രുദ്രപ്രതാപം – 19 5അടിപൊളി  

രുദ്രപ്രതാപം 19

Rudraprathapam Part 19 | Author : Jhon Clinton

[ Previous Part ] [ www.kambi.pw ]


Picsart 26 06 03 21 20 10 314
കഴിഞ്ഞ പാർട്ട് എല്ലാവർക്കും ഇഷ്ടപ്പെട്ടു എന്ന് പ്രതീക്ഷിക്കുന്നു…

ചാപ്റ്ററുകൾ ചെറുതാണെന്ന് അറിയാം… സമയക്കുറവ് കൊണ്ടാണ്… വർക്കെല്ലാം കഴിഞ്ഞ് ഒഴിവു കിട്ടുന്ന സമയത്ത് മാത്രമാണ് ഞാൻ എഴുതുന്നത്…

മാക്സിമം എല്ലാ ആഴ്ചയിലും കഴിയുന്ന പോലെ ചാപ്റ്റർ തരാൻ ശ്രമിക്കുന്നുണ്ട്…

എന്തായാലും തൽക്കാലം ചെറിയ ചെറിയ ചാപ്റ്റർ ആയിട്ട് എഴുതാനാണ് ഉദ്ദേശിക്കുന്നത്…

നിങ്ങളുടെ സഹകരണം ഉണ്ടാകുമെന്ന് വിശ്വസിച്ചു തുടങ്ങുന്നു…

——————————————————————–

മൂന്നര വർഷങ്ങൾക്കു മുമ്പ്….

************************

ആകാശം പൊട്ടിക്കരയുന്ന പോലെ… രാത്രിയുടെ കൂരിരുട്ടിൽ ശക്തിയായി പേമാരി പെയ്തിറങ്ങി… അതിനെ ഒന്നുകൂടി ഭയാനകമാക്കാൻ വലിയ ഇടിമുഴക്കങ്ങളും മിന്നൽ പണികളും ഒപ്പം ഉണ്ടായിരുന്നു…

ആ മഴയിൽ കുതിർന്നു നിൽക്കുന്ന വലിയ പ്രൈവറ്റ് ഹോസ്പിറ്റൽ കെട്ടിടത്തിന് അകത്ത് ICU വിഭാഗത്തിനു മുന്നിൽ കുറച്ചു പേർ കൂടി നിന്നിരുന്നു…

രാജീവനും…സുനിതയും,അശ്വതിയും ,അപർണയം,അർച്ചനയുമായിരുന്നത്.. എല്ലാവരുടെ മുഖത്തും വല്ലാത്തൊരു ഭയം കെട്ടിക്കിടന്നിരുന്നു…

ഓരോരുത്തരുടെയും മുഖത്ത് കരഞ്ഞു തിമിർത്തതിന്റെ നല്ല ക്ഷീണം ഉണ്ടായിരുന്നു… ദേഹത്ത് പറ്റിയ ചോരക്കറയിലേക്ക് അശ്വതി ഒന്ന് നോക്കി… വിറ പിടിച്ച കൈകളിൽ അത് നന്നായി പടർന്നു പിടിച്ചിട്ടുണ്ട്…

അവളുടെ നെഞ്ച് ഒന്നു കൂടി വിതുമ്പി… ഞാൻ കാരണം അഭിക്ക് ഈ ഗതി വന്നല്ലോ ഈശ്വരാ… ഓരോ നിമിഷവും അവൾ അവളെ തന്നെ മനസ്സിൽ കുറ്റപ്പെടുത്തി…

ആ വരാന്തയിലൂടെ അങ്ങോട്ടുമിങ്ങോട്ടും ഒരു സ്വസ്ഥതയും ഇല്ലാതെ രാജീവൻ നടന്നു… കൂടെ അഖിലിന്റെ അച്ഛനും ഉണ്ടായിരുന്നു… അയാൾ രാജീവിനെ സമാധാനിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു…

“എടോ താനിങ്ങനെ ടെൻഷൻ അടിക്കല്ലേ… അവനൊന്നും സംഭവിക്കില്ല. ഡോക്ടർ ഒന്ന് വന്നോട്ടെ…”

പക്ഷേ അതൊന്നും രാജീവനെ ശാന്തനാക്കിയിരുന്നില്ല.അയാള് തളർന്ന് പോവുകയായിരുന്നു.

