എന്റെ ഒരു കാര്യം…നല്ല കമ്പനിയിൽ കൂടുതൽ ഒന്നും അവരാരുമായി എനിക്കുണ്ടാട്ടിരുന്നില്ല,കാരണം നമ്മളെ കഥ അവരെ പറ്റിയല്ല അതെന്നെ…ക്ലാസ്സിലെ പെൺകൊടികൾ തന്നെ ധാരാളമായതിനാൽ തന്നെ ഞാൻ പുറത്ത് നിന്ന് വേറെ സൗഹൃദമൊന്നും പിടിച്ചില്ല,ഉള്ളത് കൊണ്ട് ഓണം പോലെ എന്ന മട്ടിൽ ഞാൻ കോളേജിൽ നടന്നു.ആട്ടിൻ കൂട്ടത്തെ മേച്ചു
നടക്കും പോലെ ഞാൻ അവരെയും കൊണ്ട് നടന്ന് ബാക്കിയുള്ളവരിൽ ഞാൻ അസൂയ കുത്തി നിറച്ചു.ജസ്റ്റ് ഫോർ എ രസം…അങ്ങനെ ആ നശിച്ച കോളേജിൽ ആ രാധമാർക്കിടയിൽ കിടന്നു വിലസി കൊണ്ട് ഞാൻ 2nd ഇയറായി,അതായിരുന്നു എന്റെ ലൈഫ് ചേഞ്ചിങ് മൊമെന്റ്.
രാവിലെ തന്നെ കുളിച്ചൊരുങ്ങി വണ്ടിയുമെടുത്ത് ഞാൻ കോളേജിലേക്കിറങ്ങി.നാശം പിടിച്ച കോളേജിലേക്ക് ഫ്ലാറ്റിൽ നിന്ന് ഏകദേശം 8-10 കിലോ മീറ്ററുണ്ട്.വണ്ടിയുമായി കുതിക്കുമ്പോൾ ഞാൻ അറിഞ്ഞിരുന്നില്ല ഇതെന്റെ പ്രാണസഖിയെ കാണാനുള്ള പോക്കാണെന്ന്…കോളേജിൽ എത്തി വണ്ടിയും പാർക്ക് ചെയ്ത് ഞാൻ ക്ലാസിലേക്ക് നടന്നു.ഞാൻ അകത്തോട്ടു കയറിയതും കല പില ചിലച്ചു
കൊണ്ടിരുന്ന എല്ലാത്തിന്റേം കണ്ണുകൾ എന്റെ മേലെയായി അപ്പോളും ചിലപ്പിന് ഒരു കുറവുമില്ല,എല്ലാർവക്കും ഒരു ചിരിയും കൊടുത്ത് കൊണ്ട് എന്റെ ഇഷ്ട ഇരിപ്പിടമായ ബാക്ക് ബെഞ്ചിലേക്ക് നടന്നു.അവിടെ ഇക്കൂട്ടത്തിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട വാനരപ്പട സോറി…തരുണി മണികളായ പെൺപ്പട കാത്തിരിക്കുന്നുണ്ടായിരുന്നു.ക്ലാസ്സിലെ എല്ലാവരും ഒരേ പോലെ ആണെങ്കിലും ഇവരെ
ഒപ്പമാണ് ഞാൻ ഇരിക്കാർ…വേറെ ഒന്നുമല്ല നോമിന് ബാക്ക് ബെഞ്ച് അല്ലാതെ വേറെ ഒന്നും പിടിക്കില്ല്യ…എന്നെ കണ്ടതും വിശാലമായ ബെഞ്ചിൽ വിസ്ത്തരിച്ചിരുന്നിരുന്ന 3 യുവ കോമളമാർ എനിക്ക് ഇരിക്കാൻ സ്ഥലമൊരുക്കി തന്നു.അവരോടൊപ്പമിരുന്നു കത്തി വെക്കാൻ തുടങ്ങിയതും ബെല്ലടിച്ചു,അതോടെ പുറത്ത് നിന്നിരുന്ന ബാക്കി പിള്ളേരും അകത്തോട്ടു കയറി അവർ
