പ്രാണന്റെ നാളങ്ങൾ ❤️- 3 32

ഞാൻ :- കഴിച്ചാലോ??

ഗായത്രി :- വീട്ടിൽ പോയി എന്തേലും ഉണ്ടാക്കിത്തരാം ഞാൻ.. ഇപ്പോൾ എത്തുമില്ലേ?

ഞാൻ അതൊന്നും കേൾക്കാതെ ഒരു നല്ല വെജിറ്റേറിയൻ ഹോട്ടലിൽ നിർത്തി ഇറങ്ങി.

ഞാൻ :- വാ ഇറങ്ങ്.

അവൾ ഒന്നുമിണ്ടാതെ എന്റെ കൂടെ വന്നു. കഴിച്ചോണ്ട് ഇരുന്നപ്പോൾ.

ഗായത്രി :- ഞാൻ ഉണ്ടാക്കുന്ന ആഹാരം ഇഷ്ട്ടമാവുന്നില്ലേ?

അവൾ വളരെ പതിയെയ്യും സങ്കടത്തോടെയും ചോദിച്ചു..

ഞാൻ :- എന്റെ പൊന്ന് പെണ്ണെ.. എനിക്ക് വിശന്നിട്ട് വയ്യ അതാ.. പിന്നെ നീ വന്നതിന് ശേഷമാ ഞാൻ എന്തേലും വയ്ക്ക് രുചിയുള്ളത് കഴിക്കണേ.. നീ വെറുതെ ആലോചിച്ചു കൂട്ടി ഇരിക്കാതെ കഴിക്ക്..

അപ്പോഴാ അവളുടെ മുഖത്ത് ഒരു വെളിച്ചം വന്നത്. ഞങ്ങൾ പരസ്പരംനോക്കി ചിരിച്ചിട്ട് കഴിപ്പ് തുടർന്നു. ഇടക്ക് ഞാൻ അവളെ നോക്കും അവൾ എന്നെയും എപ്പഴോ ഞങ്ങൾ ഒരുമിച്ച് നോക്കി. കണ്ണുകൾ തമ്മിൽ ഉടക്കി. വേഗം അതു മാറ്റി. ഞാൻ പിന്നെ എന്റെ പാത്രത്തിൽ നിന്നും കണ്ണ് എടുത്തില്ല..

കഴിച്ചു കഴിഞ്ഞു ഞാൻ പുറത്തേക്ക് ഇറങ്ങി. അവളും വന്ന് എന്റെ അടുത്തേക്ക് നിന്നും.

ഗായത്രി :- പോകാം?

ഞാൻ :- വാ കേറ്..

ഫ്ലാറ്റിൽ എത്തി. അകത്തേക്ക് കയറി. അവൾ അവളുടെ റൂമിലേക്ക്‌ ഞാൻ എന്റെ റൂമിലേക്ക് പോയി. കുറച്ചു ബ്ലോഗ്സ് ഒക്കെ നോക്കി പോയ്ന്റ്സ് ഒക്കെ എഴുതികൊണ്ട് ഇരിക്കുമ്പോൾ എനിക്ക് ഇന്ന് നടന്നതൊക്കെ ഓർമവന്നു. ഞാൻ ലാപ്ടോപ് അടച്ചുവച്ചു. സ്പീക്കറിൽ ഒരു റൊമാന്റിക് മൂഡ് പാട്ടൊക്കെ ഇട്ടു എന്റെ കട്ടിലേക്ക് ഇരുന്നു.

നല്ല സുഖമാണ്. ഇഷ്ടപ്പെട്ട പെണ്ണിനെ ഓർത്ത് ഇങ്ങനെ പാട്ടൊക്കെ കേട്ടിരിക്കാൻ..ഞാൻ അങ്ങനെ കിടന്ന് ഉറങ്ങിപ്പോയി. ഉച്ചക്ക് ഞാൻ എഴുനേറ്റു. എന്തേലും കഴിക്കാം. റൂം തുറന്നു ഇറങ്ങിയപ്പോൾ മേശപ്പുറത് പപ്പായയും ആപ്പിലും മുറിച്ചു വച്ചിട്ടുണ്ട്..

ഇത് ഇനി അവൾക്ക് കഴിക്കാൻ എടുത്തു വച്ചതാണോ.. അതോ എനിക്കോ..? ചോദിക്കാം സംശയം തീർക്കലോ..

ഞാൻ അവളുടെ ഡോറിൽ തട്ട്. കുറച്ച് നേരമായിട്ടും വന്ന് തുറന്നില്ല. ഒരു മിനിറ്റ് കഴിഞ്ഞപ്പോൾ അവൾ വന്ന് തുറന്നു.

