിയാ നീ ഒന്നുമറിക്കെ ഞാൻ എന്റെ മുടി ഒന്നുകൂടെശെരിയാക്കട്ടെ
നിങ്ങള് ഇതുവരെ ഒരുങ്ങിയില്ലേ മക്കളേ എന്ന് ചോദിച്ചുകൊണ്ട് ലത അവരുടെഅടുത്തേക്ക് വരുന്നു
ഹാ കഴിഞ്ഞമ്മേ ആദി ലതക്കു മറുപടി കൊടുക്കുന്നു
അപ്പോഴേക്കും സുകുമാരൻ അവരുടെ വീട്ടിലേക്കു എത്തിയിരുന്നു
സുകുമാരൻ: ശേഖരേട്ടാ എല്ലാരും ഒരുങ്ങിയോ
ദിവാകരൻ: സുകുമാരൻ വന്നോ
സുകുമാരൻ: ആ ഞാൻ ഇങ്ങ് എത്തി
ഇവിടെ ആരും റെഡി ആയില്ലേ. ശേഖരേട്ടൻ എന്തെ
അപ്പോഴേക്കും എല്ലാവരും ഹാളിലേക്ക് എത്തിയിരുന്നു
ശേഖരൻ: എല്ലാരും റെഡി ആയി നമ്മുക്ക് എന്നാ ഇറങ്ങാം എന്താ ദിവാകരാ
ദിവാകരൻ: ഹാ ഇറങ്ങാം ചേട്ടാ
അങ്ങനെ എല്ലാരും വീട്ടിൽനിന്നും പുറത്തേക്കുഇറങ്ങുന്നു.
ലത വിട്പൂട്ടി താക്കോൽ അവളുടെ പേഴ്സില്ലേക്കു വെക്കുന്നു
ശിവൻ ജീപ്പ് എടുത്തു അവരുടെ
അടുത്തേക്ക് വരുന്നു
ശേഖരൻ: സുകുമാരാ താൻ ഇവന്റെ കൂടെ മുമ്പിൽ കേറിക്കോ വഴി പറഞ്ഞുകൊടുക്കാല്ലോ
അങ്ങനെ എല്ലാവരും ജീപ്പിൽ കയറി
അവർ മീരയുടെ തെന്മല എന്നാ ഗ്രാമത്തിലേക്ക് പോകുന്നു
🏞️🏞️🏞️🏞️🏞️🏞️🏞️🏞️🏞️🏞️🏞️🏞️🏞️🏞️🏞️🏞️
അങ്ങനെ അവർ തെന്മലയിൽ എത്തുന്നു
സുകുമാരൻ: ആ മോനെ ശിവ ദാ അവിടെ ഒരു ഇടത്തേക്ക് ഒരു വഴി ഉണ്ട് ആ വഴിചെല്ലുമ്പോൾ നേരെ അവരുടെ വീട്ടിലേക്കാ
ശിവൻ അങ്ങോട്ട് വണ്ടി തിരിക്കുന്നു അങ്ങനെ ഒരു വീടിനുമുമ്പിൽ ആ വണ്ടി ചെന്ന് നിൽക്കുന്നു
എല്ലാരും ആ ജീപ്പിൽ നിന്നും ഇറങ്ങി ആ വീടും പരിസരവും നോക്കുന്നു
ഒരു നിലയുള്ള ഒരു നല്ല ഒരു വീടായിരുന്നു അത് പരിസരവും കൊള്ളാം ചുറ്റിനും രണ്ട് വീടും കാണാം എല്ലാ വീടിനും ഓരോ മതിലുകളും ഉണ്ടായിരുന്നു.
അങ്ങനെ പെട്ടന്നാണ് ആ വീടിന്റെ അകത്തുനിന്നും ഒരു ചെറുപ്പക്കാരൻ ഇറങ്ങിവന്നത് മീരയുടെ സഹോദരൻ ബാലൻ ആയിരുന്നു അത്
ബാലൻ: ആ എത്തിയോ എല്ലാരും അവൻ ഒരു ചെറുപുഞ്ചിരിയോടെ എല്ലാരോടും ചോദിച്ചു
സുകുമാരൻ: ആഹാ എത്തി ബാല
