പ്രാണന്റെ നാളങ്ങൾ ❤️- 4 40അടിപൊളി 

ഞാൻ :- അതിന് ചേച്ചി ഞാനും ആദ്യമായിട്ടാ ക്രിസ്മസ് ആഘോഷിക്കുന്ന..

സീന :-.. എന്തൊക്കെ പറഞ്ഞാലും മോശമായിപോയെടാ..

പ്രദീപ് :- നീ ഒന്ന് ചുമ്മാ ഇരിക്ക് സീനേ.. നീ വന്നെടാ..

അങ്ങേര് എന്റെ തോളിൽ കൈയ്യിട്ടു നടന്നു. സീനേച്ചി ജാനിടെ അടുത്തേക്കും..

പ്രദീപ്‌ :- ഒന്നുമില്ലേ.. നല്ല ദാഹം..

ഞാൻ :- അതൊക്കെ ഇന്നലെ സെറ്റാണ്.. എന്റെ റൂമിലേക്ക് ഇരുന്നോ.. ഞാൻ പോയി തൊട്ടു നക്കാൻ എന്തേലും എടുത്തിട്ട് വരാം..

അങ്ങേര് എന്റെ റൂമിൽ കേറി ഇരുന്നു. ഞാൻ അടുക്കളയിൽ കേറി. ഒരു പ്ലേറ്റ് എടുത്ത് അതിലേക്ക് കുറച്ച് ബീഫ് എടുത്ത് ഇട്ടു. ഫ്രിഡ്ജ് തുറന്ന് വെള്ളവും എടുത്ത് പുറത്തേക്ക് നടന്നു. അപ്പോൾ അതാ ജാനമ്മ എന്നെ ഇടം കണ്ണിട്ട് നോക്കുന്നു. ഞാൻ അത്‌ കാര്യമാക്കിയില്ല..

ഞാൻ :- സീനേച്ചി.. പിള്ളേർ എവിടെ??

സീനേച്ചി :- അവര് അപ്പൂപ്പന്റെ കൂടെ നാട്ടിൽപോയി..

ഞാൻ :- ആണോ..

ഞാൻ ചേച്ചിയുടെ അടുത്തേക്ക് ചെന്നിട്ട്. അവൾ കേൾക്കാതെ പതിയെ

ഞാൻ :- അകത്ത് എന്റെ റൂമിൽ സാധനം ഇരിപ്പുണ്ട്. കഴിക്കുമെന്നേ ഒരെണ്ണം അടിക്കുന്നോ..?

അവർ ഞെട്ടി എന്നെ നോക്കി.

ഞാൻ :- നോക്കണ്ടാ.. ഞാൻ ആരോടും പറയില്ല… വേണേൽ ഇവൾ കാണാതെ പോര്..

ചേച്ചി എന്നെ നോക്കി ചിരിച്ചിട്ട്.. വരാമെന്ന് തലയാട്ടി..

ഞാൻ ബീഫും വെള്ളവുമ്മെടുത്തു അകത്തേക്ക് നടന്നു.

ഞാൻ :- ഇനി തുടങ്ങിക്കോ..

പ്രദീപ്‌ കുപ്പി പൊട്ടിച്ചു ഗ്ലാസ്സിലേക്ക് ഒഴിച്ചു വെള്ളവും ചേർത്തു ഒറ്റ വലി.. ഉഫ്ഫ്.. ഇങ്ങേർ ഇത് എന്ത് അടിയാ അടിക്കണേ.. അപ്പോഴേക്കും ചേച്ചി കേറിവന്നു. അവൾ പുറത്ത് ഉണ്ടോ എന്ന് തലയിട്ട് നോക്കിയിട്ട് അകത്തേക്ക് വന്നു. പ്രദീപിന്റെ കൈയ്യിൽ നിന്നും ഗ്ലാസ്‌ വാങ്ങി ഒരെണ്ണം ഒഴിച്ചു കുറച്ചു വെള്ളവും ചേർത്ത ഒറ്റയടി. ഒരു പീസ് ബീഫും തിന്നിട്ട് എന്നെ നോക്കി ചിരിച്ചു. സീനേച്ചി ഇത്രക്കും “സീൻ” ആയിരുന്നോ…

പെട്ടെന്ന് ഡോർ തുറന്ന് ജാനി കേറിവന്നു. ഞാൻ വേഗം സാധനം അകത്തേക്ക് വച്ചു. അവൾ എന്നെ നോക്കിയിട്ട് ചേച്ചിയെയും പ്രദീപിനെയും നോക്കി. എന്നിട്ട് എന്നോട്

ജാനി :- ഫ്രണ്ട്‌സ് വന്നിട്ടുണ്ട്…

ഞാൻ :- എത്തിയോ..??.. ചേച്ചി ചേട്ടാ.. വാ..

