പ്രണയ സാഫല്യം – 2 5

 

 

” അതെന്താ മോളെ മോള് അങ്ങനെ പറഞ്ഞത്..? എനിക്ക് എന്ത് ഇഷ്ടക്കേട്. എനിക്ക് ഒരു ഇഷ്ട്ടക്കേടും ഇല്ല. മോളെ വെറുതെ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി പറഞ്ഞതാ. മോൾക്ക് കിച്ചണിൽ കയറുന്നത് ഇഷ്ട്ടം ആണെങ്കിൽ മോള് കയറിക്കോ. എന്നിട്ട് ഇഷ്ട്ടപെട്ടത് എന്ത് വേണമെങ്കിലും ഉണ്ടായിക്കോ. എനിക്ക് സന്തോഷമേ ഉള്ളൂ. പറ്റിയാൽ ഞാനും സഹായിക്കാം.”

 

 

“അങ്കിളിന്റെ സഹായം എന്തായാലും വേണ്ടി വരും. കുക്ക് ചെയ്യുമ്പോൾ നമുക്ക് ഒരുമിച്ചു ചെയ്യാം. അങ്കിൾ കിച്ചണിൽ കയറുമ്പോൾ എന്നേയും വിളിച്ചാൽ മതി.”

 

അങ്ങനെ പറഞ്ഞു ജൂലി കുറച്ചു സമയം മിണ്ടാതെ ഇരുന്നു . ഇത്രയും പാവം ആയ അച്ഛനെ പറ്റിയാണോ സഞ്ജു ഓരോന്ന് പറഞ്ഞത്. ഇത് അങ്കിൾ വെറും പാവം ആണല്ലോ. ഒരാഴ്ച സമയം വേണ്ടല്ലോ. എനിക്ക് കല്ല്യാണ കാര്യം അങ്കിളിനോട് പറഞ്ഞു സമ്മതിപ്പിക്കാൻ.. ജൂലിക്ക് തോന്നി . അവളുടെ ഉള്ളിൽ ചിരി വിരിഞ്ഞു. ആ ചിരി പുറത്തേക്ക് ഒഴുകി. ജൂലിക്ക് കൃഷ്ണ പ്രസാദിനെ ഒരുപാട് ഇഷ്ട്ടം ആയി.

 

 

അവളുടെ ചിരി മനസ്സിലാക്കിയ കൃഷ്ണ പ്രസാദ് ചോദിച്ചു.

 

‘മോള് എന്താ ചിരിക്കുന്നത്..? ”

 

“ഏയ്‌. അത് ഒന്നും ഇല്ല അങ്കിൾ ഞാൻ വെറുതെ ചിരിച്ചതാ.. ”

 

 

“വെറുതെയോ . അതെന്താ വെറുതെ ചിരിക്കാൻ. ? വെറുതെ ആരെങ്കിലും ചിരിക്കുമോ..?”

 

 

“അത് ഞാൻ ഒരു കാര്യം ഓർത്ത് ചിരിച്ചതാ.” ജൂലി പറഞ്ഞു.

 

 

“എന്ത് കാര്യം..? എന്തായാലും പറ ഞാനും കേൾക്കെട്ടെ..”

 

ജൂലി ഇങ്ങനെ പറഞ്ഞു.

 

“അത് സഞ്ജു ചേട്ടൻ എന്നോട് പറഞ്ഞത്. സഞ്ജു ചേട്ടന്റെ അച്ഛൻ അവിടെ കാത്ത് നിൽക്കുന്നുണ്ടെന്ന. എന്നിട്ട് എനിക്ക് അങ്കിളിന്റെ ഫോട്ടോ അയച്ചും തന്നു. അങ്കിളിന്റെ ഫോട്ടോ കണ്ടപ്പോൾ ഞാൻ സഞ്ജു ചേട്ടനോട് ചോദിച്ചു. ഇത് സഞ്ജു ചേട്ടന്റെ ചേട്ടൻ ആണോ എന്ന്. അപ്പോൾ സഞ്ജു ചേട്ടൻ പറഞ്ഞു.. ചേട്ടൻ അല്ല അച്ഛൻ ആണെന്ന്. ഞാൻ അത് ഓർത്ത് ചിരിച്ചു പോയതാ ”

 

“അതിൽ എന്താ ഇത്രയും ചിരിക്കാൻ ഉള്ളത്..?” അയാൾ ചോദിച്ചു.

