പ്രാണന്റെ നാളങ്ങൾ ❤️- 4 41അടിപൊളി 

ഞാൻ :- അഹ്..

ജാനി :- അതെന്താ കൈയിൽ?? ഏഹ്

ഞാൻ :- ഒന്നുല്ല..

ജാനി :- ഒന്നുമില്ലേ.. നിക്കട അവിടെ..

അവൾ എന്റെ കൈയിൽ പിടിച്ചു വലിച്ചു. എവിടെ അവളെക്കാൾ ആരോഗ്യം സ്വാഭാവികമായും എണീക്കാണല്ലോ..

ജാനി :- സച്ചു.. പ്ലീസ്‌ എന്തടാ അത്..?

അവസാനം അവളുടെ സ്നേഹത്തിൽ ഞാൻ തോറ്റുകൊടുത്തു. കുപ്പി അവളെ കാണിച്ചു. എന്നിട്ട് എന്റെ റൂമിലേക്കു നടന്നു. പുറകെ അവളും വന്നു. ഞാൻ മേശ തുറന്ന് അതിൽ സാധനം വച്ചിട്ട് തിരിഞ്ഞപ്പോൾ എന്റെ മുന്നിൽ ആകെ ദേഷ്യംവന്ന് പല്ലൊക്കെ ഇപ്പോൾ കടിച്ചു പൊട്ടിക്കും എന്ന് രീതിക്ക് ജാനി നിൽക്കുന്നു.. പെട്ടന്ന് ഞാൻ പേടിച്ചപ്പോയി.

ഞാൻ :- എന്താടി പേടിപ്പിച്ചു കൊല്ലുവോ നീ എന്നെ..?

“ഹ്മ്മ്.. ” ദേഷ്യപെട്ടുകൊണ്ട് ചവിട്ടികുലുക്കി അവൾ അവളുടെ റൂമിലേക്ക് പോയി. പുറകെ ഞാനും പോയി. കട്ടിലിൽ കയറി തിരിഞ്ഞു കിടന്നു.

ഞാൻ :- ജാനമ്മോ.. എന്താടി? എന്താ?

മിണ്ടാട്ടമില്ല..

ഞാൻ കട്ടിലിൽ കയറി അവളുടെ അടുത്ത കിടന്നിട്ട് വെറുതെ ഒന്ന് കെട്ടിപ്പിടിക്കാൻ നോക്കി. അപ്പോൾ തന്നെ എന്റെ കൈ തട്ടി തെറിപ്പിച്ചു. പിന്നെയും ഞാൻ ഒന്നും കെട്ടിപ്പിടിക്കാൻ നോക്കി.. അപ്പോഴും തട്ടി തെറിപ്പിച്ചു.. ആഹാ അത്രയ്ക്കും വാശിയോ..?

ഞാൻ അവളുടെ ദേഹത്തേക്ക് ചാടി കിടന്നുകൊണ്ട് കെട്ടിപിടിച്ചു. പെണ്ണ് എന്നെ തട്ടി മാറ്റാൻ നന്നായിട്ട് നോക്കി.ഞാൻ വിടുവോ..

ജാനി :- എന്നെ വിട്ടേ സച്ചു.. നീ.. പോയിക്കെ.. പോ..

ഞാൻ :- എന്താടി നിന്റെ പ്രശ്നം..?

ജാനി :- അറിയില്ലലോ.. അല്ലേ..

ഞാൻ :- ജാനമ്മോ എനിക്ക് കുടിക്കാനല്ല ഡി. നിന്റെ സീനേച്ചിയുടെ കെട്ടിയോനും അവൾക്കും കുടിക്കാനാ..

ജാനി :- പിന്നെ ഒന്ന് പോയെ.. സീനേച്ചി കുടിക്കില്ല..

ഞാൻ :- അഹ് കോപ്പാണ്… കഴിഞ്ഞ ക്രിസ്മസ്ന് രണ്ടുംകൂടി അടിച്ചു ഫിറ്റായി അവരുടെ കാറിലാണ് കിടന്നേ.. രാവിലേ സെക്യൂരിറ്റി വിളിച്ചപ്പോഴാ ബോധംവന്നെ..

ജാനി :- ശോ.. ആണോ??? സത്യം?

