പ്രാണന്റെ നാളങ്ങൾ ❤️- 4 40അടിപൊളി 

ഞാൻ അവന്റെ വാ പോത്തി പിടിച്ചു. മൈരൻ.. എന്നെ കൊലക്ക് കൊടുക്കും… അടിച്ചാൽ വയറ്റിൽ കിടക്കണം..

ഞാൻ :- ഇട്ടി.. ഇവനെയും കൊണ്ടുപോട..

സിജോ അവനെ പിടിച്ചുവലിച്ചോണ്ട് പോയി.

സിജോ :- അവൻ പറഞ്ഞത് സീരിയസ് ആയിട്ട് എടുക്ക് കേട്ടോ.. I think she is in love with you. അവളുടെ ഓരോ നോട്ടവും അങ്ങനെ വിളിച്ചുപറയും. നീ ആലോചിച്ച് തീരുമാനിക്ക്.. ഇറങ്ങട്ടെ.. ഇങ്ങോട്ട് വാട അയ്യപ്പൻ ബൈജു….. കവട്ട..

പുറകെ സീനേച്ചി

സീന :- പോട്ടെടാ സച്ചു..

ഞാൻ :- ശെരി ചേച്ചി..

പ്രദീപ്‌ :- എടാ മോനെ.. ഇറങ്ങട്ടെ..

ഞാൻ :- ഓ ആയിക്കോട്ടെ..

അവരും ഇറങ്ങി ഞാൻ അകത്തേക്ക് കേറി. പാത്രമൊക്കെ കഴുകിവച്ചു റൂമിലേക്കു പോയി ഒന്ന് ഉറങ്ങി.

22:55>>>>>

അത്‌ ഒരു ഒന്നൊന്നര ക്രിസ്മസ് രാത്രിയായിരുന്ന.::

ഞാൻ വെറുതെ ഫോണിൽ ഇന്ന് എടുത്ത ഫോട്ടോയും വീഡിയോസ് ഒക്കെ നോക്കി ഇരിക്കുവായിരുന്നു. അപ്പോഴേക്കും ജാനി ഒരു ഓറഞ്ച് എടുത്ത് തൊലിപൊളിച്ചുകൊണ്ട് എന്റെ റൂമിൽ വന്നു. തൊലി ബിന്നിൽ ഇട്ടിട്ട് അവൾ ഒരു അല്ലി എന്റെ വായിൽ വച്ചു തന്നു. ഞാൻ വാ തുറന്നു കൊടുത്തു. എന്നിട്ട് അവളും എന്റെ കൂടെ ഇരുന്നു. എന്നോട് ചേരുന്നു.

ജാനി :- എന്താ നോക്കുന്നെ??

ഞാൻ :- ഇന്നത്തെ ഫോട്ടോസ് ഒക്കെ.. കുറെ ചിരിച്ചു ഞാൻ.. പ്രദീപ്പൊക്കെ അടിച്ചു പിറ്റായിട്ട് എന്തൊക്കെയാ കാണിച്ചു കൂട്ടിയെ…

ജാനി :- നിന്റെ മറ്റേ ഫ്രണ്ടും മോശമല്ല..

ഞാൻ :- അത്‌ നേരാ…

അവൾ എന്റെ അടുത്തേക്ക് പിന്നെയും ചേർന്ന് ഇരുന്നു.

ജാനി :- സച്ചുക്കുട്ടാ..

ഞാൻ :- മ്..?

ജാനി :- എനിക്ക് ഇന്ന് ഒരുപ്പാട് സന്തോഷമായി. എന്റെ കൂടെ എല്ലാത്തിനും നിന്നല്ലോ നീ. പിന്നെ സച്ചു.. ഞാൻ കുടിക്കേണ്ട എന്ന് പറഞ്ഞത് വിഷമായോ??

ഞാൻ :- ജാനമ്മോ.. ഞാൻ പണ്ടേ കുടിക്കാറില്ലടി.. വലിയും ഇല്ല… അതുകൊണ്ട് എനിക്ക് വിഷമവുമില്ല.

ജാനി :- മ്മ്… എന്തെന്ന് അറിയോ സച്ചുട്ടാ ഞാൻ കുടിക്കേണ്ട എന്ന്പറഞ്ഞെ??….

ഞാൻ :- അത്‌ ഇഞ്ചോരിസ് ടു ഹെൽത്ത്‌ ആയതുകൊണ്ട്..

ജാനി :- അത്‌ മാത്രമല്ല..

ഞാൻ :- പിന്നെ??

