“ഗുഡ് മോർണിംഗ്…ഞാൻ ശാലിനി…ശാലിനി സത്യൻ…സാർ പറഞ്ഞപ്പോലെ ഇനി ഞാൻ ആയിരിക്കും നിങ്ങളെ ക്ലാസ്സ് ഇൻചാർജ്…” പറഞ്ഞു കൊണ്ടവൾ കൈ കെട്ടി എല്ലാവരെയും മുഖത്തിലൂടെ കണ്ണോടിച്ചു.ആ കണ്ണുകൾ എന്നിലെത്തിയതും അവളുടെ തേൻ പൊഴിയും പോലുള്ള ശബ്ദത്തിൽ മതി മറന്നു ഇരുന്നിരുന്ന എന്റെയും അവളുടെയും കണ്ണുകൾ തമ്മിലുടക്കി,കുറച്ചു നിമിഷങ്ങൾ
അവൾ എന്റെ കണ്ണുകളിൽ തന്നെ നോക്കി നിന്നു.പെട്ടെന്ന് ക്ലാസിലെ കലപില കൂടിയതും അവൾ ഞെട്ടി കൊണ്ട് നോട്ടം മാറ്റി സൈഡിലെ ഡെസ്കിനു മുകളിലടിച്ചു കൊണ്ട്
“സൈലെൻസ്…” എന്നലറിയെങ്കിലും അവളുടെ അടി ഡെസ്കിൽ വിചാരിച്ച പോലെ അല്ല കൊണ്ടത് കൈ ഡെസ്കിന്റെ വക്കിൽ കൊണ്ടവളുടെ
കൈ നല്ല പോലെ വേദനിച്ചു.കയ്യും തടവി കുഞ്ഞി പിള്ളേരെ പോലെയുള്ള അവളുടെ നിൽപ്പ് കണ്ടതും എനിക്കും എന്റെ ഒപ്പമിരുന്നവൾക്കും ചിരി പൊട്ടി.അറിയാതെ ഞങ്ങൾ ചിരിച്ചു പോയതും മിസ്സെന്നേ
കൂർപ്പിച്ചു നോക്കി കൊണ്ട് ഞങ്ങളുടെ അടുത്തോട്ട് വന്നു.ആദ്യത്തെ നോട്ടം ഞാൻ ചിരിച്ചതിലുള്ള ഒരു പിണക്കം പോലെ തോന്നിയെങ്കിലും അടുത്തോട്ട് വന്നിട്ടുള്ള നോട്ടം എന്നെയും എന്നോട് ഒട്ടിയിരുന്ന ദേവികയേയും ഒഴിഞ്ഞു നോക്കി ആ ഇരിപ്പ് അവൾക്ക് ഇഷ്ട്ടപ്പെടാത്ത പോലെയായിരുന്നു.ഇതെല്ലാം എന്റെ മാത്രം തോന്നൽ ആയിരുന്നെങ്കിലും ശരിക്കും എല്ലാം
അത് പോലെ തന്നെയായിരുന്നു.എന്റെ കാതിൽ അവളെ കണ്ടപ്പോൾ മുതൽ DC മൂവിയിലെ The Rose എന്ന പാട്ട് മുഴങ്ങി കൊണ്ടിരുന്നു,ആ ഒറ്റ നോട്ടം കൊണ്ട് അത് നിന്നു.
“എന്താ ഇത്ര ചിരിക്കാൻ…?”ഞങ്ങളെ രണ്ടിനേം നോക്കി മിസ്സ് ചോദിച്ചതും ഞങ്ങൾ നിഷ്കളങ്കത വാരി വിതറി കൊണ്ട് ഒന്നുമില്ലെന്ന് പറഞ്ഞു.എന്നിട്ടും എന്നെ ഒട്ടിയുള്ള മറ്റവളുടെ ഇരിപ്പ് ഇഷ്ട്ടപ്പെടാതെ എന്നെ നോക്കി ദഹിപ്പിക്കുന്നുണ്ട് കക്ഷി,അത് എന്തിനാണെന്ന് ഞാൻ അപ്പോൾ കുറേ ആലോചിച്ചെങ്കിലും കുറച്ചു കാലങ്ങൾക്ക് ശേഷമാണ് എനിക്ക് അത് മനസ്സിലായത്.