ഗായത്രി :- ഞാൻ ബാത്‌റൂമിലായിരുന്നു.. അതാ..

ഞാൻ :- മ്.. ഈ ഫ്രൂട്ട്സ് എനിക്ക് എടുത്തുവച്ചതാണോ?

ഗായത്രി :- അതെ. ഞാൻ ചോർ കഴിച്ചു അത് നിനക്ക്..

എനിക്ക് അങ്ങ് ദേഷ്യം കേറി. ഇവളോട് ഞാൻ പറഞ്ഞോ എനിക്ക് ഇത് വേണമെന്ന്.. ഏഹ്..

ഞാൻ :- നിന്നോട് ഞാൻ പറഞ്ഞോടി എനിക്ക് ഇപ്പോൾ ഇത് ഉണ്ടാക്കി തരാൻ.. ഏഹ്..

ഞാൻ നല്ല ഉച്ചത്തിൽ തന്നെ പറഞ്ഞു. ദേഷ്യംവന്നിട്ട് എനിക്ക് ആകെ എന്തൊക്കെയോ തോന്നി.അവളാണേൽ എന്റെ ഈ മുഖം കണ്ടിട്ട് പേടിച് ഞെട്ടി നിൽക്കുവാ..

ഗായത്രി :- എടാ.. ഞാൻ നീ കഴിക്കട്ടെ എന്ന് വിചാരിച്ചു ചെയ്തതാ..

ഞാൻ :- നീ ആരാ ഡി.. എന്റെ വേലകാരിയോ അതോ അതോ എന്റെ അമ്മയോ..? നിന്നോട് ഞാൻ പറഞ്ഞോ ഇതൊക്കെ ഉണ്ടാക്കി വയ്ക്കാൻ.. എനിക്കറിയാം എന്താ എനിക്ക് വേണ്ടെന്ന്..

ഗായത്രി :- സോറി..

ഞാൻ :- ഇനി ഇങ്ങനെ ഉണ്ടായാൽ.. എന്റെ സംസാരം ഇങ്ങനെ ആയിരിക്കില്ല..

ഞാൻ അതും പറഞ്ഞു റൂമിൽ കേറി ഡ്രസ്സും മാറി പുറത്തേക്ക് പോയി.ഇവളാരാ എന്റെ ഭാര്യയോ അതോ വേലക്കാരിയോ..?? ഇതിന് മുൻപും എന്റെ കാര്യം ഞാൻ അല്ലേ നോക്കിയത്.. ഇപ്പോൾ പിന്നെ എന്താ??

എനിക്ക് ദേഷ്യംവരാൻ കാര്യം –അവൾ എനിക്ക് ആഹാരം എടുത്തു വച്ചതൊന്നുമല്ല. അവളെ ഇവിടെ നിർത്തുന്നത് കൊണ്ട അവൾ ഇതൊക്കെ ചെയ്യുന്നേ എന്ന് ഒരു തോന്നൽ എനിക്ക്.. അങ്ങനെ ആണേൽ അത് ശെരിയാകില്ല. ഇവിടെ നിൽക്കുന്നതിനുള്ള കൂലിയാട്ടിട്ട് ഈ ജോലിയൊക്കെ ചെയുന്നത് എന്നൊരു തോന്നൽ. അതൊന്നും വേണ്ട.

ഞാൻ വണ്ടി ഒരു വെയ്റ്റിംഗ് ഷെഡിൽ നിർത്തി കുറെ നേരമാവിടെ ഇരുന്നു. ഇടക്ക് ഞാൻ അവളെ വിളിക്കാൻ ഫോൺ എടുത്തു.പിന്നെ തോന്നി ക്യാമറ നോക്കാമെന്ന്..

ആപ്പ് തുറന്ന് live നോക്കിയപ്പോൾ അവൾ സോഫയിൽ ഇരുന്നു കരയുന്നു. ആ കരയട്ടെ എന്നായി ഞാനും. ആപ്പ് close ചെയ്ത് ഞാൻ തിരിച്ചു വീട്ടിലേക്ക് ചെന്നു. ബെൽ അടിച്ചപ്പോൾ വന്നു തുറന്നു. ഞാൻ മുഖത്തുപോലും നോക്കാതെ എന്റെ റൂമിലേക്ക് പോയി കിടന്നു. അവളും ലൈറ്റ് അണച്ചിട്ട് പോയി കിടന്നു.

Leave a Reply

Your email address will not be published. Required fields are marked *