പണി – 8 17

​നിരഞ്ജൻ പതുക്കെ ഇരുട്ടിൽ നിന്നും പുറത്തേക്ക് നടന്നു.

 

“വിഷ്ണു…”

 

അയാൾ ശാന്തമായി വിളിച്ചു.

​പെട്ടെന്ന് ഒരാൾ മുന്നിൽ വന്നു നിന്നതും വിഷ്ണുവും കിരണും വല്ലാതെ ഞെട്ടിപ്പോയി. വീടിന്റെ മുന്നിൽ പോലീസ് ജീപ്പ് കണ്ടപ്പോൾ തന്നെ വിഷ്ണുവിന്റെ ഉള്ളിൽ തീയായിരുന്നു. നക്ഷത്രയ്ക്ക് എന്തെങ്കിലും സംഭവിച്ചോ എന്നും പോലീസ് എന്തിനാണ് ഇവിടെ വന്നതെന്നും ഓർത്ത് അവൻ വിറയ്ക്കുകയായിരുന്നു.

​എന്നാൽ മുന്നിൽ നിൽക്കുന്നത് തന്റെ സ്വന്തം അളിയനായ നിരഞ്ജനാണെന്ന് തിരിച്ചറിഞ്ഞ നിമിഷം വിഷ്ണുവിന്റെ മുഖത്ത് ആശ്വാസം പടർന്നു.

 

​”അളിയാ… ഇത് നീയായിരുന്നോ! ഞാൻ ശരിക്കും പേടിച്ചു പോയി,”

 

വിഷ്ണു ആശ്വാസത്തോടെ നെഞ്ചിൽ കൈവെച്ചു.

 

“പുറത്ത് പോലീസ് വണ്ടി കണ്ടപ്പോൾ ഞാൻ കരുതിയത് നക്ഷത്രയ്ക്ക്… അവൾക്ക് എന്തോ അപകടം പറ്റിയെന്നാണ്.”

 

​നിരഞ്ജൻ വിഷ്ണുവിന്റെ തോളിൽ കൈവെച്ചു.

 

“പേടിക്കണ്ട അളിയാ, ഞാൻ കൂടെയുള്ളപ്പോൾ അവൾക്ക് ഒന്നും സംഭവിക്കില്ല. പക്ഷേ കാര്യങ്ങൾ അത്ര സുഖകരമല്ല.”

 

​വിഷ്ണുവിന്റെ മുഖത്തെ സന്തോഷം പെട്ടെന്ന് മാറി.

 

“എന്താ അളിയാ ഉണ്ടായത്? ആ കാറിലുണ്ടായിരുന്നവർ… സാമും കൂട്ടുകാരും ഞങ്ങളുടെ ഫ്രണ്ട്സായിരുന്നു …”

 

​”അവർ തീർന്നു വിഷ്ണു,”

 

നിരഞ്ജൻ ഗൗരവത്തോടെ പറഞ്ഞു. “പക്ഷേ അവരെ കൊന്നത് ഞാനല്ല, അതൊരു ആസൂത്രിതമായ കൊലപാതകമാണ്. നക്ഷത്രയെ അവർ ഉപദ്രവിച്ചിട്ടുണ്ട് നിയാണെണേലും ഞനാണേലും അതിന് പ്രതികാരം ചെയ്തേനെ പക്ഷെ അതാരാണ് ചെയ്തതെന്ന് ഒരു പിടുത്തവുമില്ല . പാവം അവൾ അകത്ത് ഉറങ്ങുകയാണ്.”

 

​വിഷ്ണുവിന്റെ കണ്ണുകളിൽ ദേഷ്യവും സങ്കടവും നിറഞ്ഞു. തന്റെ ഭാര്യയെ അവർ തൊട്ടു എന്നറിഞ്ഞപ്പോൾ അവന്റെ കൈകൾ ചുരുട്ടിപ്പിടിച്ചു.

 

“ഒത്തിരി വിശ്വസിച്ചു ആവരെ ഞാൻ പക്ഷെ അവരെന്നോട് ചെയ്തതോ …”

 

വിഷ്ണു പല്ലുകൾ കടിച്ചു…

 

​”അവന്മാർ പോയി വിഷ്ണു നീ അടങ്ങ് . പക്ഷേ അതിലും വലിയൊരു ശത്രു പുറത്തുണ്ട്,”

 

നിരഞ്ജൻ ആ തകർന്ന കെട്ടിടത്തിന് നേരെ വിരൽ ചൂണ്ടി.

