അടുത്ത പാത്രം തുറന്നതും.വെടികൊണ്ട പോലെ ഉള്ള മീൻ കഷ്ണങ്ങൾ.💀
പിന്നെ വേറെ എന്തൊക്കെയോ ഉണ്ട് തിരിച്ചു അറിയാൻ പറ്റുന്നില്ല…
പിന്നെ കല്ല് പോലെ ഉള്ള ചപ്പാത്തി. എന്തോ ഒരു കറി എന്നോട് പേരൊന്നും ചോദിക്കരുത്. ഞാൻ നിസ്സഹായതയോടെ ദിവ്യയെ നോക്കി…
അവൾക്കണേൽ ഒടുക്കത്തെ പുച്ഛം…
“എന്ത് പറ്റി കഴിക്കുന്നില്ലേ…”മമ്മിയുടെ ചോദ്യം…
“ആ.. ആ…”ഞാൻ ഒന്നു തലയാട്ടി.എന്നിട്ട് മുന്നിൽ ഉണ്ടായിരുന്ന കരിവണ്ടിൽ നിന്നും ഒരു ചെറിയ പീസ് കയ്യിൽ എടുത്തു…
ദൈവമെ ചത്തൊന്നും പോവല്ലേ.പിന്നെ ഞാൻ മടിച്ചു മടിച്ചു അത് വായിൽ വച്ചതും…
മ്മ്…മൂഞ്ചി….ഇതെന്തു കുന്തം ആണ് ഇത്. അത് വായിൽ ഇട്ടു ഞാൻ അനക്കാതെ വച്ചു. നാവല്ലാം ഇപ്പൊ അടിച്ചു പോവും…
അപ്പൊ ഒരു കാര്യം എനിക്ക് ഉറപ്പായി. കക്ഷി അടുക്കള കണ്ടിട്ട് പോലും ഇല്ല. ഞാൻ ദയനിയതയോടെ ദിവ്യയെ വീണ്ടും നോക്കി..
ചുണ്ടിൽ പൊട്ടി വരുന്ന ചിരി പിടിച്ചു നിർത്താൻ പെട പാട് പെടുവാണ് പട്ടി.
എനിക്ക് എന്തിന്റെ കേടായിരുന്നു…
“എങ്ങനെ ഉണ്ട്…?”
ഒരുപാട് പ്രതീക്ഷകൾ വാരി മുഖത്ത് ഇട്ടുകൊണ്ട് തിളങ്ങുന്ന കണ്ണുകളുമായി ആണ് മമ്മി അത് ചോതിച്ചത്…ഞാൻ എങ്ങനെ പറയും ഇത് ഒന്നിനും കൊള്ളില്ല എന്ന്…
ഞാൻ പതിയെ കണ്ണുകൾ ഒന്നു അടച്ചു….
ചെറുപ്പത്തിൽ എന്നോട് അർച്ചന ചേച്ചി പറഞ്ഞ ഒരു കാര്യം മനസ്സിലേക്ക് ഓടി വന്നു….
“അഭി…”
“മ്മ്…”
“നീയെന്തിനാ അശ്വതിയോട് അങ്ങനെ പറഞ്ഞെ…”
“അത് ചേച്ചി അവൾ എന്നെ കുറെ നേരം ആയി സൈക്കിൾ ഓടിക്കാൻ പഠിപ്പിച്ചു തരോ എന്ന് ചോദിച്ചു ശല്യ പെടുത്തുവാ…അതോണ്ടാ ഞാൻ അങ്ങനെ പറഞ്ഞെ…”
“എടാ…അവൾക്കു അത് നല്ല വിഷമം ആയില്ലേ…”
എന്നെ മടിയിൽ ഇരുത്തികൊണ്ട് മുടിയിൽ തലോടി ചേച്ചി പറഞ്ഞു..
