“പോവാനോ… എങ്ങോട്ട്..?”
“അറീല… എന്നോട് ഇത് വന്നു പറയാൻ പറഞ്ഞു…”
കൈ മലർത്തി കാണിച്ചു അവൾ പറഞ്ഞു…ഞാൻ ഒന്ന് ചിരിച്ചു അവളുടെ മുടിയിൽ ഒന്ന് തഴുകി വിട്ടു…
“മീനുകുട്ടി പോക്കേ ഞാൻ ഇപ്പൊ വന്നേക്കാം…”
അവൾ അവിടെ നിന്നും താഴേക്കു ഓടി പോയി..ഞാൻ മുറിയിൽ കേറി.. മയയും ദിവ്യയും ഡ്രസ്സ് ഒക്കെ എടുത്തു ഇട്ടിരുന്നു..അത് കഴിഞ്ഞു അവരും മുറിയിൽ നിന്നും ഇറങ്ങി…
പിന്നെ നേരെ പോയി
കുളിച്ചു കുട്ടപ്പൻ ആയി… ബാത്‌റൂമിൽ പൊട്ടിയ ടാപ്പിന് വെള്ളം വരാതെ നിക്കാൻ അതില് ഒരു തുണി കുത്തി കേറ്റിർന്നില്ലേ അതാണ് എന്റെ ടവൽ… കോപ്പ്
…
പുറത്തിറങ്ങി അലമാര തുറന്നു ഏതോ ഒരു പഴയ തുർക്കിയും എടുത്തു തോർത്തി.ഒരു ഷർട്ട് എടുത്തു ഇടാൻ നോക്കി.. ഇല്ല പറ്റില്ല… നല്ല ടൈറ്റ്… അങ്ങനെ രണ്ടു മൂന്നെണ്ണം നോക്കി.. അവസാനം ഒരു റോസ് ഷർട്ട് എടുത്തിട്ടു… മുന്നേ ഇത് സൈസ് കുറച്ചു ലൂസാർന്നു… ഇപ്പൊ കറക്റ്റ് ആയിട്ടുണ്ട്….
ഒരു ബാഗി ജീൻസ് വലിച്ചു കേറ്റി താഴേക്കു നടന്നു… ഇനി ഇപ്പൊ ആരെ കാണാൻ പോവാനാവോ… 🤔
…………………………………………………………………….
തുടങ്ങിയാലോ….?
എന്താ അവസ്ഥ എന്നൊന്നും അറീല അങ്ങ് എഴുതി വിട്ടിട്ടുണ്ട്…
ഒരു കാര്യം…ഇത് അത്യാവശ്യം വലിയ കഥ ആണ്.. .. ഇപ്പൊ ഒരു calculation വച്ചു നോക്കുമ്പോ ഏകദേശം ഒരു 50 chapter ഒക്കെ ഉണ്ടാവും…അതോണ്ട് നിങ്ങടെ അഭിപ്രായം പറയാ… അതുണ്ടേലെ കഥ മുന്നോട്ട് പോവുള്ളു…
💪♥️👍

Muzhuvanum ezhdhanhe