അവൻ വാതിലിനടുത്തേക്ക് നടന്നു. വാതിൽ തുറക്കുന്നതിന് മുൻപ് അവൻ എന്നെ അവസാനമായി ഒന്ന് തിരിഞ്ഞുനോക്കി. “നിൻ്റെ സ്നേഹം കിട്ടിയില്ലെങ്കിലും, എൻ്റെ കൂട്ടുകാരനെയെങ്കിലും എനിക്ക് തിരികെ കിട്ടുമായിരിക്കും. അവനോട് ഞാൻ തന്നെ എല്ലാം പറഞ്ഞോളാം. നീയാണ് യഥാർത്ഥ ‘കളിപ്പാവ’.”
ആ വാതിൽ അടയുമ്പോൾ, എൻ്റെ ജീവിതത്തിലെ എല്ലാ വെളിച്ചവും ഒരുമിച്ച് പോയതുപോലെ എനിക്ക് തോന്നി. എൻ്റെ പകവീട്ടൽ എനിക്ക് തന്നെ പാരയായി.
അവൻ പോയതിന് ശേഷം ആ മുറിയിലെ തണുപ്പ് എന്നെ വല്ലാതെ മൂടി. നിമിഷങ്ങൾക്ക് മുൻപ് അവൻ്റെ ചൂടിൽ കിടന്ന എൻ്റെ ശരീരം ഇപ്പോൾ മരവിക്കുന്നതുപോലെ തോന്നി. കട്ടിലിൽ അവൻ്റെ മണം അപ്പോഴും ഉണ്ടായിരുന്നു. അടുത്ത ദിവസങ്ങളിൽ ആ ഫ്ലാറ്റിലെ നിശബ്ദത എനിക്ക് ഭ്രാന്തുപിടിപ്പിച്ചു. അരുൺ എന്നെ വിളിച്ചില്ല.
ഓഫീസിൽ ചെന്നപ്പോഴാണ് ഞാനാ വാർത്തയറിഞ്ഞത്. അരുൺ എന്തോ പേഴ്സണൽ എമർജൻസി പറഞ്ഞ് റിസൈൻ ചെയ്തു, അവൻ കൊച്ചി വിട്ടുപോയിരുന്നു. എൻ്റെ ചതി അവനെ ഈ നഗരത്തിൽ നിന്നുതന്നെ ഓടിച്ചുവിട്ടു. ഒരാഴ്ച കഴിഞ്ഞപ്പോൾ അടുത്ത വാർത്തയും വന്നു – നിഹാലും റിസൈൻ ചെയ്തു. അവൻ ആരോടും ഒരു വാക്കുപോലും പറയാതെയാണ് പോയത്.
രണ്ടുപേരും പോയതോടെ, ഓഫീസിലെ എല്ലാ കണ്ണുകളും എൻ്റെ നേരെയായി. ഞാൻ ഒറ്റപ്പെട്ടു. എൻ്റെ പകവീട്ടൽ കഴിഞ്ഞു, പക്ഷെ അവസാനം ഞാൻ മാത്രം ബാക്കിയായി. ആളുകളുടെ അടക്കിപ്പിടിച്ച സംസാരങ്ങളും പുച്ഛം നിറഞ്ഞ നോട്ടങ്ങളും എന്നെ പൊതിഞ്ഞു. “അവൾ കാരണമാണ്”, “ആ ഡിവോഴ്സി രണ്ടുപേരെയും തമ്മിലടിപ്പിച്ചു”, “അവൾക്ക് രണ്ടുപേരുമായും ബന്ധമുണ്ടായിരുന്നു..” പലതരം പറച്ചിലുകൾ. എൻ്റെ വിജയം ഇപ്പോൾ ഒരു തമാശപോലെ എനിക്ക് തോന്നി. ഞാൻ ജയിച്ചിട്ടും തോറ്റവളെപ്പോലെ തലകുനിച്ച് നടന്നു.
