പലരും പലതും പറഞ്ഞു നീ വന്നാലോ സന്തോഷമായി. കമല അടുത്തു നിൽക്കുന്ന സ്ത്രീയോട് ഷിജി ഇത് ആരെന്നു മനസ്സിലായോ. ഇല്ല എന്ന് തലയാട്ടി ഇതു വിശ്വട്ടന്റെ അനിയാ വാസു. ഷിജിക്ക് അപ്പോൾ ആണ് മനസ്സിലായത് പണ്ട് നാടുവിട്ടു പോയ തന്റെ ഭർത്താവിന്റെ അനിയൻ ആണെന്ന്.
കമല – വാസു ഇതു നിന്റെ ചേട്ടൻ ഭദ്രന്റെ ഭാര്യ ആണ് ഷിജി. തന്റെ ചേട്ടൻ ഭദ്രന്റെ ഭാര്യയാണ് തന്റെ മുന്നിൽ നിൽക്കുന്നതെന്നു മനസിലായി വാസു ഷിജിയെ നോക്കി ചിരിച്ചു. കമല – വാ പുറത്തു നിൽക്കാതെ അകത്തോട്ടു വാ. വാസു ബാഗുമായി അകത്തു കയറി.
വാസു വീടുമുഴുവനും കാണോടിച്ചു. അധികം വീടുപകരണങ്ങൾ ഇല്ല നാലു പഴകിയ കസേരയും ഒരു ഊണ് മേശയും. വീട് പൂശിട്ടില്ല വലിയ വൃത്തിയും ഇല്ല. പഴയ വീട് പൊള്ളിച്ചു പണിതതാണ് ഈ വീട്.
വാസു – ഏട്ടത്തി അമ്മ എവിടെ… കമലയുടെ മുഖം വടി. കമല – 5 കൊല്ലം മുൻപു ഒരു പനി വന്നതാ പിന്നെ ഒരു മാസം കഴിഞ്ഞപ്പോൾ. കമല അത്രെയും പറഞ്ഞു നേർത്തി.
താൻ കാണാൻ ആഗ്രഹിച്ചു വന്ന തന്റെ അമ്മയും പോയി. തന്റെ തെറ്റാണ് അമ്മ എന്ത് തെറ്റ് ചെയ്തിട്ടാ ഒരു വട്ടം എങ്കിലും വന്നു കാണേണ്ടതായിരുന്നു. കമല – നീ പോയി ഒരു നാലുകൊളം ആയപ്പോൾ അച്ഛനും കിടപ്പിലായി 2 കൊല്ലം മുൻപാണ് മരിച്ചത്. വാസു – വിശ്വേട്ടനും ഭദ്രനും ഇപ്പോൾ എന്ത് ചെയുന്നു.
കമല കണ്ണ് നിറഞ്ഞിട്ട്. കമല – ഒന്നരക്കൊല്ലം മുൻപ് വീടുപണിക്കു പോയതാ രണ്ടാമത്തെ നിലയിൽ നിന്നും വീണു. ഇപ്പോൾ കിടപ്പിലാ അകത്ത മുറിയിൽ ഉണ്ട്. ഭദ്രന് ഇലക്ട്രിസിറ്റിയിൽ ആണ് വൈകിട്ടേതും.
നീ വാ ചേട്ടനെ കാണാം സന്തോഷമാകും ചേട്ടന്. അവർ വിശ്വേന്റെ റൂമിലേക്ക് കയറി ആകെ ആയുർവേദ കുഴപ്പിന്റെയും കഷായത്തിന്റെയും മണം ആയിരുന്നു
ആ മുറിക്കു കട്ടിലിൽ വിശ്വാൻ കിടക്കുന്നു. കമല – വിശ്വേട്ട ഇതാരാവന്നെന്നു നോക്കിയേ നമ്മുടെ വാസുവാ.. വിശ്വാൻ വാസുവിനെ നോക്കി. കണ്ണിൽ നിന്നും കണ്ണിരു ഒലിച്ചു വിശ്വാൻ -മോനെ വാസു എന്നോട് പൊറുക്കട.