 

“അത്. ഞാൻ സ്റ്റേഷനിൽ എത്തി പുറത്തേക്ക് ഇറങ്ങിയപ്പോൾ തന്നെ അങ്കിളിനെ ഞാൻ കണ്ടു. പക്ഷെ അപ്പോഴും എനിക്ക് തോന്നിയത് അങ്കിൾ സഞ്ജു ചേട്ടന്റെ ചേട്ടൻ ആണെന്ന. അങ്കിൾ ശരിക്കും യങ് ആണ്. . അങ്കിളിനെ കണ്ടാൽ സഞ്ജു ചേട്ടന്റെ ചേട്ടൻ ആണെന്നെ പറയൂ. “.

 

“.അങ്ങനെ തോന്നിയോ. അത് കള്ളം.. മാത്രമല്ല. അവൻ അവന്റെ അമ്മയെ പോലെ ആണല്ലോ..? പിന്നെ എങ്ങനെ.? ”

 

 

” എന്റെ അങ്കിളേ… അത് ഞാൻ പറഞ്ഞത്. അങ്കിളിനെ കാണാൻ സഞ്ജു ചേട്ടനെ പോലെ ഉണ്ടെന്ന് അല്ല. അങ്കിളിനെ കാണാൻ വലയ പ്രായം ഒന്നും തോന്നുന്നില്ല എന്നാ. കോളേജിൽ പഠിക്കുന്ന ഒരു മകൻ ഉള്ള ആളാണെന്നു അങ്കിളിനെ കണ്ടാൽ തോന്നുന്നില്ല എന്നാ ഞാൻ പറഞ്ഞത്. കൂടിപ്പോയാൽ കല്ല്യാണ പ്രായം എത്തിയ ഒരു യുവാവ്.. ”

 

ജൂലി പറഞ്ഞത് കേട്ടു പൊട്ടിചിരിച്ചുകൊണ്ട് കൃഷ്ണ പ്രസാദ് പറഞ്ഞു.

 

“കല്ല്യാണ പ്രായം എത്തി നിൽക്കുന്ന യുവാവോ…? നല്ല കാര്യം ആയി.”

 

“അതേ. എന്തേ .? എനിക്ക് അങ്കിളിനെ കണ്ടപ്പോൾ അത്രയേ തോന്നിയുള്ളൂ..”

ജൂലി വലിയ എന്തോ കാര്യം പറയുന്നത് പോലെ പറഞ്ഞു.

 

 

“ഓഹ്! അങ്ങനെ. ആയിക്കോട്ടെ. ഞാൻ വരവ് വെച്ചിരിക്കുന്നു. എന്റെ വീട്ടിൽ താമസിക്കാൻ വേണ്ടി എന്നെ ഇങ്ങനെ പുകഴ്ത്തി പറയുകയൊന്നും വേണ്ട. ”

 

കുറച്ചു സങ്കടഭാവം ശബ്‍ദത്തിൽ വരുത്തികൊണ്ട് ജൂലി പറഞ്ഞു.

 

“അങ്ങനെ എനിക്ക് അങ്കിളിന്റെ വീട്ടിൽ താമസിക്കുന്നതിന് വേണ്ടി ഞാൻ അങ്കിളിനെ പുകഴ്ത്തിയത് ഒന്നും അല്ല. സത്യത്തിൽ അങ്കിളിനെ അങ്കിൾ എന്ന് വിളിക്കുന്നത് തന്നെ മോശം ആണ്. വേറെ എന്ത് വിളിക്കണം എന്ന് അറിയാത്തത് കൊണ്ട് അങ്ങനെ വിളിക്കുന്നേ ഉള്ളൂ. പിന്നെ ഒരു കാര്യം സത്യമാണ്. എനിക്ക് ഹോസ്റ്റലിൽ നിൽക്കാൻ ഇഷ്ട്ടമേ അല്ല. അങ്കിൾ എന്നെ അങ്കിളിന്റെ വീട്ടിൽ താമസിക്കാൻ അനുവദിച്ചതിൽ എനിക്ക് അങ്കിളിനോട് ഒരുപാട് സ്നേഹവും നന്ദിയും ഉണ്ട്. ഇനി ഞാൻ അങ്കിളിന്റെ കൂടെ താമസിക്കുന്നതിൽ അങ്കിളിന് സമ്മതം അല്ലെങ്കിൽ പറഞ്ഞാൽ മതി. ഞാൻ എവിടെ എങ്കിലും പോയിക്കോളാം. ”

Leave a Reply

Your email address will not be published. Required fields are marked *