“താൻ പോടോ. ഓരോ മണ്ടത്തരങ്ങൾ വിളമ്പാൻ നിൽക്കാതെ. ഇമ്മാതിരി മണ്ടത്തരങ്ങൾ വേറെ ആരോടും പറയാൻ നിൽക്കേണ്ട. കേട്ടല്ലോ.. താൻ പോയിക്കോ.. ”
അത് കേട്ട് അയാൾ വേഗം പുറത്തേക്ക് പോയി. അയാൾ പുറത്ത് പോയപ്പോൾ കൃഷ്ണ പ്രസാദ് പറഞ്ഞു.
“അവൻ കണ്ടു എന്നാ തോന്നുന്നത്. മോള് എന്നെ കെട്ടിപിടിച്ചു ഉമ്മ വെക്കുന്നത്. ഇനി ഇത് ആരോടൊക്കെ പോയി പറയുമോ എന്തോ. ആരോടൊക്കെ ഇനി ഞാൻ മറുപടി പറയേണ്ടി വരും ആവോ…?”
“ആണോ. അയാൾ ശരിക്കും കണ്ട് ക്കാണുമോ..? അയാൾ എല്ലാവരോടും പോയി പറയുമോ അങ്കിൾ എന്നെ വിവാഹം കഴിക്കാൻ പോവുകയാണെന്ന്. എങ്കിൽ അത് വളരെ നന്നായി. അങ്ങനെ എങ്കിൽ അങ്കിളിനു വേഗം എന്നെ വിവാഹം കഴിക്കാലോ…. എന്തായാലും ചോദിക്കുന്നവരോടൊക്കെ അങ്കിൾ ധൈര്യമായി പറഞ്ഞോ. അങ്കിൾ എന്നെ വിവാഹം കഴിക്കാൻ പോകുകയാണെന്ന്.. ”
“പൊക്കോണം അവിടുന്ന്. പെണ്ണിന്റെ ഒരു തമാശ . മനുഷ്യനെ വെറുതെ…”
“ശരി ശരി. ഞാൻ പോയിക്കോളാം. അങ്കിൾ വെറുതെ ടെൻഷൻ അടിക്കേണ്ട . ആ പിന്നെ അങ്കിൾ! ഉച്ചവരെ ഞാൻ എങ്ങനെ എങ്കിലും സമയം കളയാം. പക്ഷെ അത് കഴിഞ്ഞു അങ്കിൾ എന്റെ കൂടെ വേണം. ”
“മോൾക്ക് ബുദ്ധിമുട്ട് ആയോ…?”
“അത് ഞാൻ അല്ലേ അങ്കിളിനോട് ചോദിക്കേണ്ടത്. സോറി അങ്കിൾ ഞാൻ ഓർക്കാതെ ചെയ്തു പോയതാ. ഇനി നോക്കിയും കണ്ടും ചെയ്‌തോളാം. ആരും കാണാതെ ഇങ്ങനെ കെട്ടിപിടിച്ചു ഉമ്മ
തന്നോളാം.”
അതും പറഞ്ഞു ജൂലി ഒരിക്കൽ കൂടെ കൃഷ്ണ പ്രസാദിനെ കെട്ടിപിടിച്ചു ചുണ്ടിൽ ഉമ്മ വെച്ചശേഷം പുറത്തേക്ക് നടന്നു. കൃഷ്ണ പ്രസാദ് ഒന്ന് ഞെട്ടിയെങ്കിലും പെട്ടന്ന് പറഞ്ഞു.
“മോളെ. ഒരു നിമിഷം അവിടെ നിന്നെ. ”
“എന്താ അങ്കിൾ..? ”
കൃഷ്ണ പ്രസാദ് ജൂലിയുടെ അടുത്ത് വന്ന് തന്റെ പേഴ്സ് എടുത്തു ജൂലിയുടെ കൈകിൽ കൊടുത്തിട്ട് പറഞ്ഞു.