“നിനക്ക് സൈക്കിൾ വാങ്ങി തരാൻ വേണ്ടി അവളല്ലേ കുറെ അമ്മയോടും അച്ഛനോടും പറഞ്ഞെ…”
“ഞാൻ അവളോട് പറഞ്ഞതാ ചേച്ചി…ചേച്ചി പഠിപ്പിച്ചു തരും എന്ന് അവള് കേൾക്കണ്ടേ…”
“ഞാനും പറഞ്ഞു അവളോട് ഞാൻ പഠിപ്പിച്ചു കൊടുക്കാം എന്ന്…അപ്പൊ അവൾ എന്താ പറഞ്ഞത് എന്ന് അറിയോ…”
എന്റെ മുഖം തിരിച്ചു കണ്ണിലേക്കു നോക്കി ചേച്ചി പറഞ്ഞു…
“അവൾക്കു നിന്റെ കൂടെ തന്നെ പഠിച്ചാ മതിയെന്ന്…ഇല്ലെങ്കി അവൾക്കു പഠിക്കേണ്ട എന്ന്…”
“ വേറെ ആരു ചെയ്താലും നീ പറഞ്ഞു കൊടുക്കുന്ന പോലെ ആവില്ല എന്നൊക്കെ…”
എന്റെ മുഖം ഒന്നു വാടി…
“ അവൾക്ക് നിന്നെ വലിയ ഇഷ്ടമാണ് അഭി… അതുകൊണ്ടല്ലേ അവൾ ഇങ്ങനെ കിടന്നു വാശി പിടിക്കുന്നെ…”
“ എന്റെ ചക്കരയല്ലേ മോൻ ചെന്നു അവളെ ഒന്ന് സമാധാനിപ്പിക്ക്…”
“ചേച്ചി ഞാൻ എന്നാലും അവളെ വഴക്ക് പറഞ്ഞില്ലേ…”
“അതൊന്നും സാരമില്ല…അതൊക്കെ ഒന്നു മാറാൻ നീ ഒന്നു അവളെ സപ്പോർട്ട് ചെയ്‌താൽ മതി…നമ്മക്ക് പ്രിയപെട്ടവരുടെ തെറ്റുകൾ ചൂണ്ടികാട്ടി അവർക്കു ഒപ്പം നിന്നു പരിഹരിക്കാൻ ശ്രമിക്കുമ്പോഴാ അവർക്കു നമ്മളോട് കൂടുതൽ സ്നേഹം ഉണ്ടാവുന്നേ.. അതുകൊണ്ട് എന്റെ പൊന്നു ചെല്ല്…ചെന്നു സോറി പറ …”
അങ്ങനെ അന്ന് ആ വാക്കും കേട്ടു അശ്വതിയെ സമാധാനിപ്പിക്കാൻ പോയി. അത്ഭുതം ആണോ ആവോ ഒരാഴ്ച ആയി നടക്കാത്ത അവളുടെ പഠിപ്പ് രണ്ടു മണിക്കൂറിനുള്ളിൽ തീർന്നു…
എന്നാൽ അതിൽ എനിക്ക് ഏറ്റവും സന്തോഷം നൽകിയത് എന്തെന്നോ. അന്നവൾ ആ ചെറിയ സൈക്കിൾ പഠിച്ചു ഓടിക്കുമ്പോൾ അവളുടെ മുഖത്തുണ്ടായിരുന്ന ആ സന്തോഷം, ആ വിടർന്ന പുഞ്ചിരി…
അന്നെനിക്ക് മനസ്സിലായി ചിലപ്പോ നമ്മൾ ആരെയെങ്കിലും അറിഞ്ഞോ അറിയാതെയോ വേദനിൽപിച്ചാൽ. അത് നിഗത്തേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്…
ചിലപ്പോ അത് ചെറിയ വാക്കിലൂടെ തീരും ചിലപ്പോ…
പതിയെ കണ്ണുകൾ തുറന്നു…
“അഭി…”
വീണ്ടും
മമ്മിയുടെ വിളി വന്നു…
ശ്വാസം ഒന്നു വലിച്ചു വിട്ടു…മനസ്സിനെ ഒന്നു കനപ്പെടുത്തികൊണ്ട് …
“മമ്മി അത് പറയുന്നത് കൊണ്ടൊന്നും തോന്നല്ലേ…ഇത് പോരാ…സത്യം ആയിട്ടും പോരാ…”
മടിയോടെ ആണേലും ഞാൻ ആ സത്യം തുറന്നു പറഞ്ഞു.ഇത് കേട്ടതും എന്റെ അപ്പുറത്ത് കുത്തിയിരുന്നിരുന്ന കുരിപ്പ് പൊട്ടി ചിരിക്കാൻ തുടങ്ങി…അത്രയും നേരം വെട്ടി തിളങ്ങിയിരുന്ന മമ്മിയുടെ മുഖം പതിയെ വാടി…
