പാർവണം – 6 2അടിപൊളി  

പാർവണം – 6

[ 𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍 ]

[ Previous Part ] [ www.kambi.pw ]


Kambi Stories
*********

താലികെട്ടിന്റെ ആ വലിയ മുഹൂർത്തത്തിന് ശേഷം മണ്ഡപത്തിലെ പൂക്കളുടെയും ചന്ദനത്തിന്റെയും സുഗന്ധത്തിനിടയിൽ നിൽക്കുമ്പോൾ, എന്റെ കണ്ണുകൾ അവളിൽ തന്നെ തറഞ്ഞുനിന്നു. സിന്ദൂരം ചാർത്തിയ ആ സീമന്തരേഖയും, കഴുത്തിൽ കിടക്കുന്ന താലിച്ചരടും… ഒരു നിമിഷം എന്റെ ഓർമ്മകൾ ആ പഴയ സ്വപ്നത്തിലേക്ക് പാറിപ്പോയി. ചുറ്റും കാടുകൾ കൊണ്ട് നിറഞ്ഞ ആ വഴിത്താരയിൽ, ഇളം നീലക്കണ്ണുകളും കരിവളകളുടെ കിലുക്കവുമായി ഓടിവന്ന ആ സുന്ദരിക്കുട്ടി! അന്ന് എന്റെ മുഖത്തേക്ക് നോക്കി ആ ഇളം നീലക്കണ്ണുകളോടെ അവൾ പറഞ്ഞ വാക്കുകൾ എൻ്റെ കാതുകളിൽ വീണ്ടും മുഴങ്ങി

“എപ്പോഴോ എന്നെ കാണാൻ വരുന്നേ… ഞാൻ കാത്തിരിക്കും ട്ടോ…”.

​ആ സ്വപ്നത്തിൽ കണ്ട അതേ മുഖം, കാതുകളിൽ അന്ന് കണ്ട അതേ ചെറിയ ജിമിക്കി കമ്മലുകൾ… ഇന്നവൾ എൻ്റെ മാത്രം പാതിയായി, എന്റെ ഭാര്യയായി ഇതാ തൊട്ടുമുന്നിൽ നിൽക്കുന്നു. കാലം എനിക്കായി കാത്തുവെച്ച ആ വലിയ അത്ഭുതം ഓർത്ത് എൻ്റെ കണ്ണുകൾ അറിയാതെ നിറഞ്ഞുപോയി.

​”എന്താ ആദീ… എന്താ ഇങ്ങനെ നോക്കണേ? കണ്ണെന്താ നിറഞ്ഞത്?”

മണ്ഡപത്തിലെ ബഹളങ്ങൾക്കിടയിലും എന്റെ മാറ്റം ശ്രദ്ധിച്ച അവൾ പതുക്കെ എൻ്റെ കൈത്തണ്ടയിൽ തൊട്ടുകൊണ്ട് ചോദിച്ചു.

​ഞാൻ ചിരിച്ചുകൊണ്ട് അവളുടെ കയ്യിൽ മുറുകെ പിടിച്ചു.

“ഒന്നുമില്ല പെണ്ണേ… എന്റെ സ്വപ്നത്തിൽ വന്ന ആ കാട്ടുദേവതയെ എനിക്ക് സ്വന്തമായി കിട്ടിയല്ലോ എന്ന് ഓർത്തപ്പോൾ വെറുതെ…”

അതുകേട്ട് വല്ലാത്തൊരു നാണത്തോടെ അവൾ മുഖം താഴ്ത്തി. ആ വലിയ നീലക്കണ്ണുകളിൽ സന്തോഷം കൊണ്ട് ചെറിയൊരു നനവ് പടർന്നിട്ടുണ്ടായിരുന്നു.

​”അല്ല… മണ്ഡപത്തിലുള്ളോരുടെ റൊമാൻസ് കഴിഞ്ഞെങ്കിൽ താഴേക്ക് ഇറങ്ങി വാ… കാരണവന്മാരുടെ അനുഗ്രഹം വാങ്ങണ്ടേ,”

സച്ചുച്ചേട്ടൻ താഴെ നിന്ന് വലിയൊരു ചിരിയോടെ വിളിച്ചുപറഞ്ഞപ്പോഴാണ് ഞങ്ങൾ യാഥാർത്ഥ്യത്തിലേക്ക് വന്നത്.

