പ്രണയ സാഫല്യം – 9 4അടിപൊളി  

അത് കണ്ട്  സങ്കടം  സഹിക്കാൻ  ആവാതെ  കൃഷ്ണ പ്രസാദ്  ആ  കണ്ണീർ   തുടച്ചിട്ട്  പറഞ്ഞു.

“മോളെ.   കരയല്ലേ.  അങ്കിൾ  വരാം. മോളുടെ  കൂടെ  എവിടെ  വേണേലും  വരാം  പോരെ.   പക്ഷെ  ആദ്യം അങ്കിളിന്റെ  ഓഫീസിൽ ഒന്ന്  പോകണം. എന്നിട്ട്  അങ്കിൾ  ലീവ്  എടുക്കാം  .   അതിന് ശേഷം  നമുക്ക്    എവിടെ  വേണേലും  പോകാം.  മോള്  ഒരിക്കലും  അങ്കിളിനു   ഒരു  ശല്യം  അല്ല. .   മോളെ  അങ്കിളിന്   ഒരുപാട്  ഒരുപാട്  ഇഷ്ട്ടമാ..  മോള്  വാ  വന്ന്   ബൈക്കിൽ  കയറ്.  ദേ  മോള്  പറഞ്ഞിട്ട  അങ്കിൾ  ഇന്ന്   ബുള്ളറ്റ്  എടുത്തത്.  എന്നിട്ട്  മോള് ഇങ്ങനെ ഇറങ്ങി  നടന്നാൽ  അത്  അങ്കിളിന്  സങ്കടം  ആകും.    അങ്കിൾ  ഒരിക്കലും  മോളെ  ഒഴിവാക്കില്ല.  എന്നും  മോള്  അങ്കിളിന്റെ  കൂടെ വേണം.  വാ  മോളെ  അങ്കിളിന്റെ  കൂടെ വാ. ”

കൃഷ്ണ പ്രസാദ്  പറയുന്നത് കേട്ട്  ജൂലി  റോഡിന്റെ  സൈഡിൽ  ആണെന്ന്  നോക്കാതെ  കൃഷ്ണ പ്രസാദിനെ  കെട്ടിപിടിച്ചു  കവിളിൽ  ഉമ്മ  വേച്ചു.

കൃഷ്ണ പ്രസാദ്    ചമ്മൽ കൊണ്ട്  ചുറ്റും  നോക്കി  ആരെങ്കിലും തങ്ങളെ ശ്രദ്ധിക്കുന്നുണ്ടോ  എന്ന്.  ഭാഗ്യം  ആരും  അവരെ നോക്കുന്നുണ്ടായിരുന്നില്ല.

കൃഷ്ണ പ്രസാദ് വേഗം  ബുള്ളറ്റിന്റെ അടുത്തേക്ക്  നടന്നു. പിറകെ  ജൂലിയും. നേരെ  കൃഷ്ണ പ്രസാദിന്റെ ഓഫീസിൽ. അത്  ഒരു  പഞ്ചായത്ത്      കൃഷി ഓഫീസ്  ആയിരുന്നു.    കൃഷ്ണ പ്രസാദ്   കൃഷി ഓഫീസറും.

കൃഷ്ണ പ്രസാദ്  ജൂലിയേയും  കൊണ്ട് നേരെ തന്റെ  ഓഫീസിൽ കയറി. ഓഫീസ്  റൂമിൽ  കയറിയ ഉടനെ  ജൂലി  കൃഷ്ണ പ്രസാദിനെ  വീണ്ടും  കെട്ടിപിടിച്ചുകൊണ്ട്  പറഞ്ഞു.

“സോറി. അങ്കിൾ.   അങ്കിളിനെ  എനിക്ക്  ഒരുപാട്   ഇഷ്ട്ടം  ആയത് കൊണ്ടാ  ഞാൻ…..     ഞാൻ  ഇങ്ങനെ  അങ്കിളിന്റെ  പിറകെ  നടന്നു .  അങ്കിളിനെ   ശല്യം ചെയ്തു.  ഇനി ഞാൻ  അങ്കിളിനെ  ശല്ല്യം ചെയ്യുന്നില്ല. അങ്കിൾ എത്ര സമയം വേണമെങ്കിലും  എടുത്തോ.  ഞാൻ  അങ്കിളിനെ  കാത്തിരിക്കാം..”