“ഇന്നാ ഇത് മോള് വെച്ചോ. ഇതിൽ ആവശ്യതിന് പണം കാണും. എത്ര വേണേലും മോള് എടുത്തോ..എന്നിട്ട് ഉച്ച സമയം ആകുമ്പോഴേക്കും ഇങ്ങോട്ട് പോര്. പിന്നെ നമുക്ക് ഒരുമിച്ച് എവിടെ എവിടെ വേണേലും പോകാം. പിന്നെ! മോള് നടക്കാൻ നിൽക്കേണ്ട. ഓട്ടോ പിടിച്ചു പോയാൽ മതി. എവിടെ പോകാൻ ആയാലും. ”
തന്റെ കൈയിൽ തന്ന കൃഷ്ണ പ്രസാദിന്റെ പേഴ്സിലേക്ക് ജൂലി നോക്കി. പിന്നെ കൃഷ്ണ പ്രസാദിന്റെ മുഖത്തും. അപ്പോൾ പ്രസാദ് പറഞ്ഞു.
“പണം തന്ന് മോളെ ഒഴിവാക്കുന്നതല്ല. എത്ര പണം തന്നിട്ടായാലും വാങ്ങിയിട്ടായാലും അങ്കിൾ മോളെ ഒഴിവാക്കില്ല. മോളെ അങ്കിളിന് ഒരുപാട് ഇഷ്ട്ടം ആണ്. മോളെ അങ്കിളിനു വേണം എന്നും .
. പക്ഷെ! മോള് കേട്ടല്ലോ അയാൾ പറഞ്ഞത്. ഇന്ന് ഇവിടെ ആരൊക്കെയോ വരുന്നുണ്ട് പോലും . അപ്പോൾ അങ്കിൾ ഇവിടെ തന്നെ വേണം . അതുകൊണ്ട് അങ്കിളിന് ഇപ്പോൾ മോളുടെ കൂടെ വരാൻ പറ്റില്ല. അല്ലെങ്കിൽ അങ്കിൾ മോളുടെ കൂടെ വന്നേനെ. എവിടേക്ക് ആയാലും.”
കൃഷ്ണ പ്രസാദ് പറഞ്ഞത് കേട്ട് ജൂലിടെ കണ്ണ് നിറഞ്ഞു. അത് തുടച്ചിട്ട് ആ പേഴ്സിൽ നിന്നും അഞ്ഞൂറ് രൂപയുടെ ഒരു നോട്ട് എടുത്തിട്ട് പറഞ്ഞു.
“എത്ര പണം തന്നാലും ഞാനും അങ്കിളിനെ വിട്ട് പോകില്ല. എനിക്കും അങ്കിളിനെ ഒരുപാട് ഇഷ്ട്ടം ആണ്. എന്ത് വില കൊടുക്കേണ്ടി വന്നാലും അതൊക്കെ വിട്ട് കൊടുത്ത് ഞാനും അങ്കിളിന്റെ കൂടെ കാണും എന്നും. ഇത് ഇപ്പോൾ എടുത്തത് ഒരു സന്തോഷത്തിന്. അങ്കിൾ എന്റെ കൂടെ തന്നെ ഉണ്ട് എന്ന ഒരു ധൈര്യത്തിന്.”
എന്ന് പറഞ്ഞുകൊണ്ട് പുറത്തേക്ക് നോക്കിയ ശേഷം അവിടെ ആരും ഇല്ലെന്ന് ഉറപ്പു വരുത്തി കൃഷ്ണ പ്രസാദിന്റെ ചുണ്ടിൽ ഒരിക്കൽകൂടെ ജൂലി അമർത്തി ഉമ്മ വെച്ചു. പിന്നെ ചിരിച്ചുകൊണ്ട് ജൂലി പുറത്തേക്ക് നടന്നു. കൃഷ്ണ പ്രസാദ് അവൾ പോകുന്നത് നോക്കി നിന്നു.
