പൂര്‍ണേന്ദു – 2 6

റിപ്ലേ കണ്ടതും., പൂര്‍ണേന്ദുവിന്‍റെ ചിറിയൊന്നു കോടി.

അയ്യടാ., മോഡലിനെ നോക്കിയിരിക്കുവാ..?!

” അതൊന്നും വേണ്ടെന്നേ., ഇപ്പോഴുള്ളത് പോലെ ചെയ്താലും താങ്കള്‍ക്ക് പറ്റും..?! ”

മൂണ്‍വൈനിന്‍റെ മെസേജു കണ്ട ആദിത്യന്‍ ഊറി ചിരിച്ചു കൊണ്ട് ബാല്‍ക്കണിയിലേക്ക് നടന്നു. തന്‍റെ ബര്‍ത്ത്ഡേ ആയിട്ട് അമ്മയുടെയും തന്‍റെയും പരിചയക്കാര്‍ കുറച്ചു പേര്‍ വീട്ടിലുണ്ട്. അവര്‍ക്കിടയില്‍ നിന്ന് ചാറ്റാന്‍ പറ്റില്ലെന്നുള്ളത് കൊണ്ടാണ് ആദിത്യന്‍ ബാല്‍ക്കണിയില്‍ വന്നത്.

അപ്പോ മൂണ്‍വൈനിനു പ്രണയത്തിന്‍റെ ഭാവമാണ്., കൊള്ളാം..?!
റിപ്ലേ ടൈപ്പ് ചെയ്യാനെടുക്കവേ താഴെ ഓട്ടോ വന്നു നില്‍ക്കുന്നത് കണ്ട ആദിത്യന്‍.,
അതില്‍ നിന്നുമിറങ്ങുന്ന പൂര്‍ണേന്ദുവിനെ കണ്ടു.
പീച്ച് കളര്‍ ചുരിദാറണിഞ്ഞ് കൈയ്യിലൊരു ഗിഫ്റ്റുമായി ഗേറ്റു തുറന്നു വരുന്ന പൂര്‍ണേന്ദുവിനെ കണ്ടതും.,

” ഹലോ ഇന്ദുവാന്‍റീ..?! ”

ആദിത്യന്‍ നീട്ടി വിളിച്ചു.
വിളി കേട്ട് തലയുയര്‍ത്തി നോക്കിയ പൂര്‍ണേന്ദു ചിരിയോടെ.,

” ആഹാ., ബര്‍ത്ത്ഡേക്കാരന്‍ കൊമ്പത്താണോ താഴെ വാ..?! ”

അതു കേട്ടതും ആദിത്യന്‍ ഉടനെ താഴേയ്ക്കിറങ്ങി.
അശ്വതിയോട് സംസാരിക്കുന്ന പൂര്‍ണേന്ദുവിന്‍റെ അടുത്തേക്ക് ചെന്നതും.,
പൂര്‍ണേന്ദു കൈയ്യിലുള്ള ഗിഫ്റ്റ് ആദിത്യനു നീട്ടി.

” മെനി മെനി ഹാപ്പി റിട്ടേണ്‍സ് ഓഫ് ദി ഡേ ആദിക്കുട്ടാ..?! ”

പുഞ്ചിയോടെ ആദിത്യനതു വാങ്ങിയിട്ട് താങ്ക്യൂ പറഞ്ഞു. പത്തിരുപതു വയസ്സായെങ്കിലും അശ്വതിയുടെയും പൂര്‍ണേന്ദുവിന്‍റെ പക്കല്‍ നില്‍ക്കുമ്പോള്‍ ആദിത്യന് താനൊരു കൊച്ചു കുട്ടിയാണെന്നൊരു തോന്നലുണ്ടാകാറുണ്ട്.

” വാ ഒരു സെല്‍ഫിയെടുക്കാം..?! ”

ആദിത്യനെ നടുക്കു നിര്‍ത്തി., അശ്വതിയെ സൈഡില്‍ നിര്‍ത്തി., പൂര്‍ണേന്ദു സെല്‍ഫിയെടുത്തു.

