പ്രണയവുംപൂക്കളും വർണശലഭങ്ങളും – 2 23അടിപൊളി  

കടുത്ത നിരാശയും സങ്കടവും കാർത്തികയുടെ മുഖത്ത് പ്രതിഫലിച്ചിരുന്നു..

“ തമ്പുരാട്ടിക്കിതിൽ വിശ്വാസമുണ്ടോ… ?”..

“എന്റെ വിശ്വാസത്തിനെന്ത് പ്രസക്തി… അഛൻ തമ്പുരാന്റേതാണ് കോലോത്തെ അവസാന വാക്ക്…”..

“ അതല്ല… ഈ ചൊവ്വാദോഷത്തിലൊക്കെ തമ്പുരാട്ടിക്ക് വിശ്വാസമുണ്ടോ… ?”..

“ഇല്ല…”..

എന്തിനെന്നറിയാതെ കാർത്തികയുടെ കണ്ണുകൾ നിറഞ്ഞു..

“തമ്പുരാട്ടിക്ക് സഹോദരങ്ങളുണ്ടോ…?”..

“ഉം… മൂന്നനിയത്തിമാർ…”..

“ അവരൊക്കെ…?”..

“മൂന്നാളും വേളി കഴിഞ്ഞു… “..

“അവർക്കൊന്നും ഈ ദോഷമില്ലേ… ?”..

അതിന് കാർത്തിക ഒന്നും മിണ്ടിയില്ല..

“തമ്പുരാട്ടിക്കീ ജാതകത്തിൽ വിശ്വാസമില്ലെങ്കിൽ ഇഷ്ടപ്പെട്ട ഒരാളെ കണ്ടെത്തി അങ്ങ് ജീവിച്ചൂടായിരുന്നോ… ?..എന്തിനീ ജീവിതം പാഴാക്കണം… ?”..

കാർത്തിക ഞെട്ടലോടെ അവനെ നോക്കി..

“അത്… അതൊന്നും… കോലോത്ത് പറ്റില്ല… “..

“പറ്റും തമ്പുരാട്ടീ… ഇഷ്ടപ്പെട്ട ഒരാളോടൊപ്പം തമ്പുരാട്ടി ഇറങ്ങിപ്പോയാ ഒന്നും സംഭവിക്കില്ല…”..

“ അതല്ല… എനിക്കൊരാണിനോടൊപ്പം ജീവിക്കാനാവില്ല… എന്നോടൊപ്പം ജീവിക്കുന്നവന് അൽപായുസായിരിക്കും…”..

“ ഇതൊക്കെ ആര് പറഞ്ഞതാ…?”..

“അത്… ജ്യോൽസ്യൻമാർ… “..

“അല്ലാതെ ഈശ്വരന്മാർ നേരിട്ട് പറഞ്ഞതല്ലല്ലോ… ?”..

കാർത്തിക അവനെ പകച്ച് നോക്കി..

“എന്റെ തമ്പുരാട്ടീ… അതൊക്കെ അവര് വയറ്റിപ്പിഴപ്പിന് വേണ്ടി പറയുന്നതാ… അഛൻ തമ്പുരാനെ ധിക്കരിക്കണം എന്നൊന്നും ഞാൻ പറയില്ല… എന്നാലും തമ്പുരാട്ടിക്ക് സ്വന്തം ജീവിതം നോക്കാരുന്നു…”..

“ അത്… അതൊന്നും നടന്നില്ല… എല്ലാർക്കും എന്നെ വേളി കഴിക്കാൻ പേടിയായിരുന്നു…”..

“തമ്പുരാട്ടിക്ക് പ്രണയമുണ്ടായിരുന്നോ… ?”..

“ഇ… ഇല്ല… എന്തേ… ?“..

“ അല്ലാ, പ്രണയമുണ്ടെങ്കിൽ അവന്റെ കൂടെയെങ്ങ് ഒളിച്ചോടിയാ മതിയായിരുന്നു…”..

രാജു കുസൃതിയോടെയൊന്ന് ചിരിച്ചു.. കാർത്തികയും ചിരിച്ചു..ആ ചിരിയിൽ വേദനയുണ്ടായിരുന്നു… കണ്ണീരുമുണ്ടായിരുന്നു..

