“ഇവൻ നല്ല ഒത്ത ഒരു ചെറുപ്പക്കാരൻ ആയല്ലോ സുനിധെ ചെറുപ്പത്തിൽ കണ്ടതാ ഇവനെ”
അത് പറഞ്ഞപ്പോ അവർക്ക് പുറകിലായി നിന്നിരുന്ന ദിവ്യ ഒന്നു ചുമച്ചു.ഞാൻ അവളെ ഒന്നു നോക്കി അവൾ എന്നെ തന്നെ നോക്കി നിൽക്കുവാണ്.
“നീ ഇപ്പൊ എന്തു ചെയ്യുവാണ് അഭി”
“ഞാൻ ക്ലാസ് കഴിഞ്ഞ് ഇപ്പൊ നാട്ടിൽ എത്തിയിട്ടുള്ളൂ ഒന്നും തീരുമാനിച്ചിട്ടില്ല മാഡം”
“നീ എന്നെ മാഡം എന്നൊന്നും വിളിക്കണ്ട അമ്മ എന്ന് വിളിച്ചോ നിനക്കതിനു ഉളള അവകാശം ഒക്കെ ഉണ്ട്”ഹേ ഇതെന്താ ഇങ്ങനെ ഇവർക്കെന്താ വയ്യേ?.എൻ്റെ അതേ ചിന്തയിൽ തന്നെ ആണ് ദിവ്യ എന്ന് അവളുടെ മുഖം കണ്ടപ്പോൾ എനിക്ക് തോന്നി.എനിക്കെന്ത് അവകാശം ഇവരെ അമ്മ എന്ന് വിളിക്കാൻ.
“അല്ല നീയും നിൻ്റെ അമ്മയെ പോലെ മാഡം എന്ന് തന്നെ വായിൽ വരുള്ളൂ എന്നുണ്ടോ” അതും പറഞ്ഞു അവർ ഒന്നു ചിരിച്ചു കൂടെ ഞാനും കൂടി.
“ഞാൻ എന്തു ചെയ്യാനാ മാഡം.പണ്ട് മുതലേ ശീലിച്ചത് അല്ലെ”അമ്മ ഇടക്ക് കേറി പറഞ്ഞു.
“എൻ്റെ സുനിതേ നീ നമ്മൾ മാത്രം ഉള്ളപ്പോഴെങ്കിലും എൻ്റെ പേരൊന്നു വിളി”അവർ കുറച്ച് കെഞ്ചലോടെ പറഞ്ഞു.
ഇതൊക്കെ കണ്ട് എനിക്ക് ചിരിവരുന്നുണ്ടായിരുന്നു.
“നീ എന്താ നിൻ്റെ തടിയും മുടിയും ഒന്നും നേരെയാകാത്തത്”മൃദുല ആൻ്റി ആണ് അത് ചോദിച്ചത്.
“ഒന്നുമില്ല time കിട്ടിയില്ല അതോണ്ടാ”
“ഹൂം… എന്തായാലും നാളെ വരുമ്പോ അതൊക്കെ ഒന്നു വൃത്തിയാക്കിയാൽ നന്നായിരിക്കും”
അല്ല നാളയോ.ഞാൻ എന്തിനാ നാളെ ഇങ്ങോട്ട് വരുന്നത്.എന്തോ ഒരു പന്തികേട്.
എൻ്റെ നിൽപ്പ് കണ്ട് കാര്യം മനസ്സിലായ അമ്മ എന്നെ നോക്കി
“നീ നാളെ മുതൽ ദിവ്യയുടെ അസിസ്റ്റൻഡ് ആയി ജോലിക്ക് വരണം ഞങൾ അത് തീരുമാനിച്ചു”
സുഭാഷ്… ഞാൻ അത് കേട്ടതും ദിവ്യയുടെ മുഖത്തേക്ക് ഒന്നു നോക്കി.എന്തോ ആഗ്രഹിച്ചത് നേടിയ സന്തോഷം ആയിരുന്നു അവളുടെ മുഖത്ത്.മുതലയുടെ അണ്ണാക്കിലേക്ക് ആണല്ലോ തള്ളി കേറ്റി വിടുന്നത് ദൈവമേ.
