സാരി തുമ്പ് – 3 9

മഹേഷ്‌ : ആഹ്ഹ് അതിന്.. അതിനു എനിക്ക് വഴി അറിയില്ലല്ലോ

കിച്ചു : വഴി അറിയാൻ ഒന്നും illa ഈ നട വഴി നേരെ കുളത്തിലേക്ക.. നടക്കു അങ്ങോട്ട്‌

അത് കേട്ടതും മഹേഷ്‌ നേരെ വച്ചു പിടിച്ചു…

നല്ല വീഥി ഉള്ള കൽ പടവുകൾ ഉള്ള കുളം.. തെളിഞ്ഞ വെള്ളം… കുളത്തിന് ചുറ്റും ആയി പുല്ലും മരങ്ങളും വളർന്നു നിക്കുന്നു അങ്ങനെ ആർക്കും കാണാൻ പറ്റാതെ ഒറ്റ പെട്ട ഒരു സ്ഥലം

മഹേഷ്‌ : എന്താടാ പ്രതികാരം തീർക്കാൻ വല്ലതും കൊണ്ട് വന്നത് ആണോ

കിച്ചു : ആണെങ്കിൽ

മഹേഷ്‌ : എന്റെ പൊന്നു കിച്ചു ഞാൻ ഒരു ഫൺ ആയി പറഞ്ഞതാ നീ അത് വിട്ടേക്ക്

കിച്ചു : നിന്റെ പൊന്നോ അതൊക്കെ എപ്പോ??

മഹേഷ്‌ : എന്റെ മോനെ

കിച്ചു : നിന്റെ മോനോ

മഹേഷ്‌ : 🙏 mr കിച്ചു ക്ഷമിക്കണം

കിച്ചു : ഇല്ലെങ്കിൽ

അതും പറഞ്ഞു പടവിൽ ആ ബാക്കറ്റ് വച്ചു

കിച്ചു : ഷെമിച്ചില്ലെഗിൽ

എന്ന് പറഞ്ഞു പതിയെ പതിയെ മഹേഷിന്റെ അടുത്തേക്ക് പോയി.. മഹേഷ്‌ അത് പോലെ തന്നെ പിന്നിലോട്ടും… അങ്ങനെ കുളത്തിന്റെ മതിൽ ചെന്ന് ഇടിച്ചു അവിടെ മഹേഷ്‌ നിന്നു.. കിച്ചു കൂടുതൽ അടുത്തേക്ക് പോയി… കിച്ചുവിന്റെ ചുടു ശ്വാസം മഹേഷിന്റെ മുഖത്തു തട്ടി

കിച്ചു അവന്റെ കണ്ണിൽ നോക്കി.. മഹേഷ്‌ അവന്റെ നോട്ടം പെട്ടന്ന് മാറ്റാൻ ശ്രമിച്ചു… എന്നാലും മാറ്റാൻ പറ്റുന്നില്ല… വീണ്ടും കണ്ണിൽ തന്നെ ആയി പോയി… കിച്ചു എന്തോ ചോദിക്കുണ്ട് പക്ഷെ നമ്മൾ മൂവിയിൽ okke കാണില്ലേ സ്ലോ മോഷനിൽ.. ചോദിക്കുണ്ടാവും പക്ഷെ അതൊരു കാസറ്റ് കുടുങ്ങി വലിഞ്ഞു പോണ പോലെ കേക്കില്ലേ അത് പോലെ… അപ്പൊ മഹേഷ്‌ അവന്റെ ചുണ്ടിൽ നോക്കി എന്തൊക്കെയോ പറയുണ്ട്… അവനെ സ്വയം ബോധത്തിൽ കൊണ്ട് വരാൻ വേണ്ടി കിച്ചു പതിയെ അവന്റെ മുഖത്തു കൈ വെച്ച് തട്ട് കൊടുത്തു.. അപ്പോഴാ മഹേഷ്‌ നോർമൽ ആയി വന്നത്

