രുദ്രപ്രതാപം – 19 4അടിപൊളി  

പുറകിൽ ഏതെല്ലാം കേട്ടുകൊണ്ടിരുന്ന സുനിത ഒന്നുകൂടി ഉറക്കെ വിതുമ്പാൻ തുടങ്ങി…

“ചേച്ചി ഒന്നു ഇങ്ങനെ കരയാതിരിക്ക്… ഞങ്ങളൊക്കെ ഇവിടെയില്ലേ അവനൊന്നും വരില്ല…”

ഉള്ളിലെ ഭയം മറച്ചുവച്ച് അരുൺ സുനിതയെ നോക്കി പറഞ്ഞു.

ICU വിൻ്റെ വാതിൽ തുറന്നു ഡോക്ടർ പുറത്തേക്ക് വന്നു.വെള്ള കോട്ട് ധരിച്ച് ഒരു 30,40 വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീ ആയിരുന്നു അവർ.എല്ലാവരും പെട്ടെന്ന് എണീറ്റ് അവർക്ക് ചുറ്റുമായി പൊതിഞ്ഞു നിന്നു.

“He is stable right now … കൂടുതൽ ആയൊന്നും പറയാറായിട്ടില്ല… തലയ്ക്ക് പുറകിൽ കാര്യമായിട്ടുള്ള പരിക്കുകൾ ഉണ്ട് അതുകൊണ്ട് തന്നെ ബോധം ഇതുവരെ തെളിഞ്ഞിട്ടില്ല…”

അതും പറഞ്ഞുകൊണ്ട് അവർ അവിടെ നിന്നും നടന്നു നീങ്ങി… ആ വരാന്തയിൽ വീണ്ടും വല്ലാത്തൊരു വേദനിപ്പിക്കുന്ന അന്തരീക്ഷം കെട്ടിപ്പടരാൻ തുടങ്ങി…

എന്ത് ചെയ്യണമെന്ന് അറിയാതെ അരുൺ ഡോക്ടറുടെ മുറി ലക്ഷ്യമാക്കി നടന്നു. രാജീവൻ ആകട്ടെ തളർന്നു അവിടെയുണ്ടായിരുന്നു ഇരുമ്പിന്റെ ചെയറിൽ തലയ്ക്ക് കൈവെച്ചിരുന്നു…

മണിക്കൂറുകൾ കടന്നുപോയി…

**************************

അശ്വതിയെ രാജീവൻ അർച്ചന യോടൊപ്പം വീട്ടിലേക്ക് അയച്ചു… അവൾ പോകാൻ ഒട്ടും കൂട്ടായില്ല എങ്കിലും രാജീവന്റെ നിർബന്ധത്തിനു വഴങ്ങി അവൾ വീട്ടിലേക്ക് തിരിച്ചു…

അവൾ നന്നായി ക്ഷീണിച്ചിരുന്നു… പതിയെ നടന്നു അവൾ മുകളിലത്തെ നിലയിലെ അവളുടെ മുറിയലക്ഷ്യമാക്കി നടന്നു… പോകുന്ന വഴി അവൾ യാന്ത്രികമായി കയറിയത് അഭിയുടെ മുറിയിലേക്ക് ആയിരുന്നു…

അവൻറെ വെള്ള വിരിപ്പ് വിരിച്ച മെത്തയിലേക്ക് അവളിരുന്നു. പതിയെ ആ വിരലുകൾ ആ മെത്തയിലൂടെ ഓടിച്ചപ്പോൾ അവൻ അടുത്തുള്ള പോലെ അവൾക്ക് തോന്നി…

അന്ന് നടന്ന സംഭവങ്ങൾ മൊത്തം അവളുടെ ചിന്തയിലൂടെ കടന്നുപോയി. ഉള്ളിൽ കരട് കയറിയ പോലെ നെഞ്ച് വലിഞ്ഞു മുറുകി. താൻ കാരണമല്ലേ അവന് ഇങ്ങനെയൊക്കെ വന്നത്..

