തമ്പുരാട്ടി – 5 28അടിപൊളി 

“അത് അമ്മേ..ഞാൻ ഏട്ടത്തിയെ…” തപ്പി തടഞ്ഞു ഞാൻ പറയാൻ വന്നു.

“ഏട്ടത്തിയോ? ഹ്മ്മ്. …ഏത് വകയിലാ നിന്റെ ഏട്ടത്തിയാവുന്നേ..ആ ബന്ധമൊന്ന് നീ എനിക്ക് പറഞ്ഞു താ..” ഒച്ച ഹാളിൽ പൊന്തി. “ഞാനിവിടന്ന് പൊറത്താക്കിയതാ നിന്റെ ചേട്ടനെ, അന്ന് മുതൽ അവനെന്റെ മോനൊന്നുമല്ല.ഇനി ആവേം ല്ല .എന്ന് വെച്ചാൽ നിന്റെ ചേട്ടനല്ലാന്ന്. . ”എന്തൊക്കെയോ പറയണമെന്നുന്നുണ്ടായിരുന്നു, ചേട്ടനോടുള്ള ദേഷ്യം എന്തിനാ ഏട്ടത്തിയോട് കാട്ടണേന്ന് ഒച്ചയിട്ട് ചോദിക്കാൻ നാക്ക് പൊന്തി പക്ഷെ തബുരാട്ടിയുടെ മുന്നിൽ ഒന്നും കഴിയണില്ല. ഞാൻ തല താഴ്ത്തിയിരുന്നു.

“മുഖത്തേക്ക് നോക്കെടാ…” അമ്മയുടെ ശബ്‌ദം മുരണ്ടു. ഞാൻ പേടിയോടെ ആ മുഖത്തേക്ക് നോക്കി. പിരികം പൊക്കി കണ്ണുരുട്ടി, എന്നെ കൊല്ലാനുള്ള ദേഷ്യം കൊണ്ട് നിൽക്കാൻ തമ്പുരാട്ടി.

“മുന്നേയും നിന്നോട് ഞാൻ പറഞ്ഞിരുന്നു വേണ്ടാത്ത കാര്യങ്ങളിൽ തലയിടരുതെന്ന് ” വിരൽ എന്റെ നേർക്ക് ചൂണ്ടി അമ്മ പറഞ്ഞു. പിന്നെ താഴ്ത്തി “ഹാ സാരല്ല ഇനിയത് പറഞ്ഞിട്ട് കാര്യല്ല. ..നീ അവളെ തിരിച്ചാക്കിയ നമ്മുടെ കെട്ടിടമില്ലേ..കുറേ ആയി പൊളിക്കണമെന്ന് വിചാരിക്കുന്നു. ഇന്നെന്തായാലും ഞാനത് പൊളിക്കും. ഇറങ്ങി പോവാൻ പറഞ്ഞിട്ട് കേൾക്കാതെ അവിടെ തന്നെയിരിക്കാണേൽ അവിടെ ഉള്ളോരേയും കൂട്ടി ഞാനത് പൊളിക്കും. “കേട്ടത് വിശ്വസിക്കാനാവാതെ ഞാനിരുന്നു. എന്നോടുള്ള ദേഷ്യം തീർക്കുന്നത്, ഞാൻ ചെയ്തതിനുള്ള പ്രതികാരം ചെയ്യുന്നത് ഏട്ടത്തിയുടെ കിടപ്പാടം ഇല്ലാതാക്കിയാണോ?.ഏട്ടത്തി ഇറങ്ങീലേൽ കൊല്ലുമെന്നല്ലേ പറഞ്ഞത്. ”ഇനി മോന് അതും തടയാൻ വല്ല ഉദ്ദേശമുണ്ടെൽ ഞാനൊന്നു കാണട്ടെ. അപ്പുറത്തെ പറമ്പിൽ കമ്പോസ്റ്റിന് കുഴിയെടുക്കാൻ ഞാൻ പണിക്കാരോട് പറഞ്ഞിട്ടുണ്ട്. .ഒന്ന് കൂടുതൽ എടുക്കാൻ പറയാം വലിയ ചെലവില്ലല്ലോ “ അമ്മ പുച്ഛത്തോടെ ചിരിച്ചു. തടയാൻ പോയ എന്നെയും കൊല്ലുമെന്ന്.എന്തൊരു അമ്മയാണിത്! ദേഷ്യം കൊണ്ട് എന്റെ കണ്ണു നിറഞ്ഞു തുളുമ്പി.

