രുദ്രപ്രതാപം – 24 6അടിപൊളി  

“അതൊക്കെ ഞാൻ ഓർമ്മിപ്പിച്ചോളാം… ഇപ്പൊ നീ വേഗം പോയി അവളുടെ വഴക്ക് തീർത്തോ…”

അതും പറഞ്ഞു മമ്മി ഒന്ന് വിട്ടുമാറി.

“ആ… ആ… അവളെവിടെ…?”

ശ്വാസം കിട്ടുന്നില്ല പോലെ. ഞാൻ ഒന്ന് കിതച്ചു.

“മുകളിൽ മുറിയിൽ ഉണ്ട്.”

“എന്താ പുള്ളിക്കാരിയുടെ മൂഡ്?”

“നല്ല മൂഡ് ആണ്… പോയി നോക്ക്…”

മമ്മി എന്നെ നോക്കി ഒന്ന് ചിരിച്ചു. ‘കിട്ടേണ്ടതൊക്കെ മേടിച്ചോ’ എന്ന മട്ടിലുള്ള ചിരി. അപ്പൊ അടി ഉറപ്പായി!

ഞാൻ സ്റ്റെപ്പുകൾ കയറി മുകളിലേക്ക് ചെന്നു. വലിയ വീടായതുകൊണ്ട് മുകളിലെ ഇടനാഴികൾക്ക് ഒരുതരം നിശബ്ദതയുണ്ട്. അവിടെ എത്തിയതും ഞാൻ ഒന്ന് ഞെട്ടി. ഒരുപാട് വഴികൾ! ഇതിപ്പോ ഗൂഗിൾ മാപ്പ് ഇടേണ്ടി വരുമോ?

ഞാൻ ഒന്ന് കൂടി താഴേക്കു ചെന്നു.

“മമ്മി… മുറി…?”

“വല്ലപ്പോഴും ഇങ്ങോട്ടൊക്കെ ഒന്ന് വരണം എന്നാലേ അറിയുള്ളു… മുകളിൽ റൈറ്റിൽ ഉള്ള നാലാമത്തെ

മുറിയാ.”

“ഓക്കെ, താങ്ക്സ്…”

ഞാൻ വേഗം തിരിച്ചു മുകളിലേക്ക് പോയി. ഓരോ മുറിയും കടന്നുപോകുമ്പോഴും ഉള്ളിലെ ടെൻഷൻ കൂടിവന്നു. ദിവ്യയുടെ മുറിയുടെ വാതിൽ അടുത്തെത്തിയതും നെഞ്ചിടിപ്പ് കൂടി.

രണ്ടു പ്രാവശ്യം ഡോറിൽ മുട്ടി നോക്കിയെങ്കിലും ഉള്ളിൽ നിന്ന് മറുപടിയൊന്നുമില്ല. ഞാൻ പതുക്കെ ഡോറിന്റെ പിടി തിരിച്ചു. ലോക്ക് അല്ല!

പടച്ചോനെ കാത്തോളണേ… മനസ്സിൽ പ്രാർത്ഥിച്ചുകൊണ്ട് ഞാൻ വാതിൽ തള്ളി തുറന്നു.

“പൊന്നെ…”

ആ ഈണത്തിൽ വിളിച്ചു അകത്തേക്ക് കയറിയതും, എന്റെ മൊന്തക്ക് നേരെ ഒരു സെറാമിക് മഗ് പറന്നു വരുന്നത് കണ്ടു.

പെട്ടെന്ന് ഞാൻ വാതിൽ അടച്ചതുകൊണ്ട് അത് മുഖത്ത് കൊണ്ടില്ല. മഗ് വാതിലിൽ തട്ടി ചിന്നി ചിതരുന്ന ശബ്ദം ഞാൻ വ്യക്തമായി കേട്ടു.

അപ്പൊ നല്ല കലിപ്പിലാണല്ലോ പുള്ളിക്കാരി! ജസ്റ്റ് മിസ്സ്… ഇല്ലെങ്കിൽ ഇപ്പോൾ എന്റെ മുഖത്ത് സ്റ്റിക്കർ വീണേനെ.