“തമ്പുരാട്ടീ… എന്തിനാ ഈ ജീവിതം ആർക്കും

വേണ്ടാതെ ജീവിച്ച് തീർക്കുന്നത്…?..ആചാരത്തിന്റെ പേരും പറഞ്ഞ് സ്വന്തം ജീവിതം എന്തിനാ ഇല്ലാതാക്കുന്നത്…. ?..ഇനിയെങ്കിലും തമ്പുരാട്ടി മാറിച്ചിന്തിക്കണം എന്നേ ഞാൻ പറയൂ…”..

“അതൊന്നും ഇനി നടക്കില്ല രാജൂ… കോലോത്തെ ആചാരങ്ങളൊന്നും തെറ്റിക്കാനാവില്ല…”..

“അപ്പോ തമ്പുരാട്ടിക്കൊരു ജീവിതം വേണ്ടേ… ?”..

“ഇനിയീ പ്രായത്തിലോ… ?”…

“ഏത് പ്രായത്തിൽ… ?”..

രാജു അവളെ അടിമുടിയൊന്ന് നോക്കി..ആ നോട്ടമേറ്റ് അവളൊന്ന് പുളഞ്ഞു..

“സത്യം പറ… തമ്പുരാട്ടി ഒരു കുടുംബ ജീവിതം ആഗ്രഹിക്കുന്നില്ലേ… ?”..

കാർത്തികയവന്റെ നോട്ടം നേരിടാനാവാതെ താഴോട്ട് നോക്കി.. അവളുടെ കണ്ണുകൾ പിടക്കുന്നതും ചുണ്ടുകൾ വിറക്കുന്നതും അവൻ കണ്ടു..അവളുടെ ശ്വാസം ക്രമംതെറ്റിയതായും അവന് തോന്നി..

“ഉണ്ട്… മറ്റാരെയും പോലെ തമ്പുരാട്ടിയും അതാഗ്രഹിക്കുന്നുണ്ട്… പിന്നെന്തിനാ തമ്പുരാട്ടീ ജീവതത്തിൽ നിന്ന് ഈ ഒളിച്ചോട്ടം… ?“..

ചൊവാദോഷത്തിൽ കുടുങ്ങി നരകിച്ച് ജീവിച്ചപ്പോഴും ഇവൻ പറഞ്ഞത് പോലെ ചെയ്യാൻ തോന്നിയിട്ടില്ല… കോലോത്തെ മാനം കെടുത്തി ഒരു ജീവിതം ആഗ്രഹിച്ചിട്ടുമില്ല.. ഒരാണിനെ ഇഷ്ടപ്പെടാൻ സാഹചര്യവും ഉണ്ടായിരുന്നില്ല..

ജീവനിൽ കൊതിയുള്ള ഒരാളും തന്നെ ഇഷ്ടമാണെന്ന് പറഞ്ഞിട്ടുമില്ല..അല്ലെങ്കിലും താനെന്തിനാണ് ആഗ്രഹങ്ങളടക്കി ജീവിച്ചത്..?.ആ തടവറയിൽ നിന്ന് തനിക്കെന്തേ രക്ഷപ്പെടാൻ തോന്നിയില്ല..?.

“തമ്പുരാട്ടീ… ഇനിയും വൈകിയിട്ടില്ല…തമ്പുരാട്ടിക്കൊരു ജീവിതം വേണം… ഈ അന്ധവിശ്വാസത്തിന്റെ ഇരയായി ഇനിയും ജീവിതം തീർക്കരുത്… പറ്റിയൊരാളെ കണ്ടെത്തിയാൽ ഞാൻ തമ്പുരാട്ടിയെ സഹായിക്കാം… “..

പിടഞ്ഞ് തീരേണ്ടിയിരുന്ന തന്റെ ജീവിതം തിരിച്ച് പിടിച്ച് തന്ന കാർത്തികത്തമ്പുരാട്ടിയോട് തനിക്ക് കടപ്പാടുണ്ടെന്ന് രാജൂനറിയാം.. ഈ തിരിച്ച് കിട്ടിയ ജീവൻ വേണേലും ഈ തമ്പുരാട്ടിക്ക് കൊടുക്കാൻ സന്തോഷമേ ഉള്ളൂ..

Leave a Reply

Your email address will not be published. Required fields are marked *