ടീച്ചർ ഇപ്പോൾ എൻ്റെ ഭാര്യ 42അടിപൊളി 

അവൻ ഒന്നും മിണ്ടാതെ എന്നെ നോക്കി, അവർ മൂന്നുപേർ ഉണ്ടാരുന്നു. ആ സ്ത്രീ എൻ്റെ സൗണ്ട് കേട്ടപ്പോൾ എന്തോ ആശ്വാസം പോലെ എന്നെ നോക്കി.

ഞാൻ: നീ പോയില്ലേ വാഷ്റൂമിൽ?

എന്താണ് ഞാൻ ഇങ്ങനെ പറയുന്നത് എന്ന് പോലും ആലോചിക്കാതെ ആ സ്ത്രീ പറഞ്ഞു ഇല്ല എന്ന്.

ഞാൻ: നീ പോയിട്ട് വാ.

സ്ത്രീ: ഇല്ല, കുഴപ്പം ഇല്ല. തിരിച്ചു പോകാം!

ഞാൻ: വാ എങ്കിൽ!

തിരിച്ചു ആ സ്ത്രീ തിരിഞ്ഞപ്പോൾ അതിൽ ഒരു ഹിന്ദിക്കാരൻ അവളുടെ ഷോൾഡറിൽ തട്ടി. പെട്ടെന്ന് തന്നെ ഞാൻ ചെവിക്കല് നോക്കി ഒരെണ്ണം കൊടുത്തു.

ആ സ്ത്രീ ഞെട്ടി നിക്കുന്നു, അവൻ്റെ കൂടെ ഉള്ളവർ ഒന്നും ചെയ്യാതെ നിക്കുന്നു. ഞാൻ കയറി അവൻ്റെ കോളറിനു പിടിച്ചു. എൻ്റെ ലുക്ക്‌ ഒക്കെ കണ്ടപ്പോൾ ഒരു ഗുണ്ട ലുക്ക്‌ തോന്നിട്ടാവണം അവർ പേടിച്ചു. ആളുകൾ കൂടി. പ്രശനം വഷളായി. എല്ലാരും കൂടെ എടുത്തിട്ടു ഇടിച്ചു അവന്മാരെ. ഗാർഡിനെ ഇൻഫോം ചെയ്യ്തു. അവർ വന്നു കൊണ്ടുപോയി മൂന്നുപേരെയും.

ബഹളം ആയപ്പോൾ ആ സ്ത്രീ എൻ്റെ കൈയിൽ പിടിച്ചു ദേഹത്തോട് ചേർന്ന് നോക്കുവാരുന്നു.

ഞങ്ങൾ സീറ്റിൽ പോയി ഇരുന്നു. ബാക്കി ഉള്ള യാത്രക്കാർ എന്ന് അഭിനന്ദിച്ചു. അപ്പോൾ പെട്ടെന്ന് ഒരു ആന്റി പറഞ്ഞു, “എന്നതായാലും മോള് ഭാഗ്യം ഉള്ളവളാ, നല്ല ഒരുത്തനെ കെട്ടിയതുകൊണ്ട് ചോദിക്കാൻ ആളുണ്ട്.”

ഞങ്ങൾ രണ്ടുപേരും ഞെട്ടി. പക്ഷെ ഞാൻ അതിൻ്റെ കൂടെ ചിരിച്ചു അതങ്ങു ഒഴിവാക്കി. അവർ ഞങ്ങളുടെ പേര് ഒകെ ചോദിച്ചു. ഞാൻ തോമസ് എന്ന് പറഞ്ഞു. ആ സ്ത്രീ അപ്പോൾ അവരുടെ പേര് പറഞ്ഞു സാവിത്രി. ഞങ്ങൾ രണ്ടുപേരും അപ്പോഴാണ് അങ്ങോട്ടും ഇങ്ങോട്ടും പേര് മനസ്സിലാക്കുന്നത്.

പെട്ടെന്നു ഒരു ആന്റി, “ഓ വെറുതെ അല്ല താലിയും സിന്ദൂരവും ഒന്നും കാണാത്തതു. പ്രേമ വിവാഹം ആയിരുന്നു അല്ലെ?”

സാവിത്രി തിരുത്താൻ നോക്കിയെങ്കിലും നടന്നില്ല. അവർ ഓരോന്ന് പറഞ്ഞു പറഞ്ഞു പോയി. ഞാൻ സാവിത്രിയെ നോക്കി ചിരിച്ചു കണ്ണ് അടച്ചു കാണിച്ചു, ഒന്നും പറയണ്ട എന്ന്.