മുറിക്കുള്ളിൽ നല്ല ഇരുട്ടാണ്, ജനൽ കർട്ടനുകൾ എല്ലാം വലിച്ചിട്ടിരിക്കുന്നു. ആ ഇരുട്ടിൽ അവളുടെ ദേഷ്യം കൂടുതൽ തെളിഞ്ഞു കാണാമായിരുന്നു. കുറച്ചു നേരം കഴിഞ്ഞിട്ടും അകത്തുനിന്ന് ശബ്ദമൊന്നുമില്ല. ഞാൻ ധൈര്യം സംഭരിച്ച് വീണ്ടും അകത്തേക്ക് കയറാൻ തീരുമാനിച്ചു.

വാതിൽ തുറന്നതും കണ്ട കാഴ്ച… കയ്യിൽ ഒരു പൊട്ട് (Pot) പിടിച്ചു എറിയാൻ തയ്യാറായി നിൽക്കുകയാണ് അവൾ.

“ദിവ്യെ… ഞാനൊന്നു പറയട്ടെ…”

അത് പറയാൻ പോലും സമയം തന്നില്ല. കുരിപ്പ് അപ്പോഴേക്കും അത് എറിഞ്ഞു. ഇത്തവണ പ്രതീക്ഷിച്ചുകൊണ്ട് ഞാൻ അത് കയ്യിൽ ഒതുക്കി.

അവൾ അടുത്തത് എന്ത് എറിയാം എന്ന് തപ്പാൻ തുടങ്ങിയതും ഞാൻ വേഗം ബെഡിന്റെ അടുത്തേക്ക് ചെന്നു. അവളെ കൈകളിൽ പിടിച്ചു തടഞ്ഞു.

“എടി

ഒന്നു അടങ്ങടി… ഞാൻ ഒന്ന് പറയട്ടെ!”

പക്ഷേ അതൊന്നും അവളുടെ ചെവിയിൽ കയറിയിരുന്നില്ല. അവൾ വീണ്ടും ബലം പിടിക്കാൻ തുടങ്ങി.

“എന്റെ പൊന്നു ദിവ്യെ… ഞാൻ പറയുന്നത് ഒന്ന് കേൾക്ക്!”

“നീ ഒന്നും പറയണ്ട!”

കുറച്ച് കനപ്പിച്ച ശബ്ദത്തിലാണ് അവൾ അത് പറഞ്ഞത്.

“എടി… ഇങ്ങനെയൊന്നും ഉണ്ടായത് ഞാൻ അറിഞ്ഞു കൊണ്ടല്ല… അത് മറ്റാരെക്കാളും നിനക്ക് അറിയാവുന്നതല്ലേ? എന്നിട്ട് നീ തന്നെ ഇങ്ങനെയൊക്കെ ചെയ്താലോ…”

“ആആആആ…!”

പെട്ടെന്ന് കുരിപ്പ് എന്റെ കയ്യിൽ കടിച്ചു. നല്ല വേദന! ഞാൻ വേഗം കൈ പിന്നോട്ട് വലിച്ചു. ഒരു കഷ്ണം പോയെന്ന് തോന്നുന്നു. അത്രയ്ക്കും വേദനിച്ചു.

“എടി… നിനക്ക് അറിയാവുന്നതല്ലേ ഞാൻ മനപ്പൂർവ്വം അങ്ങനെയൊന്നും ചെയ്യില്ല എന്ന്… പിന്നെന്തിനാ ഇങ്ങനെ പിണങ്ങി ഇരിക്കുന്നത്?”

“ഞാൻ മോനോട് അതിനാണോ തെറ്റി ഇരിക്കുന്നത് എന്നാണ് നീ കരുതിയത്?”

“പിന്നെ…?”

പെട്ടെന്ന് അവൾ വലതുകൈ നീട്ടി എന്റെ ചെവിയിൽ പിടിച്ചു.

“ആാാാാ…”

വേദന കൊണ്ട് ഞാൻ അലറി. പക്ഷേ അവളുടെ പിടുത്തത്തിന് ഒരു കുറവും ഉണ്ടായില്ല.

“ഞാൻ അവിടുന്ന് വന്നിട്ട് എത്ര ദിവസമായി?”

“ഒരാഴ്ച…”

“ആാാാാ…”

“എന്നിട്ട് നിനക്ക് ഇപ്പോഴാണോ ഇങ്ങോട്ട് വരാൻ തോന്നിയത്?”

“എടീ… അത് ഞാൻ നീയൊന്ന് ഓക്കേ ആയിക്കോട്ടെ എന്ന് വിചാരിച്ചിട്ടാ… ആാാാാ… എടീ, വല്ലാതെ വേദനയുണ്ട്…”

Leave a Reply

Your email address will not be published. Required fields are marked *