 

“പത്തു വർഷം മുൻപ് ഇതേ സ്ഥലത്ത് വെച്ച് ഒരു പെൺകുട്ടിക്ക് നീതി നിഷേധിക്കപ്പെട്ടിട്ടുണ്ട്. ലയ സോമസുന്ദരം! അവളെ വേട്ടയാടിയവരാകാം ഇപ്പോൾ ഈ മരിച്ചു കിടക്കുന്നവർ. ഈ ത്രികോണത്തിന് നടുവിൽ ആരോ ഒരു വലിയ പകരം വീട്ടൽ നടത്തുകയാണ്.”

 

“ഞങ്ങൾക്ക് ചിലതു പറയാനുണ്ട്”

 

​മുറ്റത്തെ ആ ഇരുട്ടിൽ, മങ്ങിയ വെളിച്ചത്തിൽ വിഷ്ണുവും കിരണും വല്ലാത്തൊരു വെപ്രാളത്തോടെ നിരഞ്ജനോട് സംസാരിക്കാൻ തുടങ്ങി. ആ നക്ഷത്രയെ വെച്ച് ആ ഫ്ലാറ്റിൽ നടന്ന ഓരോ നിമിഷവും, അവിടെ വെച്ചുണ്ടായ മാറ്റങ്ങളും അവർ നിരഞ്ജന്റെ മുന്നിൽ അക്കമിട്ടു നിരത്തി.

 

​വിഷ്ണുവും കിരണും വെളിപ്പെടുത്തിയ സത്യങ്ങൾ കേട്ടതും നിരഞ്ജൻ ഞെട്ടി പോയി :

 

 

…” വിഷ്ണു തന്റെ പോക്കറ്റിൽ നിന്നും മടക്കിയ ആ കടലാസ് വിറയ്ക്കുന്ന കൈകളോടെ നിരഞ്ജന് നൽകി.

 

​ കിരൺ പതുക്കെ പറഞ്ഞു

 

,” ജാഫർ പറഞ്ഞത് പ്രകാരം ആ രൂപം അവളെ ശരിക്കും വേട്ടയാടിയിട്ടുണ്ട്. അവളുടെ വസ്ത്രങ്ങൾ പോലും അയാൾ ഊരിയെടുത്ത് കൊണ്ടുപോയി എന്നാണ് പറയുന്നത്.”

 

​നിരഞ്ജൻ ആ രേഖാചിത്രത്തിലേക്ക് ടോർച്ച് വെളിച്ചം അടിച്ചു കുറച്ചുനേരം സൂക്ഷിച്ചു നോക്കി. അയാളുടെ മുഖത്തെ ഭാവങ്ങൾ പെട്ടെന്ന് മാറി. താടിയും വെട്ടിയൊതുക്കിയ മുടിയും ഉണ്ടെങ്കിലും ആ കണ്ണുകളിലെ തിളക്കം നിരഞ്ജൻ തിരിച്ചറിഞ്ഞു.

 

​”ഇത് ശിവനാണ്…”

 

നിരഞ്ജൻ പതുക്കെ പറഞ്ഞു.

 

“അന്തർസംസ്ഥാന ബന്ധങ്ങളുള്ള ഒരു വാടകക്കൊലയാളി. പോലീസിന്റെ കണ്ണിൽപ്പെടാതെ വർഷങ്ങളായി നടക്കുന്ന ഒരു ക്രിമിനൽ. എനിക്ക് ഇവനെ കുറിച്ച് ചില വിവരങ്ങൾ നേരത്തെ കിട്ടിയിട്ടുണ്ട്. പക്ഷേ ഇവൻ എന്തിനാണ് നക്ഷത്രയുടെ പിന്നാലെ നടക്കുന്നത്?”

 

​അപ്പോഴാണ് കിരൺ താൻ ജാഫറിൽ നിന്നും കേട്ട മറ്റൊരു രഹസ്യം കൂടി വെളിപ്പെടുത്തിയത്.

Updated: February 3, 2026 — 7:54 am

Leave a Reply

Your email address will not be published. Required fields are marked *