അല്ലെങ്കിലും അന്ന് എനിക്ക് എന്തിൻറെ ഭ്രാന്തായിരുന്നു മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടാൻ. എന്നിട്ട് എനിക്കൊരു പ്രശ്നം വന്നപ്പോൾ ഒപ്പമുണ്ടായിരുന്നു ഒരാൾ പോലും വന്നില്ല. എന്തിന് സ്വന്തം കൂട്ടുകാരിമാർ പോലും കൂടെ നിന്നില്ല.ഞാൻ ചോദിക്കാതെ പോലും എൻറെ കൂടെ നിന്ന അവൻറെ അവസ്ഥ കണ്ടില്ലേ.ഓരോന്ന് ഓർത്തു അവൾ കണ്ണുകൾ നിറച്ചു

അടുത്തുള്ള കിടക്കയിലേക്ക് ചെരിഞ്ഞു കിടന്നു അവൾ പൊട്ടിക്കരയാൻ തുടങ്ങി…ആകാശത്തു മിന്നി തെളിഞ്ഞ നക്ഷത്രങ്ങൾ പോലും ഒരു നിമിഷം കണ്ണടച്ച പോലെ ആ മുറിയാകെ ഇരുട്ട് കൊണ്ടു മൂടി..

“അച്ചു…”

മുറിയുടെ വാതിൽ കടന്നുകയറി അർച്ചന ചോദിച്ചു.ഇപ്പോഴും കറ പുരണ്ട വസ്ത്രം തന്നെ ദരിച്ചിരുന്ന അവളെ അർച്ചന നോക്കി.

“നീ ഇതുവരെ ഇതൊന്നും അഴിച്ചു മാറിയില്ലേ…”

കിടക്കയിൽ ഒരു ഭാഗത്തേക്ക് ചരിഞ്ഞു കിടക്കുന്ന അശ്വതിയിൽ നിന്നും യാതൊരു രീതിയിലുമുള്ള ചലനവും ഉണ്ടായില്ല. അർച്ചന പതിയെ നടന്നു വന്ന് അവൾക്ക് അരികിലായിരുന്നു.

“എന്തിനാടി എൻറെ കുറുമ്പി ഇങ്ങനെ കരയുന്നേ…”

“ചേച്ചി… ഞാൻ കാരണം അല്ലേ അവന് ഇങ്ങനെയൊക്കെ വന്നേ…” പതിഞ്ഞ ശബ്ദത്തിൽ അശ്വതി പറഞ്ഞു. ആ വാക്കുകളിൽ അങ്ങേ ആറ്റം സങ്കടം ഉണ്ടായിരുന്നു.

“നീ കാരണോ…?… എന്ന്‌ ആരാ പറഞ്ഞെ..”

“അതെ ഞാൻ കാരണാ ചേച്ചി… എനിക്കുവേണ്ടി ചെന്നിട്ടല്ലേ അവന് ഇങ്ങനെ ഒക്കെ വന്നത്…എല്ലാം എന്റെ എടുത്തു ചാട്ടം കാരണാ…”

“അങ്ങനെ ഒന്നും അല്ല മോളെ… അതൊക്കെ നീ വെറുതെ ചിന്തിച്ചു കൂട്ടുന്നത് ആണ്… നിനക്ക് നല്ല വിഷമം ഉണ്ടെന്ന് ചേച്ചിക്കറിയാം… എല്ലാവർക്കും ഉണ്ട്. അവൻറെ സ്ഥാനത്ത് ആരായിരുന്നെങ്കിലും അങ്ങനെയൊക്കെ ചെയ്യുള്ളൂ…”

അശ്വതിയെ ചേർത്തുപിടിച്ചുകൊണ്ട്

അർച്ചന വിതുമ്പി പറഞ്ഞു. അവളുടെ വാക്കുകളിലെ സങ്കടം മുഴുവൻ മറച്ചുവെച്ചുകൊണ്ടായിരുന്നു..

അശ്വതി അർച്ചനയുടെ മാറിൽ തലവെച്ചു കിടന്നു കരയാൻ തുടങ്ങി…

Leave a Reply

Your email address will not be published. Required fields are marked *