അങ്ങനെ പറഞ്ഞ ശേഷം കൃഷ്ണ പ്രസാദിന്റെ കവിളിൽ അമർത്തി ഉമ്മവെച്ചു.

കൃഷ്ണ പ്രസാദ്  അവളെ  തന്നിൽനിന്നും പിടിച്ചു  മാറ്റിയിട്ട്  പറഞ്ഞു.

“ഇനി  എന്റെ  മോള്  അങ്ങനെ  പറയരുത്.   മോള്  അങ്കിളിന്  ഒരു  ശല്യം  ആണെന്ന്.      മോള്  അങ്കിളിനു   ഒരിക്കലും  ശല്ല്യം  അല്ല.    അങ്കിളിനു  മോളെ  ഒരുപാട്  ഇഷ്ട്ടമാ…എന്റെ സുന്ദരികുട്ടിയ എന്റെ മോളെ.. ‘”

അങ്ങനെ പറഞ്ഞ   ശേഷം കൃഷ്ണ പ്രസാദ്  ജൂലിയുടെ നെറ്റിയിൽ ഉമ്മ വെച്ചു.

“സാർ.”  പെട്ടന്ന് ആരോ വിളിക്കുന്നത് കേട്ട് ഇരുവരും മാറി.

ആരാടാ  ഇപ്പോൾ ഇങ്ങോട്ട്  കയറി  വന്നത്. ഒരു ലിപ്പ് ലോക്ക്  കൂടെ

കഴിഞ്ഞിട്ട്  വന്നാൽ  പോരായിരുന്നോ. നാശം  പിടിക്കാൻ  ആയിട്ട്.   ജൂലി  മനസ്സിൽ  പറഞ്ഞു.

അയാൾ   അകത്തു വന്നിട്ട് പറഞ്ഞു.

” സാർ. ഹെഡ് ഓഫീസിൽ നിന്ന്  വിളിച്ചിരുന്നു.   ഹെഡ് ഓഫീസിൽ നിന്ന്  ആരൊക്കെയോ  ഇങ്ങോട്ട്  വരുന്നുണ്ടെന്ന്  പറഞ്ഞു.  സാറിനോട്  ഇവിടെ തന്നെ  ഉണ്ടാകണം  എന്ന്  പറയാൻ പറഞ്ഞു.    സാറിന്റെ മൊബൈലിൽ  വിളിച്ചിട്ട്  കിട്ടിയില്ല  എന്ന് പറഞ്ഞു. ”

“ആ.  ശരി.  താൻ  പോയിക്കോ.  ഞാൻ  ഇവിടെ തന്നെ  കാണും. ”  കൃഷ്ണ പ്രസാദ് പറഞ്ഞു.

അയാൾ  തിരിഞ്ഞു നടക്കുന്നതിനിടയിൽ  ജൂലിയെ  കണ്ടിട്ട്  ചോദിച്ചു.

“സാർ ഇത്  ആരാ ..?”

“ഹാ!  ഇത് എനിക്ക്  വളരെ  വേണ്ടപ്പെട്ട കുട്ടിയ.  കുറച്ചു  സമയം  ഇവൾ   ഇവിടെ തന്നെ കാണും.”  കൃഷ്ണ പ്രസാദ് പറഞ്ഞു

“ആണോ.. സാർ.    അപ്പോൾ  സാർ  തീരുമാനിച്ചോ..?”  ആയാൾ  വീണ്ടും ചോദിച്ചു.

” എന്ത്..  എന്ത്  തീരുമാനിച്ചോ  എന്ന്…? തനിക്ക് ഇത് എന്തൊക്കെയാ അറിയേണ്ടത്…?”

“അല്ല!  സാർ അത് .  ഇവിടെ പലരും  പറയുന്നത് കേട്ട്    സാർ  ഒരു  കല്ല്യാണം  കഴിക്കാൻ  തീരുമാനിച്ചോ  എന്ന് .  എങ്കിൽ  അത്  വളരെ  നന്നായി സാർ.    സാർ  പേര്   എന്താ..?”

അയാൾ പറയുന്നത് കേട്ട് കൃഷ്ണ പ്രസാദിന് ഒരുപോലെ  ദേഷ്യവും  ചമ്മലും  വന്നു.

Leave a Reply

Your email address will not be published. Required fields are marked *