രുദ്രപ്രതാപം – 25 1അടിപൊളി  

അമ്മേം മോളും നന്നായി തളർന്നു പോയി എന്ന്‌ തോന്നുന്നു.. അങ്ങനെ അവസാനത്തെ ചപ്പാത്തിയും ചുട്ടു കഴിഞ്ഞു…

ഒരു ബൗളിൽ നല്ല ചൂടുള്ള ചിക്കൻ കറി എടുത്തു. ഒരു ചപ്പാത്തി എടുത്തു ചുരുട്ടി കറിയിൽ മുക്കി. എന്നിട്ട് അവർക്കു രണ്ടു പേരുടെയും വായിൽ വച്ചു കൊടുത്തു…

ആ കഷ്ണം വായിൽ ചെന്നപ്പോ തന്നെ രണ്ടിന്റേം കണ്ണ് തള്ളി.. പിന്നെ ഒരു തുള്ളി ചാട്ടം ആയിരുന്നു.. സംഗതി ഏറ്റു…

”Wow സൂപ്പർ..“ദിവ്യ പറഞ്ഞു…

”അടിപൊളി അഭി…എന്ത് ടേസ്റ്റ് ആട ഇത്…“കൂടെ മമ്മിയും..

”ഇതൊക്കെ എന്ത് “ഞാൻ നല്ല പൊങ്ങച്ചം കാണിച്ചു നിന്നു…അഭിമാനം.. ഹോ

അങ്ങനെ നിക്കുമ്പോ ആണ് മമ്മി പെട്ടന്ന് സന്തോഷം കൊണ്ട് തുള്ളി ചാടി എന്റെ മേലേക്ക് വന്നത്…

മുഖം കൈകളിൽ കോർത്തു അടുപ്പിച്ചു ഒറ്റ കീസ്സ് ആയിരുന്നു…ചുണ്ടുകൾ അങ്ങ് പിഴിഞ്ഞു എടുത്തു.

എന്റെ കണ്ണെല്ലാം പുറത്തേക്കു വന്നു…പെട്ടന്ന് തന്നെ മമ്മി അത് പിൻവലിച്ചെങ്കിലും. എന്താ പറയാ ഞാൻ അങ്ങട് ഇല്ലാണ്ടായി…

”താങ്ക്യൂ…“

”വെ…വെ…വെൽകം…“കിളിപ്പോയ വാക്കുകൾ…

ഒന്നു പുഞ്ചിരിച്ചു ആ കവികളെല്ലാം നന്നായി തുത്തിട്ടുണ്ട്.മമ്മി എന്നെയും നോക്കി ഒരു പ്ലേറ്റിൽ ചപ്പാത്തിയും കറിയുമെടുത്ത് അടുക്കളയിൽ നിന്നും പോയി…

ഞാൻ ആണെങ്കിൽ ആ ഉമ്മയുടെ ഷോക്കിൽ അന്തംവിട്ട് നിൽക്കുകയായിരുന്നു. പതിയെ വിരലുകൾ ചുണ്ടിലൂടെ ഓടിച്ചു. ഇപ്പോഴും മമ്മിയുടെ ചുണ്ടിന്റെ ഒരു തരിപ്പ് ചുണ്ടിലുള്ള പോലെ…

അങ്ങനെ നിൽക്കുമ്പോഴാണ് പുറകിൽ നിന്നും പല്ല് കടിക്കുന്ന ഒരു ശബ്ദം കേട്ടത്… വേറെ ആരാ ഇതൊക്കെ കണ്ടു. ആളിക്കത്തുന്ന തീയ്യ് പോലെ പഴുത്ത് നിൽക്കുന്ന ദിവ്യ തന്നെ…

സബാഷ്…💀

”ച…ച…ചപ്പാത്തി വേണോ…?“

” ചപ്പാത്തി നിന്റെ കെട്ടിയവൾക്ക് കൊണ്ടുകൊടുക്ക് “

അതല്ലേ ചോദിച്ച് ചപ്പാത്തി വേണോ എന്ന്‌… ഞാൻ മനസ്സിൽ പറഞ്ഞു..