” ടീ നീയാ ഫോട്ടോ എനിക്കയക്കണേ..?! ”

അശ്വതി പറഞ്ഞതു കേട്ടതിനു തലയാട്ടിയ പൂര്‍ണേന്ദു പെട്ടെന്ന് അവിടെ കണ്ടൊരാളെ കണ്ട് പരിചയം പുതുക്കാന്‍ തുടങ്ങവേ.,

” ടീ., നീയാ ഫോട്ടോ അയക്ക്., അല്ലേല്‍ നീയതു മറക്കും..?! ”

” ഇന്നാ നീ തന്നെ അയച്ചോ..?! ”

പൂര്‍ണേന്ദു തന്‍റെ ഫോണ്‍ അശ്വതിയ്ക്ക് നീട്ടിയതും., അശ്വതിയുടന്‍ അവിടെ ഫോണിലെന്തോ നോക്കി നിന്ന ആദിത്യനോടായി പൂര്‍ണേന്ദുവിന്‍റെ ഫോണ്‍ നീട്ടി.

” എടാ ഇപ്പോ ഇതീന്ന് എടുത്ത ആ ഫോട്ടോസ് എന്‍റേലോട്ടൊന്ന് അയച്ചേ..?! ”

” ആഹ്..?! ”

തലയാട്ടി കൊണ്ട് പൂര്‍ണേന്ദുവിന്‍റെ ഫോണ്‍ വാങ്ങിയ ആദിത്യന്‍ അപ്പോള്‍ സ്ക്രീനില്‍ കണ്ടത്.,
താനിപ്പോള്‍ കൃഷ്ണയെന്ന ഐഡി വഴി മൂണ്‍വൈനിന് അയച്ച മെസേജ് ആയിരുന്നു.

” തനിക്ക് മോഡലാകാമോ..?! ”

ഇതായിരുന്നു മെസേജ്.

അതെ., ഇതതു തന്നെ..?!
അപ്പോ ഇന്ദുവാന്‍റിയാണോ മൂണ്‍വൈന്‍..?!

പേരിലുള്ള സാദൃശ്യം ഓര്‍ത്ത ആദിത്യന്‍ പെട്ടെന്ന് ഒന്നു കൂടി ഉറപ്പിക്കാനായ് 😉 ഇമോജി കൂടി അയച്ചു.

അതെ., മൂണ്‍വൈന്‍ ഇന്ദുവാന്‍റിയാണ്..!!

അപ്പോ.., കൃഷ്ണ താനാണെന്ന് അറിയാമോ ആന്‍റിയ്ക്ക്..?!

ഏയ്., അറിയില്ല..!!
അറിയാമായിരുന്നെങ്കില്‍ ഇങ്ങനെയുണ്ടാവില്ല..!!

കിളി പോയി നില്‍ക്കുകയായിരുന്ന ആദിത്യന്‍റെ അടുത്തേക്ക് പെട്ടെന്ന് പൂര്‍ണേന്ദു വന്നതും.,
ആദിത്യന്‍ വിളറിയ ചിരിയോടെ പൂര്‍ണേന്ദുവിന്‍റെ ഫോണ്‍ അവള്‍ക്ക് നീട്ടി.

” ഫോട്ടോ അവള്‍ക്കയച്ചോടാ..?! ”

പൂര്‍ണേന്ദുവിന്‍റെ ചോദ്യത്തിന് ഇല്ലെന്ന് തലയാട്ടിയ ആദിത്യനപ്പോള്‍ കണ്ടത്.,
കൃഷ്ണയുടെ മെസേജ് കണ്ട് പൂത്തുലയുന്ന പൂര്‍ണേന്ദുവിനെയായിരുന്നു.
അതുവരെ തങ്ങളാരും കാണാത്തൊരു ഭാവമായിരുന്നു അപ്പോളവള്‍ക്ക്.!!

( തുടരും )

Updated: January 14, 2026 — 9:23 pm

Leave a Reply

Your email address will not be published. Required fields are marked *