സാവിത്രി ചെറുതായിട്ട് മയങ്ങി. എഴുന്നേറ്റപ്പോൾ ട്രെയിൻ ഏറ്റുമാനൂർ കഴിഞ്ഞു. പെട്ടെന്നാണ് സാവിത്രി ഓർത്തത്‌ ഞാൻ പറഞ്ഞിരുന്നു കോട്ടയും ആണ് എൻ്റെ സ്ഥലം എന്ന്. ഞാൻ ഇറങ്ങി എന്ന് അറിഞ്ഞു, ഒരു യാത്ര പോലും പറയാൻ പറ്റിയില്ല എന്നും. പേടി കൊണ്ടും കണ്ണുകൾ കലങ്ങി സാവിത്രി നേരെ എഴുന്നേറ്റു.

അടുത്തു ഇരുന്ന ആന്റി ചോദിച്ചു, “മോള് എങ്ങോട്ടാ” എന്ന്.

സാവിത്രി: വാഷ്റൂം വരെ.

ആന്റി: എവിടെ ഹസ്ബൻഡ്?

ഒന്നും മിണ്ടാതെ കണ്ണ് നിറഞ്ഞു സാവിത്രി നേരെ വാഷിംറൂമിൻ്റെ അങ്ങോട്ടേക്ക് നടന്നു.

ആന്റിക്കും ഒന്നും മനസ്സിലായില്ല.

സാവിത്രി കണ്ണുനീരുമായി നേരെ വാഷ്റൂമിൻ്റെ എടുത്ത് വന്നപ്പോൾ വാതിലിൻ്റെ അവിടെ നിന്നുകൊണ്ട് ഞാൻ സിഗരറ്റ് വലിക്കുന്നു. എന്നെ കണ്ടതും സാവിത്രിയുടെ കണ്ണ് പിന്നെയും നിറഞ്ഞു. എൻ്റെ അടുത്ത് ഓടി വന്നു.

സാവിത്രി: ഞാൻ കരുതി കോട്ടയത്ത്‌ ഇറങ്ങി എന്ന്.

“ഭാര്യയെ സേഫ് ആയിട്ട് കൊണ്ടാക്കാദി എങ്ങനെ സമാധാനത്തോടെ ഇറങ്ങും” എന്നു ഞാൻ ചിരിച്ചോണ്ട് പുക വിട്ടുകൊണ്ട് പറഞ്ഞു.

പെട്ടെന്നു എന്നെ ഞെട്ടിച്ചുകൊണ്ട് സാവിത്രി എന്നെ കെട്ടിപിടിച്ചു. ഞാൻ ഞെട്ടി.

പെട്ടെന്ന് ആന്റിയുടെ സൗണ്ട് കേട്ടു സാവിത്രി പിടി വിട്ടു.

ആന്റി: അതു ശരി. ഇവിടെ വരെ മാറിനിന്നതിനു ആണോ മോളെ നിൻ്റെ കണ്ണൊക്കെ നിറഞ്ഞത്. ഞാൻ ആണെങ്കിൽ പേടിച്ചു പോയി. മോനെയും കാണുന്നില്ലേ, മോൾടെ കണ്ണും നിറഞ്ഞു ഇരിക്കുന്നു, അതാണ് ഞാൻ പുറകെ വന്നത്.

ഞാൻ: ഒന്നുല്ല ആന്റി, ഞാൻ ഇങ്ങോട്ട് വന്നപ്പോൾ പേടിച്ചു പോയി ഇവൾ, അത്രേ ഉള്ളു.

ആന്റി: ശരി ശരി. രണ്ടുപേരും ഡോറിൻ്റെ അവിടുന്ന് മാറിനിക്ക്.

എന്ന് പറഞ്ഞു ആന്റി പോയി. ഞങ്ങൾ പരസ്പരം നോക്കി ചിരിച്ചു. എന്നിട്ട് സീറ്റിൽ ചെന്നിരുന്നു.

എറണാകുളം ആയപ്പോൾ ഞങ്ങൾ ഇറങ്ങി. ഓട്ടോ എടുത്ത് പുല്ലേപ്പടിക്കു പോയി. ഞങ്ങൾ രണ്ടുപേരും ഒന്നും മിണ്ടിയില്ല. ഫ്ലാറ്റിൻ്റെ മുമ്പിൽ ഓട്ടോ നിർത്തി.
സാവിത്രി ഇറങ്ങി, പുറകെ ഞാനും.

1 Comment

Add a Comment

Leave a Reply

Your email address will not be published. Required fields are marked *