ജാനി :- എന്റെ അച്ഛൻ എന്നും കുടിക്കുമായിരുന്നു. എന്നും അമ്മയുമായിട്ട് വഴക്കും. എന്നിട്ടും അമ്മക്ക് അച്ഛനെ സ്നേഹമായിരുന്നു. ഒരിക്കൽ അച്ഛനും അച്ഛന്റെ കൂടെ ജോലിചെയുന്നവരും തമ്മിൽ കുടിച്ചുകൊണ്ടിരുന്നപ്പോൾ വെറുതെ ഒന്നും രണ്ടും പറഞ്ഞു വഴക്കായി. അച്ഛനെ അയാൾ കുത്തി. അങ്ങനെയാ.. എനിക്ക് എന്റെ……

അത്രയും പറയാനേ അവൾക്ക് കഴിഞ്ഞോളൂ. അതിനുമുന്നേ എന്റെ നെഞ്ചിൽ വീണു പൊട്ടികരഞ്ഞുപോയി. ഞാൻ അവളെ കെട്ടിപിടിച്ചു. അവൾ എന്നെ വരിഞ്ഞു മുറുകി പിടിച്ചു. എങ്ങൽ അടിച്ചു കരഞ്ഞു..

ഞാൻ :- ജാനമ്മോ.. സാരമില്ല മക്കളേ.. അച്ഛന് അത്രേ ആയുസ് ഉള്ളു. എന്റെ ജാനമ്മക്ക് ഞാൻ ഇല്ലേ.. കരയാതെ..

ഞാൻ അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു. വീണ്ടും എന്നെ ശക്തിയായി കെട്ടിപിടിച്ചു കരഞ്ഞു.. ഞാൻ അവളുടെ കരച്ചിൽ അടങ്ങുന്ന വരെ ഇരുന്നു…

ഇടക്ക് എപ്പഴോ ഞാൻ അവളെ നോക്കിയപ്പോൾ കരച്ചിലൊക്കെ മാറി എന്റെ ടീഷർട്ടിന്റെ ബട്ടണിൽ പിടിച്ചു കളിക്കുന്നു. ഞാൻ അവളുടെ താടി പിടിച്ചു പൊക്കി. എന്റെ കണ്ണിലേക്കു നോക്കി അവൾ. കണ്ണൊക്കെ ഇപ്പോഴും ഈറനാണ്..

ഞാൻ എന്റെ തള്ള വിരൽ കൊണ്ട് അവളുടെ കണ്ണുനീർ തുടച്ചു. എന്നിട്ട് കുനിഞ്ഞു കവിളിൽ ഒരു ഉമ്മ കൊടുത്തു.. പിന്നെ നെറ്റിയിലും..അവൾ പതിയെ എന്നെ നോക്കി ചിരിച്ചു. എന്റെ നെഞ്ചിൽ തന്നെ അങ്ങനെ കിടന്നു.

ഞാൻ :- സുഗിച്ച് കിടക്കുവാ അല്ലേ..??

ജാനി :- പിന്നെ ഒന്ന് പോടാ…

എന്നിട്ട് അവൾ ചാടി എഴുനേൽക്കാൻ നോക്കി.. ഞാൻ അവളെ കെട്ടിപിടിച്ചുകൊണ്ട് കട്ടിലേക്ക് മറഞ്ഞു..

ഞാൻ :- വെറുതെ നിന്നെ ചൂടാക്കാൻ പറഞ്ഞേയല്ലേ… അയ്യേ മണ്ടി പെണ്ണ്..

ജാനി :-.. മ്മ്.. സച്ചുട്ടാ…

ഞാൻ :- മ്മ്.. എന്താ..

ഞാൻ അവളുടെ മുടി ഒതുക്കി വച്ചുകൊണ്ട് വിളി കേട്ടു..

ജാനി :- എനിക്ക് അച്ഛന്റെ സ്നേഹം എന്താന്നപോലും അറിയില്ല… പക്ഷെ ഒന്നുണ്ട് എന്നെ ശെരിക്കും സ്നേഹിക്കുന്ന നിന്റെ സ്നേഹം….. ഇതാണോ അച്ഛന്റെ സ്നേഹമെന്നൊന്നും എനിക്ക് അറിയില്ല. പക്ഷെ… ഞാൻ പകച്ചു നിന്നപ്പോഴും തീരുമാനിമെടുക്കാൻ അറിയാതെ കുഴങ്ങി നിന്നപ്പോഴും എന്നെ ചേർത്തുപിടിച്ചു കൂട്നിന്നത് എന്റെ സച്ചുട്ടൻ മാത്രമ..

Leave a Reply

Your email address will not be published. Required fields are marked *