“യുദ്ധത്തിൽ ആരുടെ പക്ഷത്താ ഞാനും എന്റെ ഞാനും എന്റെ കുഞ്ഞുട്ടനും എന്ന് കരുതിയാവും ഒന്നും മിണ്ടാത്തത് അല്ലെ.. എനിക്ക് പക്ഷോന്നും ഇല്ല്യ.. ഉള്ളത് എന്റെ ഭർത്താവിനാ.. അദ്ദേഹം വീട്ടിൽ അഭയം തേടിവയവരെ ഒന്നും ചെയ്യില്ല. ഞാനുറപ്പ് തരാം ഇപ്പോ ഈ ചോറും മത്തനും കഴിക്ക് “.
അത് കേട്ടപ്പോൾ അവനെന്തോ ആശ്വാസം തോന്നി.
വിളക്ക് കൊളുത്തി കൂടെ ഇരുന്ന് സുമിത്ര അവനെ കഴിപ്പിച്ചു.
മുഖം ചോറിൽ നിന്നെടുക്കാതെ ആദ്യം കുറെ കഴിച്ചു. ഒന്നുടെ ഗൃഹ നായികയുടെ മുഖമൊന്നു കാണാൻ തല ഉയർത്തി.
വിളക്കിന്റെ ചുവന്ന വെളിച്ചത്തിൽ തന്നെ നോക്കിയിരിക്കുന്ന ദേവി. ചൂടുള്ളത് കൊണ്ട് സ്വയം വീശറി വീശുന്നുണ്ട്. മുഖത്ത് ഒരല്പം സഹതാപവും സഹനുഭൂതിയുമുണ്ട്. അതിഥിയിൽ നിന്ന് കണ്ണെടുക്കാൻ അവൾ തയ്യാറല്ലാത്ത പോലെ.അധിക നേരം വിളിക്കിനടുത്തിരിക്കുന്ന സുമിത്രയുടെ നോട്ടം തട്ടി ഉരുകാൻ അവന് കഴിഞ്ഞില്ല.
പിറ്റേന്ന് അവനോട് രുദ്രൻ ഒരുപാട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. കുടുംബം നഷ്ടപെട്ട ആ പയ്യനോട് തങ്ങളുടെ വീട്ടു വളപ്പിൽ പുറം പണിക്കും അടുക്കളയിൽ പാചകത്തിന് സുമിത്രയെ സഹായിക്കാനുമായി അവിടെ കൂടി കൊള്ളാൻ രുദ്രൻ പറഞ്ഞു.
അവന്റെ ഗോത്രക്കാർ പ്രശ്നക്കാരാണെന്ന് രുദ്രന് അറിയാമായിരുന്നു. എങ്കിലും രുദ്രന് അത് പുറത്ത് കാണിച്ചില്ല. സംശയത്തോടെ അവനെ നോക്കിയില്ല.
“അച്ഛാ ഇദ്ദേഹം അച്ഛനെക്കാൾ ചോറുണ്ണും ” എന്ന് കുഞ്ഞുട്ടൻ രുദ്രന്റെ മടിയിൽ ഇരുന്നുകൊണ്ട് പറഞ്ഞപ്പോൾ അവിടമാകെ ചിരി പരന്നു. സുമിത്രക്ക് അടുക്കളയിൽ നിന്നും ചിരി പൊട്ടി.
അടുത്ത പകൽ രുദ്രനും സുമിത്രയും ഉണർന്നത് അവൻ പുറത്ത് കിളക്കുന്ന ശബ്ദം കേട്ടാണ്. പിന്നീടുള്ള
അവൻ കൃഷി സുമിത്രക്ക് പറ്റാവുന്നതിലും നന്നായി വിപുലീകരിച്ചു. രുദ്രനില്ലാത്തപ്പോൾ സുമിത്രക്ക് വിത്ത് മുളപ്പിക്കലും പരിപാലിക്കലും ബുദ്ധിമുട്ടായിരുന്നു.
