”നിരഞ്ജൻ , ജാഫർ പറഞ്ഞത് മറ്റൊന്നാണ്. ആ പഴയ ഫ്ലാറ്റിൽ വെച്ച് ഈ ശിവൻ നക്ഷത്രയെ ഭോഗിക്കുന്നതിന് തൊട്ടുമുൻപ് അയാൾ തന്റെ ഫോണിൽ എന്തോ ഒരു വീഡിയോ അവളെ കാണിച്ചിരുന്നു. അത് കണ്ടതും അതുവരെ വന്യമായി പെരുമാറിയ അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി എന്നാണ് ജാഫർ പറഞ്ഞത്. ആ വീഡിയോയിൽ എന്തോ കണ്ടിട്ടാണ് അയാൾ പെട്ടെന്ന് വൈകാരികമായി മാറിയത് എന്നൊന്നും അവൻ കണ്ടിരുന്നില്ല .”
നിരഞ്ജൻ ഒരു നിമിഷം ആലോചനയിൽ ആണ്ടു. അയാൾ തന്റെ മീശയിൽ തടവിക്കൊണ്ട് പറഞ്ഞു:
”നീ പറഞ്ഞത് ശരിയാകാം… എനിക്കറിയാവുന്ന ശിവന് ‘ബ്ലൂ ലൈറ്റ്’ പ്രോബ്ലം ഉണ്ട്. കണ്ണിലെ റെറ്റിനയ്ക്ക് ബാധിക്കുന്ന ഒരു അപൂർവ്വ രോഗമാണത്. ഫോണിലെ പ്രകാശം കൂടിയ നീല വെളിച്ചമോ അല്ലെങ്കിൽ തീവ്രമായ വെളിച്ചമോ കണ്ണിൽ അടിച്ചാൽ ശിവന്റെ കണ്ണുകളിൽ നിന്ന് നിയന്ത്രിക്കാനാവാത്ത വിധം വെള്ളം വരും. അയാൾ പകൽ വെളിച്ചത്തിൽ പോലും കണ്ണ് നിറഞ്ഞു നിൽക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.”
നിരഞ്ജൻ ആ രേഖാചിത്രം വിഷ്ണുവിന് തിരികെ നൽകി.
“പക്ഷേ ആ വീഡിയോയിൽ എന്തായിരുന്നു? ഒരുപക്ഷേ ആ വീഡിയോ ലയ സോമസുന്ദരത്തിന്റേതാകുമോ?”
ആയാൾ പിറു പിറുത്തു രേഖാചിത്രവും ജാഫർ നൽകിയ വിവരങ്ങളും നിരഞ്ജന്റെ മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കി. പുറത്ത് ആകാശം പതുക്കെ വെളുത്തു തുടങ്ങിയിരുന്നു. മഞ്ഞു വീണ ആ പ്രഭാതത്തിൽ 6 മണിയായപ്പോൾ നിരഞ്ജൻ തന്റെ വാച്ചിലേക്ക് നോക്കി.
”എന്തായാലും നിങ്ങൾ ഈ സമയത്ത് എത്തിയത് നന്നായി,”
നിരഞ്ജൻ വിഷ്ണുവിനെയും കിരണിനെയും നോക്കി പറഞ്ഞു.
“സമയം ആറായി. എനിക്കൊരാളെ അടിയന്തരമായി കാണാനുണ്ട്. . നിങ്ങൾ രണ്ടുപേരും ഇവിടെത്തന്നെ നിൽക്കണം. നക്ഷത്രയുടെ അടുത്ത് ഒരാൾ എപ്പോഴും ഉണ്ടാവണം. അവൾക്ക് ഇപ്പോൾ നിങ്ങളെയാണ് ആവശ്യം.”
നിരഞ്ജൻ വേഗത്തിൽ അകത്തുപോയി മുഖം കഴുകി പ്രഭാതകൃത്യങ്ങൾ നിർവഹിച്ചു. തന്റെ സർവീസ് റിവോൾവർ ബെൽറ്റിൽ ഉറപ്പിച്ച ശേഷം അയാൾ പോലീസ് ജീപ്പിന് അടുത്തേക്ക് നടന്നു.
”… നീ എങ്ങോട്ടാ ഈ നേരത്ത്?”