“നിങ്ങൾ എന്താ സയാമീസ് ഇരട്ടകളാണോ ഇത്രക്ക് അങ്ങ് ഒട്ടിയിരിക്കാൻ…” ആ ഇരുത്തം ഇഷ്ടപ്പെട്ടില്ല എന്നവൾ വിളിച്ചു പറഞ്ഞു.അത് കേട്ടതും ദേവിക കുറച്ചു നീങ്ങിയിരുന്നു.അതിന്റെ ആവശ്യമെന്തായിരുന്നു എന്ന് എനിക്ക് മനസ്സിലായില്ല.ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമല്ലേ ഇവിടെ രണ്ടാൾക്ക് ഒന്ന് അടുത്തിരുന്നൂടെ ശാലിനി മിസ്സ് ഇത്രക്ക് സദാചാരവാദിയായിരുന്നോ എന്ന
ചിന്തകൾ മനസ്സിലൂടെ ഓടിയെങ്കിലും എന്തോ ഭാഗ്യത്തിന് ഒന്നും പുറത്തോട്ട് വന്നില്ല.അവൾ മാറിയിരുന്നത് കണ്ടതും മിസ്സിന്റെ മുഖത്തിന്റെ മുറുക്കം ഒന്നയഞ്ഞു.
“എന്താ തന്റെ പേര്…?”അവളെ നോക്കി കൂർപ്പിച്ചു കൊണ്ട് മിസ്സ് ചോദിച്ചു.
“ദേവിക…” അവൾ മറുപടി കൊടുത്തതും
“തന്റെയോ…?” എന്നെ നോക്കി ചോദിച്ചതും
“സിദ്ധാർഥ്” ഞാൻ പറയും മുമ്പേ ദേവിക ചാടി കേറി പറഞ്ഞു
“ഞാൻ അവനോട് അല്ലെ ചോദിച്ചേ…എന്തെ തനിക്ക് സംസാരിക്കാൻ വല്ല
ബുദ്ധിമുട്ടുമുണ്ടോ…?” ആദ്യം അവളോട് ഒന്നു ചാടി പിന്നെ എന്റെ നേരെയായി.ഇല്ലെന്ന് ഞാൻ തലയാട്ടിയതും
“എന്നാ വാ തുറന്ന് പറയെടോ…”എന്നായി മിസ്സ്.
“അവള് പറഞ്ഞത് തന്നെയാ എന്റെ പേര്…” എന്തിനാ ഇത്രക്ക് കിടന്ന് ഭരിക്കണേ എന്ന ചിന്തയിൽ ഞാൻ പറഞ്ഞു.അത് കേട്ടതും ക്ലാസിൽ ചിരി പടർന്നു.അതൂടെ ആയതോടെ മിസ്സിന്റെ ക്ഷമ വിട്ടു
“കൂടുതൽ സ്മാർട്ട് ഒന്നും ആവണ്ട ചോദിച്ചതിനുള്ള ഉത്തരം മാത്രം മതി…”അവൾ കടുപ്പിച്ചു തന്നെ പറഞ്ഞു.
“സിദ്ധാർഥ്” വെറുതെ എന്തിനാ ആദ്യമേ ഒരു പ്രശ്നമുണ്ടാക്കുന്നെ എന്ന ചിന്ത വന്നതും ഞാൻ പേര് പറഞ്ഞു,അതു കേട്ട്
“ഉം…എന്റെ ക്ലാസിൽ മര്യാദക്ക് ഇരിക്കാൻ പറ്റും എന്നുള്ളവർ മാത്രമിരുന്നാൽ മതി…കേട്ടല്ലോ…” ഒന്നു ഇരുത്തി മൂളി കൊണ്ട് ആദ്യമെന്നോടും അവസാനം ക്ലാസ്സിലെ എല്ലാവരോടുമായി പറഞ്ഞവൾ തിരിഞ്ഞു.അത് കൂടെ കേട്ടത്തോടെ ഇവളുടെ ഈ കൊമ്പൊടിച്ചു കൊണ്ടിവളെ എന്റെയാക്കുമെന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു.
