ഈ നായിന്റെ മക്കളെ സ്പോട്ടിൽ വെടി വെച്ച് കൊല്ലണം.
വൈശാകൻ :സത്യത്തിൽ നമ്മൾ ഇവിടെ ഈ രാത്രിയിൽ നിൽക്കുന്നത് പോലും വെറും നോക്ക് കുത്തികൾ ആയിട്ട് അല്ലേ.
അബ്‌ദുള്ള :അതെ സാർ, ഇനി ഇപ്പോൾ ഒരു കേസ് വന്നാൽ പോലും കക്ഷി ആരുടെ ആണെന്നും വിളി എവിടെ നിന്ന് ഒക്കെ വരും എന്നും ഞാൻ പറയേണ്ട കാര്യം ഇല്ലല്ലോ.
വൈശാഖൻ :അതെ.
അബ്‌ദുള്ള :അല്ല സാർ വീട്ടിൽ വിളിച്ചു പറഞ്ഞോ.
വൈശാഖൻ :ആ പറഞ്ഞു അവൾക്ക് പേടി ഒന്നും ഇല്ല എന്നാ തോന്നുന്നത്.
അബ്‌ദുള്ള :മോള് ഉണ്ടല്ലോ പിന്നെ കുഴപ്പം ഇല്ലല്ലോ.
വൈശാഖൻ :ഇല്ല ചേട്ടാ അവൾ ടൂർ പോയേക്കുവാ കോളേജിൽ നിന്ന്.
അബ്‌ദുള്ള :എന്ത് ടൂർ എന്നിട്ട് വീട്ടിലെ അവൾ ഒന്നും പറഞ്ഞില്ലല്ലോ.
വൈശാഖൻ :ങേ അത് ശെരി ആണല്ലോ ഒരേ കോളേജ് അല്ലെ.
അബ്‌ദുള്ള :അവർ രണ്ടു ബാച്ച് അല്ലെ..ചിലപ്പോൾ ബാച്ച് തിരിഞ്ഞു ആകും പോകുക അവർക്ക് പിന്നെ ആകും. എന്നാൽ ഒരു കാര്യ ചെയ്യാം ഞാൻ വീട്ടിൽ വിളിച്ചു പറയാം മോളും എന്റെ കെട്ടിയോളും അവിടെ പോയി കൂട്ട് ഇരിക്കും ഒറ്റയ്ക്ക് അല്ലെ.
വൈശാഖൻ :അതൊന്നും വേണ്ട.. ഇപ്പോൾ തന്നെ സമയം 12ആകുന്നു.
അബ്ദുള്ള :രണ്ടു വളവ് കഴിയുന്ന ദൂരം അല്ലെ ഉള്ളൂ വീട്ടിലേക്ക്.
വൈശാഖൻ :വേണ്ട ചേട്ടാ അവർ അവിടെ കിടന്നു ഉറങ്ങിക്കോട്ട്. കുറച്ചു മുൻപ് ആയിരുന്നു എങ്കിൽ കുഴപ്പം ഇല്ലായിരുന്നു.
അബ്‌ദുള്ള :സാർ ചുമ്മാതിരി ഞാൻ വിളിച്ചു പറയാം.
അബ്ദുള്ള ഫോൺ വിളിക്കാൻ തുടങ്ങിയപ്പോൾ ആദ്യം കൈ ഉയർത്തി വേണ്ട എന്ന് പറയാൻ ഒരുങ്ങി എങ്കിലും പക്ഷേ പറയാൻ തോന്നിയില്ല. അവളും ഒറ്റയ്ക്ക് ആണല്ലോ എന്ന് ഓർത്തപ്പോൾ അയാൾ മൗനം പാലിച്ചു. അബ്‌ദുള്ള വീട്ടിൽ വിളിച്ചു പറഞ്ഞു. ഉടനെ ഭാര്യയും മകളും ഒരു ടോർച് എടുത്തു അഞ്‌ജലിയുടെ അടുത്തേക്ക് പോയി…
(കഥാപാത്രങ്ങൾ കൂടുന്നതിൽ താല്പര്യം ഉണ്ടെകിൽ പറയുക അല്ലെങ്കിൽ അത് പോലെ പോകാം )
തുടരും……
