റോഷൻ :ഹോ ഹഹഹ ഹഹഹ ഐഷു ചേച്ചി എന്നെ ഇങ്ങനെ അങ്ങ് വാരി പോകല്ലേ. ഞാൻ രാവിലെ പറഞ്ഞതെല്ലാം സത്യം തന്നെയാണ് ഐഷു ചേച്ചിയെ കാണാൻ നല്ല ഭംഗിയുണ്ട് അതുകൊണ്ടുതന്നെയാണ് ഞാൻ ഉള്ളത് പറഞ്ഞത് അല്ലാതെ ഞാൻ ഐഷു ചേച്ചിയെ വെറുതെ പൊക്കിയതൊന്നുമല്ല അതിനു പകരം വീട്ടുകയാണ് അല്ലേ!
ഐശ്വര്യ: എടാ ചെറുക്കാ ഞാൻ പകരം വീട്ടിയതോ, നിന്നെ പൊക്കിയതോ, തമാശ പറഞ്ഞതോ ഒന്നുമല്ല എനിക്ക് നിന്റെ കുട്ടികളുടെ രീതിയിലുള്ള സംസാരം കേട്ടപ്പോൾ ശരിക്കും തോന്നിയിട്ട് തന്നെയാണ് ഞാൻ പറഞ്ഞത് എനിക്ക് നീ ആ രീതിയിൽ സംസാരിക്കുന്നത് കേട്ടപ്പോൾ വല്ലാണ്ട് അങ്ങ് രസിക്കുകയും ഇഷ്ടമാവുകയും ഒക്കെ ചെയ്തു ശരിക്കും. കലാവാസന ഉള്ളിലുള്ളവർക്കല്ലേ പാടാനും, അഭിനയിക്കാനും ഒക്കെ കഴിയൂ
റോഷൻ : ഓ മതി മതി ഞാൻ ഐഷു ചേച്ചിയെ രസിപ്പിക്കാൻ വേണ്ടി ഒരു തമാശക്ക് കാണിച്ചതാ ഐഷു ചേച്ചി കുഞ്ഞുവാവ എന്ന് പറഞ്ഞപ്പോൾ അല്ലാതെ എന്റെ ഉള്ളിൽ വലിയ കലാകാരൻ ഒന്നുമില്ലേ…… നമ്മളെ വിട്ടേക്ക്.
ഐശ്വര്യ:മം ഹഹഹ വിട്ടു വിട്ടു ഇനി കളി നിർത്തി ഞാൻ ചോദിച്ചതിന് പറ
റോഷൻ: ഞാൻ രാവിലെ ഐഷു ചേച്ചിയോട് പറഞ്ഞിരുന്നില്ലേ വൈകുന്നേരം ക്ലാസ് കഴിഞ്ഞാൽ ശരത്തും, അരുണും വരുമെന്ന്. അവർ രണ്ടുപേരും വന്നിരുന്നു. വ്യാഴവും, വെള്ളിയും ക്ലാസ്സ് ഇല്ല എന്നെല്ലാം പറഞ്ഞു എന്റെ പനിയും കാര്യങ്ങളും എല്ലാം തിരക്കി കുറച്ചുനേരം ഇവിടെ ഇരുന്ന ശേഷമാ പോയത് എന്താ ഐഷു ചേച്ചി ചോദിക്കാൻ
ഐശ്വര്യ: അല്ല, നീ അമ്പലത്തിലെ പൂജയുടെ കാര്യങ്ങൾ എന്തെങ്കിലും ശരത്ത് വന്നപ്പോൾ അവരോട് പറഞ്ഞിരുന്നോ?
” അപ്പൊ ഇതിനെക്കുറിച്ച് അറിയാനാണ് അല്ലേ ഇങ്ങനെ വളഞ്ഞു ചുറ്റി മൂക്ക് പിടിക്കുന്നത് എന്ന് ഫോണിന്റെ സ്ക്രീനിൽ നോക്കി സ്വയം പറഞ്ഞു കൊണ്ട് ”
റോഷൻ : പറഞ്ഞിരുന്നു അതിനെക്കുറിച്ച് എല്ലാം വിശദമായിട്ട് ഞാൻ നാളെ രാവിലെ പതിവ് സമയത്ത് ഐഷു ചേച്ചി ഓൺലൈനിൽ വരുമ്പോൾ പറഞ്ഞുതരാം. ഇപ്പോ കോളിംഗ് ബെൽ അടിക്കുന്നുണ്ട് ചിറ്റപ്പൻ ആണെന്ന് തോന്നുന്നു എനിക്കങ്ങനെ ഉണ്ട് നാളെ പോകുന്ന കാര്യമൊക്കെ തിരക്കാൻ വേണ്ടി വന്നതായിരിക്കും ചിറ്റപ്പൻ എപ്പോഴാ പോവുക എന്ന് അറിയില്ല അതുകൊണ്ടാണ് രാവിലെ വിശദമായി പറയാം എന്ന് പറഞ്ഞത്
ഐശ്വര്യ : എന്നാൽ റോഷൻ അങ്ങോട്ട് ചെല്ലു ചിറ്റപ്പനെ ബുദ്ധിമുട്ടിക്കേണ്ട
റോഷൻ: ശരി, ഐഷു ചേച്ചി ഗുഡ് നൈറ്റ്
ഐശ്വര്യ: ശരി, ഗുഡ് നൈറ്റ് റോഷൻ
( ഇത് കഥയുടെ ചെറിയൊരു ഭാഗമാണ് ഇനി എഴുതുന്നതും ഇതിന്റെ അടുത്ത ഭാഗമാണ് അത് ഞാൻ മുൻപേ പറഞ്ഞിരുന്നല്ലോ. അടുത്ത ഒമ്പതാം ഭാഗം ഇതിലും കൂടുതൽ പേജുകൾ ഉള്ള ഒരു ഭാഗമായിരിക്കും അതിന്റെ പണി ഇപ്പോഴേ തുടങ്ങി കഴിഞ്ഞു നവംബർ മാസം 20ന് മുമ്പായിട്ട് തന്നെ ഞാൻ തരുന്നതായിരിക്കും
കഥ വൈകി പോയതിൽ ഞാൻ വീണ്ടും ക്ഷമ ചോദിക്കുന്നു ) TBS.

Waiting for next part tomorrow