ഞാൻ :- അതെന്ന്..

ജാനി :- കുടിച്ചി പെണ്ണുംപിള്ള….

ഞാൻ :- അല്ലാതെ.. ഞാൻ കുടിക്കോ.. എട്ട് ഒൻപത് മാസമായില്ലേ നീ ഇവിടെ.. ഞാൻ കുടിക്കുന്നത് നീ കണ്ടിട്ടുണ്ടോ.. എന്നും നീയല്ലേ വാതിൽ തുറക്കുന്നത് എപ്പഴേലും മണം അടിച്ചിട്ടുണ്ടോ.. ഇല്ലല്ലോ..

ജാനി :- അതൊക്കെ എനിക്ക് അറിയാം. പിന്നെ കൂട്ടുകാർ വരുന്നു… ചിലപ്പോൾ കുടിച്ചാലോ.. അതാ ഞാൻ.. സോറി കേട്ടോ.. അഹ് മതി എന്നെ വിട്ടേ.. കെട്ടിപിടിച് എന്നെ ശ്വാസമുട്ടിക്കാതെ.. എണിറ്റു പോടാ കാലമാടാ..

ഞാൻ എണിറ്റു മാറി.

ജാനി :- എന്താ വെയിറ്റ് തെണ്ടിക്ക്..

ഞാൻ :- രണ്ടുനേരം തിന്നിരുന്ന എന്നെ നാലുനേരം തീറ്റിച്ചത് ആരാ.. നീയല്ലേ… അപ്പോൾ വെയ്റ്റ് വക്കും..

അവൾ എന്നെ നോക്കി കൊഞ്ഞനം കാണിച്ചിട്ട് എഴുനേറ്റ് പുറത്തേക്ക് പോയി. ഞാൻ അവിടെ കിടന്നുകൊണ്ട് കഴിഞ്ഞ ആറുമാസം എന്തൊക്കയാ നടന്നേ.. ഒരുമിച്ച് ആഹാരമുണ്ടാക്കിയും വീട്ടിജോലി ചെയ്തും പരസ്പരം താങ്ങും തണലുമായിനിന്ന ഞങ്ങൾ അടുത്തു. ഞങ്ങൾക്ക് ശെരിക്കും അതിർ വരമ്പുകൾ ഇല്ലായിരുന്നു. എന്നാലും എനിക്കും അവൾക്കും എപ്പോഴും മനസ്സിൽ ഉണ്ടായിരുന്നു.

തൊടുന്നതും കെട്ടിപിടിക്കുന്നതും ഇടക്കൊക്കെ വാശിയും ദേഷ്യവുമൊക്കെ കാണിച്ചാലും. അതിൽ കൂടുതൽ ഒന്നും വേണ്ട. ഒന്നും ഉണ്ടാവാൻ പാടില്ല.. ഉണ്ണി എന്നെ നോക്കാൻ ഏൽപ്പിച്ചിട്ടു പോയതാണ്.

പക്ഷെ എനിക്ക് ഉറപ്പാണ് ഇപ്പോൾ ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നതും എന്റെ ജീവിതം ചിലവഴിക്കാൻ ആഗ്രഹക്കുന്നത് അവളുടെ കൂടെയാണ്.. അവൾക്കും അങ്ങനെയായിരിക്കും. എന്നാലും ഒരിക്കലും പരസ്പരം ഇഷ്ടം തുറന്ന് പറഞ്ഞിട്ടില്ല.. പറയണമെന്നൊക്കെ ഉണ്ടായിരുന്നു.. പക്ഷെ എന്തെങ്കിലും തടസം എപ്പോഴും ഉണ്ടാകും…

അങ്ങനെ ആ ക്രിസ്മസ് ദിനം..

സീനേച്ചിയും പ്രദീപും ഉച്ചക്ക് മുന്നേ എത്തി..

സീന :- എടാ സന്ദീപേ.. ഇത്രെയും നാൾ നീ ഇവിടെ ഉണ്ടായിട്ട് ഞങ്ങളെ വിളിച്ചൊരു പരിപാടി നിനക്ക്.. തോന്നിയില്ലല്ലോ…കൊള്ളാടാ….

Leave a Reply

Your email address will not be published. Required fields are marked *