പ്രാണന്റെ നാളങ്ങൾ ❤️- 3 32

എന്തോ പറയാനുണ്ട്. പക്ഷെ അത് വേണോ വേണ്ടയോ എന്ന് അവൾക്ക് സംശയം. അതാ ഈ വന്നിരുന്നു കുറുക്കുന്നത്..

ഞാൻ :- മ്മ്.. പോരട്ടെ.. എന്തോ കാര്യം സാധിക്കാനുണ്ട്..

ജാനി :- അതേ…ഇന്നലെ നടക്കാൻ പോയപ്പോഴേ.. താഴെത്തെ സീനേച്ചി ചോദിച്ചു.. ഗായത്രി വൈകിട്ട് ഫ്രീയല്ലേ.. എന്റെ മോൾ ഒൻപതിലാണ് മാത്‍സ് അവൾക്ക് ടഫ് ആണെന്ന്. എക്സാമൊക്കെ വരുവല്ലേ.. വീട്ടിലേക്ക് ട്യൂഷൻ വിട്ടാൽ പറഞ്ഞുകൊടുക്കാവോ എന്ന്??

ഞാൻ അവളെ തിരിഞ്ഞുനോക്കി..

ഞാൻ :- എന്നിട്ട് നീ എന്താ പറഞ്ഞേ..

ജാനി :- സച്ചുനോട് ചോദിച്ചിട്ട് പറയാമെന്നു..

ഞാൻ :- അതിന് എന്നോട് ചോദിക്കാൻ എന്താ ഉള്ളേ.???. നിനക്ക് ഒക്കെ ആണേൽ നല്ലതല്ലേ.. വരാൻപറഞ്ഞോ…

പെട്ടന്ന് അവളുടെ മുഖമൊക്കെ തെളിഞ്ഞു. എന്തോ ഒരു സംശയം മാറി. ഒരു ഉത്തരം കിട്ടിയപോലെ ചിരിച്ചു.

ബെഡിൽ നിന്നും ചാടി എഴുനേറ്റ്..

ജാനി :-അഹ്.. ഒക്കെ.. എന്നാൽ ഞാൻ ചേച്ചിയോട് പറഞ്ഞിട്ട് വരാം.. പിന്നെ പഴംപൊരി ഉണ്ടാക്കി വച്ചിട്ടുണ്ട്.. എടുത്ത് കഴിക്കണേ….

അതും പറഞ്ഞിട്ട് അവൾ സീനാചേച്ചിടെ വീട്ടിലേക്ക് പോയി. ഇനി രണ്ട്മണിക്കൂർ നോക്കണ്ട.. അവിടെ ഇരുന്നോളും..

20:43>>>>

പോയിട്ട് ഇത്രെയും നേരമായല്ലോ.. ഇവൾ അവിടെകൂടിയോ.. എന്തോ.. ഇപ്പോൾ അധിക സമയമൊന്നും എനിക്കവളെ കാണാതിരിക്കാൻ പറ്റില്ല

ഫോൺ എടുത്ത് അവളെ വിളിച്ചു…. രണ്ടുമൂന്നു ബെൽ കേട്ടപ്പോൾ ഫോൺ എടുത്ത്.

ജാനി :- ഹലോ.. സച്ചു..??

ഞാൻ :- കഴിഞ്ഞില്ലേ ഡി നിന്റെ കുടുംബശ്രീ..??

ജാനി :- കഴിഞ്ഞു.. ഇപ്പോൾ വരാം. സീനേച്ചിക്ക് നാളെ ഗസ്റ്റ് ഉണ്ട് അപ്പോൾ കുറച്ചു സഹായം ചെയ്യുവോ എന്ന് ചോദിച്ചു. അതാ.. ഇപ്പോൾ വരാം എന്നിട്ട് കഴിക്കാം കേട്ടോ.. സീനേച്ചി!!…. ഞാൻ ഇറങ്ങുവാ.. സച്ചു വിളിച്ചു!!!.

“ശെരിയടി മോളെ..!! ” അപ്പോഴേക്കും ഞാൻ ഫോൺ വച്ചു.

 

.

.

.

ബോർ ആണേൽ പറയണേ…… 2 പാർട്ടുകൂടിയേ ഉള്ളു…

Batman

Leave a Reply

Your email address will not be published. Required fields are marked *