കൂടെനിന്ന വിഷ്ണുവും അശ്വിനും ബാക്കി കൂട്ടുകാരും അതേറ്റുപിടിച്ച് വലിയൊരു കൂട്ടച്ചിരി പാസാക്കി.

​ഞങ്ങൾ പതുക്കെ മണ്ഡപത്തിൽ നിന്നും താഴേക്കിറങ്ങി. നേരെ പോയത് ഉമ്മറത്ത് വലിയൊരു സന്തോഷത്തോടെ ഇരിക്കുന്ന മുത്തശ്ശന്റെയും മുത്തശ്ശിയുടെയും അടുത്തേക്കാണ്. രണ്ടുപേരും ചേർന്ന് അവരുടെ കാലിൽ തൊട്ട് വന്ദിച്ചു.

​”ദീർഘായുസ്സായിരിക്കട്ടെ എന്റെ കുട്ടികൾക്ക്… ആദിയുടെ കൂടെ എന്നും ഐശ്വര്യമായിട്ട് തന്നെയുണ്ടാകണം എൻ്റെ കുട്ടി…”

മുത്തശ്ശി പാർവണയുടെ നെറുകയിൽ തലോടിക്കൊണ്ട് നിറകണ്ണുകളോടെ പറഞ്ഞു.

മുത്തശ്ശനും നിറഞ്ഞ ചിരിയോടെ ഞങ്ങളെ അനുഗ്രഹിച്ചു.

​അപ്പോഴേക്കും പന്തലിൽ നിന്നും വലിയൊരു ബഹളം കേട്ടുതുടങ്ങിയിരുന്നു. കല്യാണസദ്യ തുടങ്ങാനുള്ള ഒരുക്കമാണ്.

​”എല്ലാവരും വേഗം പന്തിയിലേക്ക് ഇരിക്ക്… ആദ്യം തന്നെ വധൂവരന്മാർക്ക് ഇലയിട്,”

ചെറിയമ്മാവൻ ശ്രീനാരായണൻ പന്തലിലൂടെ ഓടിനടന്ന് വിളമ്പുകാർക്ക് നിർദ്ദേശം നൽകുന്നുണ്ടായിരുന്നു.

​പന്തലിന്റെ നടുവിലായി ഇട്ടിരുന്ന വലിയൊരു മേശയ്ക്ക് മുന്നിൽ ഞങ്ങൾ രണ്ടുപേരും വന്നിരുന്നു. ഞങ്ങൾക്ക് ഇരുവശത്തുമായി സച്ചുച്ചേട്ടനും, അനഘ ചേച്ചിയും, അഞ്ജലി ചേച്ചിയും, പിന്നെ എൻ്റെ കൂട്ടുകാരും നിരന്നിരുന്നു. വലിയ തൂശനിലയിൽ ചോറും കറികളും പലതരം പായസങ്ങളും വിളമ്പിക്കഴിഞ്ഞു.

​”കഴിച്ചു തുടങ്ങിക്കോ

ആദീ… രാവിലെ തൊട്ടുള്ള ഓട്ടവും ടെൻഷനുമല്ലേ, ഇനി വയറുനിറയെ സദ്യ കഴിക്ക്,”

വലിയമ്മാവൻ ഹരിനാരായണൻ വളരെ വാത്സല്യത്തോടെ എൻ്റെ അരികിൽ വന്ന് പറഞ്ഞു.

​അപ്പോഴാണ് ഭദ്ര ആന്റിയും എന്റെ അമ്മയും അങ്ങോട്ടേക്ക് വന്നത്. രണ്ട് അമ്മമാരുടെയും മുഖത്ത് ജീവിതത്തിലെ ഏറ്റവും വലിയ സമാധാനം പൂത്തുനിൽക്കുന്നുണ്ടായിരുന്നു. അമ്മ വന്ന് പാർവണയുടെ തോളിൽ കയ്യിട്ടു.

“എന്താ മോളെ… നീ ഒന്നും കഴിക്കുന്നില്ലേ? ഇലയിൽ എല്ലാം അങ്ങനെ തന്നെ ഇരിക്കുന്നല്ലോ,”

Updated: August 9, 2026 — 1:40 pm

Leave a Reply

Your email address will not be published. Required fields are marked *