വിഷ്ണു ആശങ്കയോടെ ചോദിച്ചു.
”ഞാൻ എസ്.ഐ. പണിക്കരെ കാണാൻ പോവുകയാണ്. ഒരു കേസ് ഡയറി അയാളുടെ കയ്യിലുണ്ട്. ശിവൻ എന്ന വാടകക്കൊലയാളിക്ക് ഈ കുടുംബവുമായി എന്താണ് ബന്ധമെന്ന് എനിക്ക് അറിയണം. ആ വീഡിയോയിൽ നക്ഷത്ര കണ്ടത് എന്താണെന്നും അയാൾക്ക് ഒരുപക്ഷേ അറിയാമായിരിക്കും,”
നിരഞ്ജൻ ജീപ്പ് സ്റ്റാർട്ട് ചെയ്തു.
ജീപ്പ് മുറ്റത്തുനിന്നും റോഡിലേക്ക് ഇറങ്ങുമ്പോൾ നിരഞ്ജൻ കണ്ണാടിയിലൂടെ തന്റെ വീടിന് പിന്നിലെ ആ തകർന്ന കെട്ടിടത്തിലേക്ക് ഒന്ന് കൂടി നോക്കി. ആ ത്രികോണത്തിന്റെ നടുവിൽ ഒളിഞ്ഞിരിക്കുന്ന സത്യം എന്തായാലും താൻ കണ്ടെത്തുമെന്ന് അയാൾ മനസ്സിൽ ഊട്ടി ഉറപ്പിച്ചു……
വാഹനം ഹൈവേയിൽ കേറി ചിറി പാഞ്ഞു…..
നിരഞ്ജൻ നേരെ പോയത് നഗരത്തിന്റെ അതിർത്തിയിലുള്ള പണിക്കരുടെ പഴയ തറവാട്ടിലേക്കാണ്. റിട്ടയർമെന്റിന് ശേഷം ഏകാന്തനായി കഴിയുന്ന പണിക്കർക്ക് ലയയുടെ കേസ് ഒരു പേടിസ്വപ്നമായിരുന്നു എന്ന് നിരഞ്ജൻ കേട്ടിട്ടുണ്ട്.
പണിക്കരുടെ വീടിന് മുന്നിൽ ജീപ്പ് നിർത്തി അയാൾ ഉമ്മറത്തേക്ക് നടന്നു. അവിടെ ഒരു ഈസിചെയറിൽ ഇരുന്നു പത്രം വായിക്കുകയായിരുന്ന പണിക്കർ,
പോലീസുകാരനായ നിരഞ്ജനെ കണ്ടതും കണ്ണട താഴ്ത്തി ഒന്ന് നോക്കി. അയാളുടെ കണ്ണുകളിൽ ഒരു വല്ലാത്ത ഭയമോ അതോ കുറ്റബോധമോ മിന്നിമറയുന്നുണ്ടായിരുന്നു.
”
…………………………..
നിരഞ്ജൻ പോയതോടെ വീട് വീണ്ടും നിശബ്ദമായി. നിരഞ്ജൻ ഏൽപ്പിച്ചുപോയ ആ താക്കോൽക്കൂട്ടം വിഷ്ണുവിന്റെ കയ്യിൽ ഇരിക്കുകയായിരുന്നു. ഹൃദയമിടിപ്പോടെ അവൻ നക്ഷത്രയുടെ മുറിയുടെ വാതിൽ പതുക്കെ തുറന്നു.
അകത്ത് അവൾ ഉണ്ടായിരുന്നില്ല. എന്നാൽ ബാത്‌റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കേട്ടപ്പോൾ അവൾ കുളിക്കുകയാണെന്ന് വിഷ്ണുവിന് മനസ്സിലായി. കഴിഞ്ഞ രാത്രിയിലെ ആ ഭീകരമായ സംഭവങ്ങളും ഓട്ടവും കാരണം വിഷ്ണു ശാരീരികമായും മാനസികമായും തളർന്നിരുന്നു. അവൻ ആ ബെഡിലേക്ക് ഒന്ന് ചാഞ്ഞു. തണുത്ത എസിയുടെ സുഖത്തിൽ അവൻ അറിയാതെ തന്നെ ആഴത്തിലുള്ള ഉറക്കത്തിലേക്ക് വഴുതിവീണു.