കിച്ചു : പറ

മഹേഷ്‌ : ആഹ്ഹ അത് ഞൻ ഇന്നലെ

അങ്ങനെ പറഞ്ഞു പാട് പെടുബ്ബോ കിച്ചു പെട്ടന്ന്

കിച്ചു : നിനക്ക് എന്നെ ഇഷ്ടം ആണോ… ഐ ലവ് യു

മഹേഷ്‌ : അറിയാതെ ഇനി ഒരിക്കലും…. നീ.. നീ.. എന്താ ഇപ്പൊ പറഞ്ഞെ

കിളി പോയി മഹേഷ്‌ നിന്നു

കിച്ചു : ഉണ്ട… പോടാ

മഹേഷ്‌ : എന്താ ഒന്നുടെ

കിച്ചു : പോയെ പോയെ

മഹേഷ്‌ : ഒന്നുടെ plz plz…

അത് വരെ ദേഷ്യം ഉള്ള പോലെ അഭിനയിച്ച കിച്ചു ഒരു കുസൃതി ചിരി വിരിയിച്ചു

കിച്ചു : ഐ ലവ് യു…

മഹേഷ്‌ : എന്നിട്ട് ആണോടി പുല്ലേ നീ എന്നെ ഇത്രയും നേരം മുൾ മുനയിൽ നിർത്തിയെ

അത് പറഞ്ഞു കിച്ചുവിനെ പിടിച്ചു തിരിച്ചു കുളത്തിന്റെ മതിലിൽ ചാരി നിർത്തി കിച്ചുവിന്റെ ചുണ്ട് മഹേഷ്‌ രണ്ടു വിരൽ ചേർത്ത് പിടിച്ചു

മഹേഷ്‌ : എന്താ

കിച്ചു : എന്ത്…

മഹേഷ്‌ : എന്നാ കേട്ടോ ഇപ്പൊ നിന്നെ ഞാൻ കടിച്ചു തിന്നാൻ പോവാ

ഉണ്ട കണ്ണുകൾ കൊണ്ട് മഹേഷിനെ നോക്കി

മഹേഷ്‌ : അങ്ങനെ നോക്കല്ലേ പെണ്ണെ കണ്ണ് ഞാൻ കുത്തി പൊട്ടിക്കും

കിച്ചു : പൊട്ടിക്ക്

ആഹ്ഹ്ഹ് പൊട്ടിക്ക്.. എന്തേയ് പൊട്ടിക്കുന്നില്ലേ

അപ്പൊ മഹേഷ്‌ അവന്റെ ചൂണ്ടു വിരൽ കിച്ചുവിന്റെ നെറ്റിയിൽ വെച്ച് അത് പതിയെ താഴേക്കു കൊണ്ട് വന്നു ചുണ്ടിൽ വച്ചു

മഹേഷ്‌ : ഇന്നലെ ഞാൻ നിന്നോട് ഒരു ഉമ്മ ചോയിച്ചു.. ഇപ്പൊ അത് ഞാൻ അങ്ങോട്ട്‌ തെരാൻ പോവാ

കിച്ചുവിന്റെ നെഞ്ച് പട പട ഇടിച്ചു… കിച്ചു ഒരു ലാസ്സ്യ ഭാവത്തിൽ

കിച്ചു : വേണ്ട…

മഹേഷ്‌ : വേണ്ടേ???

കിച്ചു : വേ…

അത് പറയും മുന്പേ കിച്ചുവിന്റെ ചുണ്ട് മഹേഷ്‌ കവർന്നു എടുത്തു ഒരു ദീർഘ ചുംബനം ആയിരുന്നു അത്…. ലോകം മറന്നു രണ്ടാളും ചുണ്ടുകൾ ചപ്പി കൊണ്ടിരുന്നു.. പെട്ടന്ന്… കുളത്തിലേക്കു പറമ്പിലെ തെങ്ങിൽ നിന്നും ഒരു തേങ്ങ വെള്ളത്തിൽ വീണു ആ ശബ്ദം കേട്ടു രണ്ടാളും വിട്ടു അകന്നു…. കിച്ചു മഹേഷിൽ നിന്നും വിട്ടു മുന്നോട്ടു പോയി.. മഹേഷ്‌ പെട്ടന്ന് കിച്ചുവിനെ പിടിച്ചു പുറകിൽ നിന്ന് കെട്ടി പിടിച്ചു ചെവിക്കു അരികിൽ ആയിരുന്നു പോയി മെല്ലെ മന്ദ്രിച്ചു

മഹേഷ്‌ : ലവ് യു tooo

അത് കേട്ടതും കിച്ചു മഹേഷിനെ കെട്ടിപിടിച്ചു… പിന്നെ രണ്ടാളും ആ കുളത്തിന്റെ കൽ പടവിൽ ഇരുന്നു. മഹേഷ്‌ കിച്ചുവിന്റെ കൈ അവന്റെ കയും ആയി ചേർത്ത് പിടിച്ചു…

Leave a Reply

Your email address will not be published. Required fields are marked *