ജൂലി മുത്ത് പൊഴിയുന്ന പോലെ മധുരമൂറുന്ന ശബ്ദത്തിൽ പറഞ്ഞു.
” എന്നാൽ ഞാൻ സ്കൂട്ടർ എടുത്തിട്ട് വരാം. മോള് ഇവിടെ തന്നെ നിന്നാൽ മതി. മോള് വെറുതെ ഈ ബേഗും ചുമന്നു അവിടെ വരെ നടക്കേണ്ട . അവിടെയാണ് സ്കൂട്ടർ പാർക്ക് ചെയ്തത്..”
” അത് വേണ്ട അങ്കിൾ.
ഞാനും അങ്കിളിന്റെ കൂടെ സ്കൂട്ടറിന്റെ അടുത്തേക്ക് വരാം. നമുക്ക് ഒരുമിച്ചു നടക്കാം. അപ്പോൾ നമുക്ക് സംസാരിക്കുകയും ചെയ്യാലോ. അങ്ങനെ ആയാൽ ഈ ഭാരം ഒന്നും അറിയില്ല..” ജൂലി പറഞ്ഞു. അത് കേട്ട് ചിരിച്ചുകൊണ്ട് കൃഷ്ണ പ്രസാദ് പറഞ്ഞു.
“എന്നാൽ വാ.. നമുക്ക് ഇനി ഒരുമിച്ചു നടക്കാം ”
ജൂലി ബേഗ് സ്വയം പിടിച്ചു കൊള്ളാം എന്ന് പറഞ്ഞിരുന്നെങ്കിലും ജൂലിയുടെ കൈയിൽ നിന്ന് ബേഗും വാങ്ങി കൃഷ്ണ പ്രസാദ് സ്കൂട്ടറിന്റെ അടുത്തേക്ക് നടന്നു. കൂടെ ജൂലിയും.
ഒരു പഴയ ഹോണ്ട ആക്റ്റീവ ആയിരുന്നു കൃഷ്ണ പ്രസാദിന്റെ സ്കൂട്ടർ. ജൂലിയുടെ ബേഗ് ആക്റ്റീവയുടെ മുന്നിൽ വെച്ചിട്ട് കൃഷ്ണ പ്രസാദ് ജൂലിയോട് ചോദിച്ചു.
“മോള് വല്ലതും കഴിച്ചായിരുന്നോ..? ഇല്ലെങ്കിൽ എന്തെങ്കിലും കഴിച്ചിട്ട് നമുക്ക് വീട്ടിലേക്ക് പോകാം. വീട്ടിലേക്ക് കുറച്ചു ദൂരം ഉണ്ട്.”
“വേണ്ട അങ്കിൾ. നമുക്ക് ആദ്യം വീട്ടിൽ പോകാം. എനിക്ക് ആദ്യം ഒന്ന് ഫ്രഷ് ആകണം. രാവിലെ ട്രെയിനിൽ കയറി ഇരുന്നതാ. ട്രെയിനിൽ നല്ല തിരക്കും ഉണ്ടായിരുന്നു. അതുകൊണ്ട് ഒന്ന് ഫ്രഷ് ആയിട്ട് മതി എന്തെങ്കിലും കഴിക്കുന്നത്. ”
“എന്നാൽ പോകുന്ന വഴിയിൽ കഴിക്കാൻ എന്തെങ്കിലും വാങ്ങാം എന്താ..? ഞാൻ ഇന്ന് ഒന്നും വീട്ടിൽ ഉണ്ടാക്കിയില്ല. എനിക്കും ഇന്ന് നല്ല തിരക്ക് ദിവസം ആയിരുന്നു. ”
” അങ്കിൾ എന്നും വീട്ടിൽ ഫുഡ് ഉണ്ടാക്കിയാണോ കഴിക്കാറ്..? അങ്കിൾ പുറത്ത് നിന്ന് ഭക്ഷണം കഴിക്കാറില്ലേ..? ”
“രാവിലെ ഉള്ളതും. രാത്രിയിൽ ഉള്ളതും ഞാൻ ഉണ്ടാക്കി കഴിക്കും. ഉച്ചയ്ക്ക് ഉള്ളത് പലപ്പോഴും ഹോട്ടലിൽ ആയിരിക്കും. രാവിലെ എല്ലാത്തിനും സമയം കിട്ടി എന്ന് വരില്ല.”