ഞാനും അച്ഛനും നിന്നോട് ചെയ്തതിനു ദൈവം എനിക്കു തന്നതാണ് ഒന്നര കൊല്ലം ആയി ഇതേ കിടപ്പു ഇനി എഴുന്നേൽക്കില്ല എന്ന ഡോക്ടർ പറഞ്ഞത്. തന്നെ ദ്രോഹിച്ച ചേട്ടനെ കണ്ടാൽ കൊല്ലാൻ ഒള്ള ദേഷ്യം ഉണ്ടായിരുന്നു പക്ഷെ ഈ അവസ്ഥ കണ്ടപ്പോൾ എന്ത് ചെയ്യണം എന്ന് അറിയാതെ ആയി. വാസു -സാരം ഇല്ല ചേട്ടാ എല്ലാം ശരിയാക്കും വിശ്വാൻ പതുകെ ഉറങ്ങാൻ തുടങ്ങി. കമല – വാസു വാ പുറത്തുരിക്കാം ചേട്ടന് ഉറങ്ങാൻ ഉള്ള ഗുളിക കൊടുതത്തേ ഉള്ളു കുറച്ചു മുൻപ്.
അതാ ഉറക്കം വരുന്നേ. അവർ പുറത്തു ഇരുന്നു. വാസു – പിന്നെ എന്തുണ്ട് ഏട്ടത്തി വിശേഷം കുട്ടിക്കൾ ഒക്കെ. കമല – എനിക്ക് രണ്ടു കുട്ടികളാമൂത്തവാളേ നീ കണ്ടിട്ടിലെ ചിന്നു.
നീ പോകുമ്പോൾ അവൾക്കു 3 മൂന്ന് വയസാ. അവളെ ആറ്റിങ്ങലിൽ ആണ് കെട്ടിച്ചു വിടത് അവളുടെ കെട്ടിയോന്റെ പേര് ദിലീപ് ലോറി ഡ്രൈവർ ആണ് മൂന്നു കൊല്ലം ആയി കെട്ടിച്ചു വിട്ടിട്ടു. കുട്ടികൾ ആയില്ല ഇതുവരെ ഹോസ്പിറ്റലിൽ ഓക്കേ കാണിച്ചു. ഇളയത് അജേഷ് നമ്മൾ അജു എന്ന് വിളിക്കും അവൻ ഓട്ടോ ഓടിക്കുവ.
ഇവിടെ സ്റ്റാന്റിൽ തന്നെയാ ഓട്ടോ ഓടിക്കുന്നത്. അവന്റെ കല്യാണം കഴിഞ്ഞു പേര് നീതു അവര് തമ്മിൽ ഇഷ്ടത്തിൽ ആയിരുന്നു രജിസ്റ്റർ മാര്യേജ് ആയിരുന്നു 6 മാസം ആയി കല്യാണം കഴിഞ്ഞിട്ട്. അവള് ഇവിടെ അടുത്തു ഒരു കമ്പ്യൂട്ടർ സെന്ററിൽ പഠിപ്പിക്കാൻ പോകുന്നു. പിന്നെ ഇവൾക്കു ഒരു മോള ഗീത അവൾ ബി.
കോം പഠിക്കുന്നു. നീതുവും ഗീതയും കൂടി ടൌൺ വരെ പോയിരിക്കുവാ കുറച്ചു കഴിഞ്ഞു വരും പിന്നെ നിന്റെ വിശേഷം പറ എന്തുണ്ട്. വാസു ചിരിച്ചിട്ട് എന്റെ എന്ത് വിശേഷം ഇവിടെന്നു നേരെ പോയത് പൂനെയിൽ അവിടെ കുറച്ചു നാൾ പണി എടുത്തു അതിനു ശേഷം ഇന്ത്യൻ ആർമിയിൽ ചേർന്നു നീണ്ട 21 വർഷത്തെ രാജ്യസേവനം കഴിഞ്ഞ ആഴ്ച അവസാനിച്ചു. അപ്പോൾ നിങ്ങളെ എല്ലാവരെയും ഒന്നു വന്നു കാണാം എന്ന് വെച്ചു.
കമല – അപ്പോൾ കല്യാണം. വാസു ചിരിച്ചിട്ട് ഇല്ല എന്ന് തലയാട്ടി. കമല – വാസു നീ ഇപ്പോഴും റംലയെ ഓർത്തണോ കല്യാണം കഴിക്കാതെ. വാസു ചിരിച്ചിട്ട് അല്ല പിന്നെ അതിന് സമയം കിട്ടില്ല ആരെയും മനസ്സിൽ ഇഷ്ടപ്പെട്ടില്ല എന്ന് വേണം പറയാൻ.
