ഞാൻ തുടക്കം മുതൽ അവസാനം വരെ പെട്ടെന്ന് അവന് പറഞ്ഞു കൊടുത്തു.
“പോസ്‌കോ പോസ്‌കോ”
“എന്തോന്ന്?”
“അല്ല ഈ പെൺവാണിഭത്തിന് പറയുന്ന പേരില്ലേ”
” അത് പോക്സോ ആണ് മൈരെ”
“ആ അത് തന്നെ”
“എടാ നാറി നി തമാശ കളഞ്ഞു എനിക്ക് ഇതിന് രക്ഷപെടാൻ ഒരു വഴി പറഞ്ഞു താ”
“ഞാൻ ഇപ്പൊ എന്തു പറയാനാ ഒക്കെ ഒപ്പിച്ച വച്ചത് നീ അല്ലെ അനുഭവിച്ചോ”
“ഓ ആയിക്കോട്ടെ നീ ഇങ്ങനെ തന്നെ പറയണമെടാ അന്നു ആ നിൻ്റെ കയ്യീന്ന് സിഗരറ്റ് ഗീത മിസ്സ് പിടിച്ചപ്പോ ഞാൻ മാത്രേ നിൻ്റെ കൂടെ ഉണ്ടായിരുന്നുള്ളൂ അത് മറക്കണ്ട”
“ഹേ….അതിന് നീ എൻ്റെ കൂടെ നിന്നതൊന്നും അല്ലല്ലോ നീയും വലിച്ചിട്ടുണ്ടായിരുന്നില്ലേ”
“എടാ നാറി നീ ഒറ്റക്ക് പെടേണ്ട എന്ന് കരുതിയല്ലേ ഞാനും കൂടിയത്”
“ഓഹ് അങ്ങനെ”
പിന്നെ ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും കാര്യമില്ലാത്ത കര്യങ്ങൾ പറഞ്ഞു കൊണ്ടിരുന്നു.
“നീ ടെൻഷൻ ഒന്നും ആവണ്ട ഞാൻ വല്ല വഴിയും ഉണ്ടെങ്കിൽ പറയാം ”
അതും പറഞ്ഞു അവൻ ഫോൺ കട്ട് ചെയ്തു.ഞാൻ കുറച്ച് നേരം കൂടി ആ ബെഡിൽ കിടന്നു.പിന്നെ ബാത്രൂമിൽ കയറി ഒരു കുളി അങ്ങ് പാസാക്കി.എന്നിട്ട് താഴേക്ക് ഇറങ്ങി ചെന്നു അപ്പൊൾ എല്ലാവരും ഡൈനിങ് ടേബിളിൽ ഇരുന്നു ഫുഡ് കഴിക്കുവായിരുന്നു.ഞാൻ ഒരു ചെയറിൽ കയറി ഇരുന്നു ചോറ് എടുത്ത് കഴിക്കാൻ തുടങ്ങി. നല്ല കിടിലൻ ചിക്കൻ കറി ഉണ്ടായിരുന്നു.കാലങ്ങൾ കഴിഞ്ഞു കഴിക്കുന്നതായത് കൊണ്ട് ഞാൻ അത് ആസ്വദിച്ചു കഴിച്ചുകൊണ്ടിരുന്നു.
“എന്തേലും പ്രശ്നമുണ്ടോട” അച്ചൻ ആണ് ചോദിച്ചത്
“കുറച്ച് എരിവ് കൂടുതൽ ആണോ എന്നൊരു സംശയം”
“എന്ത്”
“അല്ല ചിക്കനിൽ കുറച്ച് എരിവ് കൂടുതൽ ആണോ എന്ന്?”
“അതല്ലട പൊങ്ങാ നിനക്ക് ഇവിടെ വന്നതു കൊണ്ട് വല്ല പ്രശ്നവും ഉണ്ടോ എന്ന്”
“എന്തു പ്രശ്നം എനിക്ക് കുഴപ്പമൊന്നുമില്ല”ഉള്ളിൽ കുറച്ച് വിഷമങ്ങൾ ഉണ്ടെങ്കിലും അത് പുറത്തു കാണിക്കേണ്ട എന്ന് ഞാനും കരുതി.
