രുദ്രപ്രതാപം – 4 20

 

ഞാൻ ബൈക്ക് എടുത്ത് വന്നതും. അവൾ എൻറെ പുറകിൽ കയറി ഇരുന്നു. എന്നിട്ട് രണ്ടു കൈകളും എൻറെ വയറിൽ ചുറ്റിപിടിച്ചു.

 

“പോകാം”

 

ഞാൻ തിരിഞ്ഞു അവളെ ഒന്ന് നോക്കി

 

“എന്താ മോളുടെ ഉദ്ദേശം”

 

“എന്തു ഉദ്ദേശം?”

 

“അല്ല ഇത്ര അങ്ങ് കയറിയിരിക്കാൻ ഇരിക്കാൻ ഞാനെന്താ നിൻറെ മറ്റവനോ പുറകോട്ട് ഇരിക്കടീ”

 

“ഡാ.. ഡാ… ഞാൻ എനിക്ക് ഇഷ്ടമുള്ള പോലെ ചെയ്യും സുനിതമ്മ പറഞ്ഞത് കേട്ടില്ലേ ഞാൻ പറയുന്നത് കേട്ട് അനുസരിച്ച് നല്ല കുട്ടിയായിരിക്കണം എന്ന് നീ അതല്ല ഉദ്ദേശമെങ്കിൽ നിന്റെ ആ ഫോട്ടോസ് ഒക്കെ ഞാൻ അവർക്കൊക്കെ അയച്ചുകൊടുക്കും “അതു കേട്ടതും ഞാൻ ഒന്ന് ഞെട്ടി. ദൈവമേ ഇടിവെട്ടിയോ എന്റെ തലയിൽ പാമ്പ് കടിച്ച പോലെ ആയല്ലോ എൻറെ അവസ്ഥ.

 

ഞാൻ വണ്ടിയെടുത്ത് പുറത്തേക്ക് പറത്തി. അവൾ കൂടുതൽ കൂടുതൽ എന്നെ മുറുക്കിപ്പിടിക്കുന്നത് ആയി എനിക്ക് അനുഭവപ്പെട്ടു. അവളുടെ മൂക്കും ചുണ്ടുകൾ എൻറെ കഴുത്തിന്റെ ഭാഗത്തായി തൊട്ടിരുന്നു നിൽക്കുന്നുണ്ടായിരുന്നു.

 

“അല്ല എങ്ങോട്ടാ പോകുന്നത് എന്നെങ്കിലും ഒന്ന് പറയുമോ”

 

“അങ്ങനെയൊന്നുമില്ല ചുമ്മാ ഒന്ന് കറങ്ങാൻ പോകാം എന്ന് വിചാരിച്ചു”

 

എന്തോന്ന് അതിനാണോടി ശവമേ നീ രാവിലെ തന്നെ എൻറെ വീട്ടിൽ കയറി വന്നത്. ഞാൻ മനസ്സിൽ അവളെ തെറി വിളിച്ചു.

 

“ആദ്യം നമുക്ക് മാളിൽ ഒന്ന് പോണം”

 

“ഹും”ഞാൻ ഒരു താൽപര്യമില്ലാത്ത മട്ടിൽ ഒന്നു മൂളുക മാത്രമാണ് ചെയ്തത്

 

“അതുകഴിഞ്ഞ് എനിക്ക് കുറച്ച് സാധനങ്ങൾ വാങ്ങാൻ ഉണ്ട് പിന്നെ ഒരു സിനിമയ്ക്ക് പോണം”

 

കോപ്പ് ഇന്നത്തെ ഒരു ദിവസം അങ്ങനെ പോയി എന്ന് ഉറപ്പ്. എനിക്ക് ഇതൊക്കെ തന്നെ കിട്ടണം. ഞാൻ പോലും അറിയാതെ ചെയ്ത കാര്യത്തിന് ഇത്രയും ശിക്ഷയോ ഇതൊക്കെ ആലോചിച്ചു ഞാൻ വണ്ടി ഓടിച്ചു കൊണ്ടിരുന്നു അവൾ ആണെങ്കിൽ അവളുടെ കൈകൾ കൊണ്ട് എന്റെ വയറിലും തുടയിലും ഓടിച്ചു കൊണ്ടേയിരുന്നു.

 

ഞങ്ങൾ നേരെ മാളിലേക്ക് എത്തി എന്നിട്ട് ബേക്ക് ഒരിടത്ത് പാർക്ക് ചെയ്തു. അവൾ എൻറെ പുറകിൽ ഇറങ്ങി ഡ്രസ്സ് ഒക്കെ ഒന്ന് റെഡിയാക്കി നിന്നു.

 

“വാ”

 

“ഞാനെന്തിനാ?”

 

“പിന്നെ ഞാൻ ഒറ്റയ്ക്ക് പോണോ?”

 

“ഞാനൊന്നും വരുന്നില്ല ഒറ്റയ്ക്ക് പോയാൽ മതി”

 

“അത് പറ്റില്ല നീയും എൻറെ കൂടെ തന്നെ വരണം. അല്ലാതെ പിന്നെ നിന്നെ എന്തിനാ എൻറെ സെക്രട്ടറി ആയി വെച്ചിരിക്കുന്നെ”

 

ശിവനെ ഇതിനെയാണ് തീർത്ഥാലോ സഹിക്കുന്നതിനും ഒരു പരിധിയില്ലേ. അങ്ങനെ

Leave a Reply

Your email address will not be published. Required fields are marked *