“അങ്കിളിന് ഫുഡ് ഉണ്ടാക്കാൻ ഒക്കെ അറിയാമോ..? ”
ജൂലിയുടെ ചോദ്യം കേട്ട് ചിരിച്ചു കൊണ്ട് അയാൾ പറഞ്ഞു.
” എനിക്ക് കുറച്ചൊക്കെ അറിയാം. മോൾക്ക് അറിയാമോ..ഫുഡ് ഉണ്ടാക്കാൻ..? ”
“എനിക്കും കുറച്ചൊക്കെ അറിയാം.. അങ്കിളിന് സമ്മതം ആണെങ്കിൽ ഇനി ഞാനും അങ്കിളിന്റെ കൂടെ കിച്ചണിൽ കയറാം. നമുക്ക് ഒരുമിച്ചു ഫുഡ് ഉണ്ടാക്കാം. അതാകുമ്പോൾ എനിക്കും അങ്കിളിനും പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാകാം അല്ലോ..? ”
“അതൊന്നും വേണ്ട. മോള് വെറുതെ കിച്ചണിൽ കയറുകയൊന്നും വേണ്ട. എനിക്ക് അറിയാവുന്നതൊക്കെ ഞാൻ ഉണ്ടാക്കി തരാം. അല്ലെങ്കിൽ അടുക്കളയിൽ ഭക്ഷണം ഉണ്ടാക്കാൻ പണിക്കു ആരെയെങ്കിലും നിർത്താം. ”
അങ്ങനെ പറഞ്ഞു കൊണ്ട് സ്കൂട്ടറിൽ കയറിയ കൃഷ്ണ പ്രസാദ് സ്കൂട്ടറിന്റെ മുന്നിൽ വെച്ച ഹെൽമെറ്റ് എടുത്ത് തലയിൽ വെച്ചു. . വേഗം സ്കൂട്ടർ സ്റ്റാർട്ട് ചെയ്തു. പിന്നെ ജൂലിയോട് പറഞ്ഞു.
“ഇനി മോള് കയറിക്കോ.. ”
ജൂലി വേഗം സ്കൂട്ടറിന്റെ ഇരുവശത്തും കാൽ വെച്ചു കൊണ്ട് സ്കൂട്ടറിൽ കയറി ഇരുന്നു. എന്നിട്ട് ചോദിച്ചു.
“ഞാൻ അങ്കിളിനെ പിടിച്ചു ഇരുന്നോട്ടെ.?”
“ഉം. ” കൃഷ്ണ പ്രസാദ് മൂളി.
ജൂലി ഇരു കൈകൊണ്ടും കൃഷ്ണ പ്രസാദിനെ കെട്ടിപിടിച്ചു. അത് അയാൾക്ക് എന്തോപോലെ തോന്നിയെങ്കിലും അയാൾ ഒന്നും പറഞ്ഞില്ല. അങ്ങനെ ഇരുന്നു കൊണ്ട് ജൂലി പറഞ്ഞു.
“ഞാൻ വന്നത് കൊണ്ട് ആരേയും കിച്ചണിൽ പണിക്ക് വേണ്ടി നിർത്തേണ്ട. അത് എന്റെയും അങ്കിളിന്റെയും സ്വാതന്ത്ര്യം ഇല്ലാതാക്കും. ഞാൻ കിച്ചണിൽ കയറുന്നത് അങ്കിളിന് ഇഷ്ടം അല്ലെങ്കിൽ ഞാൻ കയറുന്നില്ല. ഞാൻ പുറത്ത് നിന്ന് തന്നെ കഴിച്ചോളും.”