അടുത്തുള്ള ചോലയിൽ നിന്ന് വെള്ളം കോരി വന്ന് അവൻ അവരുടെ കൊച്ചു തോട്ടം നനച്ചു. സന്ധ്യ മയങ്ങുമ്പോൾ വെള്ളം കോരാൻ ചെന്നപ്പോൾ കണ്ടത് നഗ്നയായി പുറം തിരിഞ്ഞു പൊന്നിൻ നിറമുള്ള ചോലയിൽ മുങ്ങുന്ന തന്റെ യജമാനത്തിയെ, പെരുമാറ്റം കൊണ്ട് താൻ ഒരു അടിമയാണെന്ന് തോന്നിയില്ലെങ്കിലും ആ ഒരു സ്ഥാനത്തിൽ കുറഞ്ഞതൊന്നും അവൻ സുമിത്രക്ക് കൊടുത്തിരുന്നില്ല.
തന്നെക്കാൾ നീളവും വിരിവുമുള്ള ശരീരമായിരുന്നു ദേവിക്ക്. നീണ്ട തും തന്റെ ചൂണ്ടു വിരലോളം വീതിയുള്ള പുറംചാൽ, വയറിൽ നിന്ന് അരക്കെട്ടിലേക്ക് ഇറങ്ങുന്ന ഇടുപ്പ് മാംസളമെങ്കിലും ഒതുക്കമുള്ളത്.
മുലക്കച്ച മാറ്റാൻ സുമിത്ര എടുത്തിരുന്നില്ല, സാരീ വെറുതെ നെഞ്ചിലേക്ക് കേറ്റി ഈറൻ മുടി പിന്നിലേക്ക് വലിച്ചിട്ടു അടിവക്ക് കയ്യിൽ താങ്ങി തിരിച്ചു നടക്കുന്ന യജമാനത്തിയെ അവൻ നേരിട്ടു. തോട്ടത്തിന്റെ വക്കത്തു വിടർന്ന കോളാമ്പി പൂവിനോളം ആഴമുള്ള ദേവിയുടെ പൊക്കിളിൽ നിന്ന് നോട്ടം മാറാൻ, നനുക്കെ ചിരിച്ച് സുമിത്രക്ക് ചോദിക്കേണ്ടി വന്നു ” ഞാൻ കാരണം നന വൈകിയല്ലേ?”.
അവൾ കടന്നു പോയപ്പോൾ അവൻ ചിന്തിച്ചു “ഇത്രക്ക് നിഷ്കളങ്കയാണോ എന്റെ ദേവി, അതോ ഞാൻ നിഷ്കളങ്കനാവുമെന്ന് ദേവി പ്രതീക്ഷക്കുന്നുവോ “.
സുമിത്രയുടെ അടുക്കളയിലെ ജോലി കുറഞ്ഞു. അവൾക്ക് ഉച്ചയുറക്കത്തിന് കൂടുതൽ സമയം കിട്ടിയത് അവനോട് നല്ല മതിപ്പുണ്ടാക്കി.
തനിക്ക് കിടക്കാനൊരിടം തന്നതിന് അവരോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്ന് അവനറിയാമായിരുന്നു എന്നാൽ അത് വാക്കുകൾ കൊണ്ട് പറയാൻ അവനറിയില്ല അത് കൊണ്ട് അവനത് പ്രവർത്തികളിലൂടെ പ്രകടിപ്പിച്ചു.
സുമിത്ര അവനെ മിച്ചൂ എന്ന് വിളിച്ചു. അവളെ അവനൊരു ദേവിയെ പോലെ ആരാധിച്ചു. സ്നേഹവും പ്രകടിപ്പിക്കാനറിയാത്ത അവൻ ഓരോ തവണയും പ്രാതൽ സുമിത്രയുടെ കയ്യിൽ നിന്നും വാങ്ങുമ്പോൾ അവളുടെ കാലിൽ തൊട്ടു വണങ്ങിയതിനു ശേഷം മാത്രം ഭക്ഷണം സ്വീകരിക്കുന്നത് കണ്ട രുദ്രൻ ഒരു ക്ഷത്രീയ സ്ത്രീയോട് കീഴാളൻ കാണിക്കുന്ന ബഹുമാനത്തിനുമപ്പുറം അവൻ അവളെയും രുദ്രനെയും ദേവി ദേവന്മാരെ പോലെ കാണുന്നു എന്ന് മനസിലാക്കി.