എന്നെ കണ്ട് സന്തോഷത്തോടെ ചിരി തന്നതും ഞാനും അത് തിരിച്ചു കൊടുക്കാൻ മറന്നില്ല.അങ്ങനെ ബെല്ലടിച്ചു കുറച്ചു നേരമായിട്ടും ആരും വരാതെയായത്തോടെ ക്ലാസ്സിൽ ആകെ ശബ്ദ കോലാഹലമായി.അപ്പോളാണ് ഒരു കുടവയർ ക്ലാസ്സിന്റെ വാതിൽ കടന്ന് ആദ്യം അകത്തോട്ടു വന്നത് അത് കണ്ടതും ക്ലാസാകെ നിശബ്ദത പടർന്നു,അത് വേറെയാരുമായിരുന്നില്ല
ഞങ്ങളുടെ കിഴങ്ങൻ പ്രിൻസിപ്പൽ ബാലചന്ദ്രനായിരുന്നു.ആയാൾ അകത്തു കയറിയതും ഇനി രാവിലെ തന്നെ ഇയാളെ സഹിക്കണോ എന്നാലോചിച്ചു കൊണ്ടിരുന്നപ്പോളാണ് എന്റെ കണ്ണുകളെ പുറത്തേക്ക് തള്ളിച്ച് ഹൃദയമിടിപ്പ് കൂട്ടി കൊണ്ട് എന്റെ പ്രാണസഖി ആ ക്ലാസ്സിലേക്ക്
മന്തം മന്തം നടന്നു കയറി.ബ്ലാക്ക് ഫ്ലോറൽ പ്രിന്റട് ഷിഫോൺ സാരിയുമുടുത്ത് കൊണ്ടവൾ
എന്റെ ഹൃദയത്തിലേക്ക് എന്റെ ആദ്യ പ്രണയമായി പടർന്നു പിടിച്ചു.പ്രിൻസിയെ കണ്ടതും എല്ലാവരും എണീറ്റ് നിന്നൊരേ സ്വരത്തിൽ ഗുഡ് മോർണിംഗ് പറഞ്ഞു.പക്ഷെ ഞാൻ അവളെ കണ്ടായിരുന്നു എണീറ്റു പോയത്.പ്രിൻസി എല്ലാവരോടും ഇരിക്കാൻ പറഞ്ഞതും എല്ലാവരും ഇരുന്നു എന്നിട്ടും ഏതോ ലോകത്തെന്ന പോലെ നിന്ന എന്നെ തൊട്ടടുത്തിരുന്ന ദേവിക പിടിച്ചു വലിച്ച് സീറ്റിലേക്ക് ഇരുത്തി.
“എന്താടാ പൊട്ടാ രാവിലെ തന്നെ നീ ഇങ്ങനെ കിറുങ്ങി നിൽക്കണേ…?” എന്റെ നിൽപ്പ് കണ്ടവൾ ചോദിച്ചതും ഒന്നുല്ല എന്ന് ചുമൽ കൂച്ചി പറഞ്ഞു കൊണ്ട് ഞാൻ എന്റെ ശാലിനി മിസ്സിനെ കണ്ണെടുക്കാതെ നോക്കി കൊണ്ടിരുന്നു.
“ഇത് ശാലിനി മിസ്സ്…നമ്മുടെ കോളേജിൽ പുതുതായി ജോയിൻ ചെയ്തേയാണ് മിസ്സ്,അപ്പൊ രേവതി മിസ്സ് മെറ്റെനിറ്റി ലീവിൽ ആയതിനാൽ ഇനി ശാലിനി മിസ്സായിരിക്കും നിങ്ങളുടെ ക്ലാസ്സ് ഇൻചാർജ്…അപ്പൊ ഇനി നിങ്ങൾ തമ്മിൽ പരിചയപ്പെടു…”അത്രയും ഞങ്ങളെ നോക്കി ടീച്ചേർസ് ഡെസ്കിനു മുന്നിൽ നിന്നു പറഞ്ഞു കൊണ്ട് പ്രിൻസി ശാലിനിയെ നോക്കി
“അപ്പൊ മിസ്സേ All the Best…”എന്നും പറഞ്ഞു കൊണ്ടയാൾ ഇറങ്ങി പോയി.പ്രിൻസി പുറത്ത് പോയതും അവൾ ക്ലാസ്സിന് മുന്നിൽ നടുക്കായി നിന്ന്