“മോന് എങ്ങനുണ്ട്…”

രാജീവൻ തിരിച്ച് അയാളോട് ചോദിച്ചു…

” പേടിക്കാൻ ഒന്നുമില്ല എന്നാണ് ഡോക്ടർ പറഞ്ഞത്. കയ്യിനും കാലിനും ചെറിയ ചതവുകൾ ഉണ്ട്. പിന്നെ മുറിവുകളും. റസ്റ്റ് എടുത്തോണ്ടിരിക്കുവാ…“

”മ്മ്…“

അയാൾ ഒന്നു മൂളുക മാത്രമാണ് ചെയ്തത്…

അങ്ങനെയിരിക്കുമ്പോൾ ആണ് പോലീസ് വേഷത്തിൽ ഒരാൾ അങ്ങോട്ട് നടന്നു വന്നത്…

രാജീവിന്റെ അടുത്തേക്കായിരുന്നു.. താഴ്ന്ന സ്വരത്തിൽ അവൻ അയാളെ വിളിച്ചു..

” അളിയാ…“

” ആ അരുണെ നീ വന്നോ…”

നല്ല ഉയരം ഉള്ള, ഉറച്ച ശരീരഘടന. വീതിയേറിയ

തോളുകളും കരുത്തുറ്റ കൈകളും. യൂണിഫോമിനുള്ളിലും അവന്റെ ശരീരത്തിലെ മസിലുകൾ വലിഞ്ഞു മുറുകി നിന്നു.

ഗൗരവം നിറഞ്ഞ മുഖം. കട്ടിയുള്ള പുരികങ്ങൾക്കു താഴെ മൂർച്ച കൂടിയ കറുത്ത കണ്ണുകൾ. കറുത്ത മുടിനാരുകൾ മുകളിലേക്ക് ഒതുക്കി വച്ചിട്ടുണ്ട്. കവിളുകളും താടിയും വൃത്തിയായി ഷേവ് ചെയ്തിട്ടുണ്ട്.പിന്നെ മുഖത്ത് മിന്നി നിൽക്കുന്ന കറുത്ത കട്ടിയുള്ള മീശയും. മീശയുടെ ഇരുവശങ്ങളും ചുണ്ടിന്റെ ചേർത്ത് ചെറുതായി ഷേപ്പ് ചെയ്തു വച്ചിട്ടുണ്ട്.

“അവന് എങ്ങനെയുണ്ട്…?” അരുൺ ചോദിച്ചു…

“ഒന്നും പറഞ്ഞിട്ടില്ലടാ കുറച്ചുനേരം ആയി..ഡോക്ടർ അകത്തു കയറിയിട്ട്…”

“മ്മ്….”

“നീയാ പിള്ളേരുടെ കാര്യം അന്വേഷിച്ചോ…?”

“ഞാൻ അവിടുന്ന് തന്നെയാണ് വരുന്നത്… അവന്മാരുടെ അവസ്ഥ ഇച്ചിരി ക്രിട്ടിക്കൽ ആണ്.. ഒരെണ്ണത്തിനും ഇതുവരെ ബോധം വന്നിട്ടില്ല… എല്ലാത്തിന്റെയും കയ്യും കാലും ഒക്കെ ഒടിഞ്ഞിട്ടുണ്ട്…”

“ഈശ്വരാ….”

“പിന്നെ അഭിയുടെ ഒരു വീഡിയോ ഇൻറർനെറ്റിൽ വന്നിട്ടുണ്ട്.അതിൽ അവൻ തന്നെയാണ ഇതൊക്കെ ചെയ്തതെന്ന് കൃത്യമായി മനസ്സിലാവുന്നുണ്ട്.അതുകൊണ്ട് അവന് നേരെ കേസ് വരാം…”

Leave a Reply

Your email address will not be published. Required fields are marked *