അവർ ആദ്യം പുറത്തേക്ക് ഇറങ്ങി. പിറകേ ഞാൻ ഇറങ്ങാം പോയതും അവൾ എന്റെ കോളറിൽ പിടിച്ചു വലിച്ചു എന്റെ വാ അവളുടെ മുക്കിലേക്ക് അടുപ്പിച്ചിട്ടു മണത്തുനോക്കി. എന്നിട്ട് എന്നെ നോക്കി അമർത്തി മൂളിയിട്ട് ഇറങ്ങാൻ ആഗ്യംകാണിച്ചു.

ഞാൻ:- എടാ.. കേറിവാ.. ഇരിക്ക്..

എല്ലാരും അവന്മാരെ നോക്കി നിന്നും. ഞാൻ അപ്പോഴേക്കും അവരെ പരിചയപ്പെടുത്തി..

ഞാൻ :- ഇത് സിജോ. IT firmലാണ്. നാട്ടിൽ കണ്ണൂർ..

അവൻ എല്ലാരേയും നോക്കി ചിരിച്ചു.

ഞാൻ :- ഇത് നിതിൻ. ഇവിടെ ഒരു ഗാരേജ് നടത്തുന്നു. ജനിച്ചതും വളർന്നതും ഇവിടെത്തന്നെ..

അവനും എല്ലാരേയും നോക്കി ചിരിച്ചു.

ഞാൻ :- എടാ.. ഇത് സീനേച്ചി.. അത്‌ പ്രദീപ്‌ ചേട്ടൻ ചേച്ചിടെ ഹസ്ബൻഡ്. താഴത്തെ ഫ്ലോറിലെയാ.. ഇത് ഗായത്രി..

ശെരിക്കും ഗായത്രി ആരാ എന്ന് ചോദിച്ചാൽ എന്ത് പറയും എന്ന് എനിക്കൊരു അവലാതി ഉണ്ടായിരുന്ന. പക്ഷെ ആരും ചോദിച്ചില്ല…

അപ്പോഴേക്കും ഫുഡ്‌ വന്നു.

ഞാൻ :- ഫുഡ്‌ വന്നു കഴിക്കാം..

എല്ലാരും മേശയിൽ വട്ടത്തിൽ ഇരുന്നു. ചിരിയും കളിയുമായി കഴിക്കുന്നു. സത്യത്തിൽ ഇന്നാണ് ഈ വീട്ടിൽ ഒരു ഒച്ചയും ബഹളവും ഉണ്ടാവുന്ന..

ആഹരമൊക്കെ എല്ലാവർക്കും ഇഷ്ടപ്പെട്ടു. നിതിനും പ്രദീപും പെട്ടന്ന് കമ്പനിയായി. രണ്ടും നല്ല കീറാ. സിജോയും മോശമല്ല. സീനേച്ചി പിന്നെ അങ്ങോട്ട് പോയില്ല. കുപ്പിയൊക്കെ തീർന്നു എല്ലാവരും ഒരുമിച്ച് ഇരുന്നു എന്തേലുമൊക്കെ പറഞ്ഞു ഇറങ്ങാനായി..

സിജോ :- അളിയാ.. ഇറങ്ങട്ടെ.. നീ വിളിക്ക്.. പിന്നെ താങ്ക്സ്.. ഇങ്ങനെ ഒരു പരിപാടിക്ക് വിളിച്ചതിന്. നാട്ടിൽപോകാൻ പറ്റിയില്ല അതിന്റെ വിഷമം മാറി..

നിതിൻ :- എടാ.. ശെരിയെന്ന.. പോട്ടെ.. പിന്നെ അളിയാ.. അവളെ ഇങ്ങനെ നിർത്താതെ ഒരു താലി വാങ്ങി കെട്ടി കൂടെ പൊറുപ്പിക്ക് മൈരേ…

Leave a Reply

Your email address will not be published. Required fields are marked *