പിന്നെ ഞാൻ ചിക്കൻ കറിയിലോട്ട് ഫോക്കസ് ചെയ്തു ഞാൻ അത് ആസ്വദിച്ചു കഴിക്കാൻ തുടങ്ങി. കഴിക്കുന്നതിനിടയിൽ ഞാൻ അശ്വതിയെ ഒന്ന് ശ്രദ്ധിച്ചു അവൾ ഇടംകണ്ണിട്ട് എന്നെ നോക്കുന്നുണ്ടായിരുന്നു. ഞങ്ങളുടെ കണ്ണുകൾ പരസ്പരം ഉടക്കിയപ്പോൾ ഒരു നിമിഷം ഞങ്ങളുടെ ചലനങ്ങൾ പെട്ടെന്ന് നിലച്ച പോലെയായി.
ഞാൻ അവൾക്ക് ഒരു 6പുഞ്ചിരി സമ്മാനിച്ചു. അപ്പോൾ തന്നെ അവൾ നോട്ടം എൻറെ മുഖത്തൊന്നും മാറ്റി ഫുഡിലോട്ട് കൊണ്ടുപോയി. ആ ഞാൻ കൃതാർത്ഥനായി എനിക്കെന്തിന്റെ കേടായിരുന്നു. മൊത്തം മൂടും പോയി അങ്ങനെ ഫുഡ് ഒക്കെ കഴിച്ചു കഴിഞ്ഞു ഞാൻ എൻറെ മുറിയിലോട്ടു പോയി.
രാവിലെ തൊട്ടുള്ള ഓട്ടപാച്ചിലിന് ക്ഷീണം കൊണ്ടാവും ഞാൻ പെട്ടെന്ന് തന്നെ ഉറക്കത്തിലേക്ക് വീണു.😩
പിറ്റേന്ന് രാവിലെ ആരോ എന്നെ നല്ല രീതിയിൽ കുലുക്കി വിളിക്കുമ്പോൾ ആണ് ഞാൻ എഴുന്നേൽക്കുന്നത്.
എടാ അഭി
അഭി ഒന്ന് എഴുന്നേൽക്ക്
ഞാൻ പതിയെ കണ്ണുകൾ തുറന്നു നോക്കിയപ്പോൾ അപ്പുവാണ്
“എന്താടി”
“ആ നിന്നെ കാണാൻ ആളു വന്നിട്ടുണ്ട്”
“എന്നെ കാണാനോ ആര്”
“ആ അതൊക്കെയുണ്ട് നീ വേഗം താഴോട്ട് വാ”
അതും പറഞ്ഞു അവൾ എൻറെ മുറിയിൽ നിന്നും ഇറങ്ങിപ്പോയി. ഞാൻ നേരെ ബാത്റൂമിൽ കയറി പെട്ടെന്നൊന്ന് ഫ്രഷ് ആയി താഴേക്ക് നടന്നു. ആരാണോ ഇത്ര നേരത്തെ മനുഷ്യനെ മെനക്കെടുത്താൻ.
ഞാൻ താഴേക്ക് എത്തിയതും സോഫയിൽ ഇരിക്കുന്ന ആളെ കണ്ടു എൻറെ കിളി പോയി😳. ദിവ്യ ആയിരുന്നു അത് അവൾ എന്നെ കണ്ടപ്പോൾ കൈകൾ ചെറുതായി ഉയർത്തി ഹായ് എന്ന രീതിയിൽ വീശി. ദൈവമേ ഇവളെന്താ ഇവിടെ എന്തോ അലമ്പുണ്ടാക്കാൻ വന്നിരിക്കുവാ.
ഞാൻ ഒരു എക്സ്പ്രഷൻ ഇല്ലാതെ അങ്ങനെ തന്നെ നിന്നു എൻറെ നിർത്തം കണ്ടിട്ടാവണം അപ്പു എന്താടാ എന്ന രീതിയിൽ ശബ്ദമില്ലാതെ ചുണ്ടുകൾ കൊണ്ട് എന്നോട് ചോദിച്ചു. ഞാൻ തിരിച്ചു ഒന്നുമില്ല എന്ന് മറുപടി പറഞ്ഞു.