അവൾ അതും പറഞ്ഞു തിരിഞ്ഞു നടക്കുമ്പോഴാണ് വയറ്റിൽ നിന്നും ഒരു കാറൽ വന്നത്…

അത് ഞാൻ നന്നായി കേൾക്കുകയും ചെയ്തു… ഒരു സെക്കൻഡ് നിന്നതിനു ശേഷം അതേപോലെ തിരിച്ചുവന്ന് ഒരു പ്ലേറ്റ് മൂന്നാല് ചപ്പാത്തിയും കറിയും എടുത്ത് പോയി…

അല്ലെങ്കിലും മര്യാദയ്ക്ക് ചോദിച്ച പെണ്ണിനു മോഡയാ…

പിന്നെ ഞാനും പോയി അവരുടെ അടുത്തേക്ക്

ഒരു പ്ലേറ്റിൽ ഫുഡ് എടുത്തു കൊണ്ട്… അമ്മയും മോളും രണ്ട് അറ്റത്താണ് ഇരിക്കുന്നത്. ഇനിയിപ്പോ എവിടെ ചെന്നിരുന്നാലും കുഴപ്പമാണ്.

ഒരു കാര്യം ചെയ്യാം രണ്ടുപേരുടെയും അടുത്തേക്കും ചെല്ലണ്ട ആ ഒഴിഞ്ഞിരിക്കുന്ന സോഫയിൽ പോയി ഇരിക്കാം…

നേരെ അതിനടുത്തേക്ക് ചെന്ന് അവിടെ ഇരുന്നു. പതിയെ ചപ്പാത്തി കഴിക്കാൻ തുടങ്ങിയതും അമ്മയും മോളും ഒറ്റയടിക്ക് എന്റെ രണ്ടുവശത്തും വന്നിരുന്നു…

എങ്ങനിരിക്കണ്… ഞാനിത് ഊഹിച്ചതാ… എന്തേലും ആവട്ടെ..

അങ്ങനെ ഇരുന്നു കഴിക്കുമ്പോൾ ആണ്. മമ്മി കയ്യിൽ ചപ്പാത്തിയുടെ കഷ്ണം മുറിച്ചു കൊണ്ട് കറിയിൽ മുക്കി എന്റെ ചുണ്ടിന് നേരെ നീട്ടിയത്…

ഇതെന്ത് കൂത്ത്… അപ്പൊ എന്റെ കയ്യിൽ ഉള്ളത്.

എന്റെ ഭാഗത്ത് നിന്നും അനക്കമൊന്നു കാണാത്ത കൊണ്ടാണെന്ന് തോന്നുന്നു മമ്മി ഒന്നുകൂടി മൂളി…

ആ എന്തേലും ആവട്ടെ ഞാൻ വായ തുറന്നു കൊടുത്തു. വിരലുകൾ വായിലേക്ക് കടന്നതും അവർ എന്റെ നാവിൽ തൊട്ടു തലോടി എന്നെ അത് കഴിപ്പിച്ചു…

അതൊന്നു ഇറക്കി തീരുമ്പോഴേക്കും അടുത്തത് വന്നു. ഇത് ദിവ്യ ആണ് കഴിക്കടാ പട്ടി എന്ന്‌ പറയുന്ന കണക്കാ അവളുടെ മുഖം…

ഞാൻ വായ തുറന്നു. ഇല്ലെങ്കി ചിലപ്പോ ആ കറിയൊക്കെ എടുത്തു കണ്ണിലേക്കു ഏറിയും. പറയാൻ പറ്റൂലെ…

അങ്ങനെ കുറച്ചുനേരം അമ്മയും മോളും കൂടി എന്നെ തീറ്റിച്ചു.. ഇടക്ക് ഞാനും രണ്ടുപേർക്കും വായിൽ വച്ച് കൊടുത്തിരുന്നു…

അങ്ങനെ വയറു നിറച്ച് ഞങ്ങൾ കഴിച്ചു. അതെല്ലാം കഴിഞ്ഞ് കയ്യൊക്കെ കഴുകി വീണ്ടും വന്നിരുന്നു… ആ പിന്നെ ദിവ്യ വീണ്ടും പിണങ്ങി കേട്ടോ…

ഇവൾക്ക് ഇതുതന്നെയാണോ പണി… കുറച്ചു നേരത്തെ അല്ലേ പറഞ്ഞത് എന്നെ

പിണങ്ങി നിൽക്കാൻ പറ്റില്ല എന്നൊക്കെ എന്നിട്ട് എന്തിനാ ഇപ്പോൾ ഈ കടുന്നെല്ല് കടിച്ച പോലെയുള്ള മുഖം ആയിട്ട് ഇരിക്കുന്ന…

Leave a Reply

Your email address will not be published. Required fields are marked *