ഈ ഒറ്റപ്പെടലും, അപമാനവും എൻ്റെയുള്ളിലെ വാശിയെ കൂട്ടിയതേയുള്ളൂ. എൻ്റെ ശരീരത്തിന് ഒരു സ്പർശനം വേണമെന്ന് തോന്നി, പക്ഷെ അത് അരുണിൻ്റെ സ്നേഹമായിരുന്നില്ല. എൻ്റെ മനസ്സ് മരവിച്ചിരുന്നു. എനിക്കിപ്പോൾ വേണ്ടത് സ്നേഹമോ പ്രണയമോ ആയിരുന്നില്ല, മറിച്ച് എൻ്റെ ശരീരത്തിൻ്റെ ആവശ്യങ്ങൾ മാത്രം നിറവേറ്റുന്ന, മനസ്സുകൊണ്ട് ഒരു ബന്ധവുമില്ലാത്ത ഒരനുഭവം ആയിരുന്നു.
അപ്പോഴാണ് ഞാൻ എൻ്റെ സുഹൃത്ത് അനുവിൻ്റെ വാക്കുകളെക്കുറിച്ച് വീണ്ടും ഓർത്തത്. “കാശ് കൊടുക്കുക, കാര്യം നടത്തുക.” അന്ന് എനിക്ക് വെറുപ്പ് തോന്നിയ ആ ആശയം, ഇപ്പോൾ എനിക്ക് ഏറ്റവും ശരിയായതായി തോന്നി. ഇതിൽ ചതിയില്ല, പകവീട്ടലില്ല, കുറ്റബോധമില്ല. വെറുമൊരു ഇടപാട് മാത്രം.
ആ രാത്രി, എൻ്റെ കൈകൾ വിറച്ചില്ല. ഞാൻ അവൾ അയച്ച ആ വെബ്സൈറ്റ് തുറന്നു. പ്രൊഫഷണലായി പുരുഷന്മാരുടെ സേവനം കിട്ടുന്ന ഒരു എസ്‌കോർട്ട് സർവീസ്. അതിലെ പ്രൊഫൈലുകളിലൂടെ ഞാൻ കണ്ണോടിച്ചു. എൻ്റെ മനസ്സ് ശൂന്യമായിരുന്നു. ഞാനൊരു ഫുഡ് ഓർഡർ ചെയ്യുന്ന ലാഘവത്തോടെ, ‘ഡിസ്‌ക്രീറ്റ് ആൻഡ് പ്രൊഫഷണൽ’ (സ്വകാര്യത ഉറപ്പുവരുത്തും, നല്ല പെരുമാറ്റം) എന്ന് എഴുതിയ ഒരു പ്രൊഫൈൽ തിരഞ്ഞെടുത്തു. ഒരു മണിക്കൂർ നേരത്തേക്ക് ഞാൻ ബുക്ക് ചെയ്തു. എൻ്റെ ഹൃദയം ഇടിച്ചില്ല, എൻ്റെയുള്ളിൽ ഭയമായിരുന്നില്ല, മറിച്ച് എൻ്റെ ശരീരത്തിൻ്റെ നിയന്ത്രണം പൂർണ്ണമായും എൻ്റെ കൈകളിലാണെന്ന വിചിത്രമായ ഒരുതരം സമാധാനമായിരുന്നു.
കൃത്യസമയത്ത് കോളിംഗ് ബെൽ അടിച്ചു. ഞാൻ വാതിൽ തുറന്നപ്പോൾ, പ്രതീക്ഷിച്ചതുപോലെ, നന്നായി വസ്ത്രം ധരിച്ച, സാധാരണക്കാരനായ ഒരു യുവാവ്. ഇരുപതുകളുടെ അവസാനം പ്രായം തോന്നിക്കുന്ന, മെലിഞ്ഞ, അധികം ഉയരമില്ലാത്ത ഒരുവൻ. അവൻ്റെ കണ്ണുകളിൽ പ്രത്യേകിച്ച് ഒരു വികാരവുമില്ല. എന്നെ കണ്ടതും അവൻ കൃത്യമായി പുഞ്ചിരിച്ചു.
“ഗുഡ് ഈവനിംഗ്, മാം.” അവൻ്റെ ശബ്ദത്തിൽ യാതൊരു മാറ്റവുമില്ല. എന്നെപ്പോലെത്തന്നെ, അവനും ഒരു കളിപ്പാവ. ഞാൻ അവനെ അകത്തേക്ക് ക്ഷണിച്ചു.
“ഞാൻ പണം ഓൺലൈനായി അടച്ചിട്ടുണ്ട്,” ഞാൻ പറഞ്ഞു.