“അല്ല അപ്പൊ എൻ്റെ സ്റ്റഡീസ്”
“ഓ പിന്നെ പഠിച്ച് കലക്ടർ അവൻ പോവല്ലേ”അമ്മ ആയിരുന്നു അത്.
“എന്തായാലും മോൻ ഇനി കുറച്ച് നാൾ നാട്ടിൽ തന്നെയാ അല്ലാതെ ഇനി നിന്നെ എങ്ങോട്ടും വിടും എന്ന് കരുതേണ്ട അത് നടക്കുകയും ഇല്ല”
Ok അപ്പൊ കാര്യങ്ങൾക്ക് ഒക്കെ ഒരുത്തീരുമാനമായി.ഞാൻ വട്ടത്തിൽ മൂഞ്ചി 😶
അങ്ങനെ അതൊക്കെ കഴിഞ്ഞപ്പോഴേക്കും സമയം ഒരുപാട് ആയി.വീട്ടിലേക്ക് ഞാനും അമ്മയും ഒരുമിച്ചാണ് പോയത്.വീടെത്തുന്ന വരെ അമ്മ പലതും പറഞ്ഞിരുന്നു എങ്കിലും ഞാൻ ഒന്നിനും ചെവി കൊടുത്തില്ല.
അങ്ങനെ വീട്ടിൽ എത്തി ഞാൻ ബൈക്കും നിർത്തി നേരെ അകത്തേക്ക് കയറി.മൂട്ടിൽ തീ കത്തി പിടിച്ച് എൻ്റെ നടത്തം കണ്ട് സോഫയിൽ ഇരുന്നിരുന്ന അപ്പുവും അച്ചനും അന്തം വിട്ടു നോക്കി നിന്നു.ഞാൻ മുകളിലേക്ക് കയറുമ്പോൾ.അമ്മയോട് എന്താ കാര്യം എന്നൊക്കെ അച്ചൻ ചോദിക്കുന്നത് ഞാൻ കേട്ടു അതൊന്നും വക വയ്ക്കാതെ ഞാൻ റൂമിൽ കയറി വാതിൽ അടച്ചു നേരെ ബസിലേക്ക് ഒറ്റ വിഴിച്ച ആയിരുന്നു.
ഇതിലും ഗതി കെട്ടവൻ ഈ ലോകത്ത് ഇനി വേറെ ആരെങ്കിലും ഉണ്ടാവുമോ ഈശ്വര.ഇനി ഇപ്പൊ എന്താ ചെയ്യ നാട് വിട്ടാലോ.വേണ്ട മാമൻ പോലീസ് അല്ലെ പെട്ടന്ന് തൂക്കും. ആലോചിച്ചിട്ട് ആണെങ്കിൽ ഒരു എത്തും പിടിയും കിട്ടുന്നില്ല.അവളാനേകി ഒരു ഫോൺ നിറച്ച് ഫോട്ടം എടുത്ത് വച്ചിട്ടുണ്ട്.
അതെങ്ങാനും പുറത്ത് വന്നാൽ അമ്മ എന്നെ തല്ലി കൊല്ലും.എൻ്റെ തലയ്ക്ക് വല്ലാത്തൊരു പെരുപ്പ് ഞാൻ രണ്ട് കയ്യും തലക്ക് വച്ച് കിടന്നു.കുറച്ച് നേരം പെട്ടെന്നനെനിക്ക് അഖിലിൻ്റെ ഓർമ വന്നത് ഞാൻ നേരെ ഫോൺ എടുത്തു അവന് വിളിച്ചു.
“ഹലോ”
“ഹലോ അഖിലെ ”
“പറയടാ…”
“എടാ എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്”
“വള്ളി ആണോ?”
“ചെറുതായിട്ട്”
“പറ കേൾക്കട്ടെ”