”പുതിയ ഫാൻ വാങ്ങി കൊടുത്തില്ലേ? ഇപ്പോ പോയാൽ അത് തിരിച്ചെടുക്കാം ഇല്ലേൽ അതും കിട്ടാൻ വഴിയില്ല. “ അമ്മയതും പറഞ്ഞു കനപ്പിച്ചു നോക്കി എഴുന്നേറ്റു. ടേബിളിന് മുകളിലെ എനിക്ക് ചേച്ചി വെച്ച പേരക്ക എടുത്ത് കടിച്ചു. മുഖം വക്രിച്ചു

”മ്.. മൂത്തിട്ടില്ലട്ടോ പച്ചയാ..പഴുക്കട്ടെ എന്നിട്ട് നോക്കിയാ മതി…“ അമ്മയതും പറഞ്ഞു പോയി. പേരക്കയെ പറ്റിയല്ല. എന്നെപ്പറ്റിയാണ് പറഞ്ഞു പോയതെന്ന് എനിക്ക് മനസ്സിലായിരുന്നു. അമ്മയോട് എതിര് നിലക്കാൻ ഞാൻ വളർന്നില്ല എന്നല്ലേ ആ പറഞ്ഞതിന് അർത്ഥം.

ഈശ്വരാ ഇനിയെന്താ ചെയ്യാ. ഏട്ടത്തിയിനി എവിടെ പോവാനാ. ആരും അതിന് കൂട്ടില്ല. ഒറ്റക്ക് ആ ചെറിയ കുട്ടിയേയും വെച്ച് എന്ത് ചെയ്യാനാ. ഞാനല്ലാതെ ആരാ ആ പെണ്ണിന് സഹായത്തിനുള്ളത്. ആ നാറി ഏട്ടൻ എവിടേ പോയതാണോ? അമ്മയിനി ഏട്ടനെ ശെരിക്കും കൊന്നോ? തല പെരുത്തു പൊട്ടുമെന്ന് തോന്നിപ്പോയി. കണ്ണ് നിറഞ്ഞു ഒഴുകി കാഴ്ച മങ്ങിയിരുന്നു. ബാക്കിൽ നിന്ന് എന്നെയാരോ പൊതിഞ്ഞു. “അനുഷേച്ചി..” ഞാൻ മനസ്സിൽ വിളിച്ചു. ആ വിരലുകൾ എന്റെ കണ്ണുനീർ തുടച്ചു.

“അയ്യേ…കരയൊന്നും വേണ്ടാ, എന്റെ മോനൂസിനെ എന്തേലും കാട്ടാമെന്ന് അമ്മക്ക് വിചാരമുണ്ടെൽ എനിക്ക് കൂടെ അതൊന്നു കാണണലോ? നീയെന്തിനാ പേടിക്കണേ ചേച്ചിയുണ്ടെടാ കൂടെ..”ആശ്വസിപ്പിക്കുന്ന വാക്കുകൾ.പുറകിൽ നിന്ന് മുന്നിലേക്ക് വന്നു നിലത്തു മുട്ട് കുത്തി ചേച്ചിയെന്റെ മുഖം ആ കയ്യിൽ കോരിയെടുത്തു.

“ഏട്ടത്തി ഒറ്റക്കായിരിക്കും, ആരും ണ്ടാവൂല്ല സഹായത്തിന്.എനിക്ക് ഓടാൻ വയ്യ ഇല്ലേൽ ഞാൻ കൂടെ വരായിരുന്നു. നീ ചെല്ല്. എന്താ ചെയ്യാൻ പറ്റാന്നു നോക്ക്.എന്നെ വിളിച്ചാ മതി..തമ്പുരാട്ടിയ ഞാൻ ഡീൽ ചെയ്തോളാം കേട്ടോ…” അനുഷേച്ചി എന്റെ കവിളിൽ അമർത്തിയുമ്മ വെച്ചു ചിരിച്ചു. ചേച്ചിയുടെ സ്നേഹം കണ്ടപ്പോ,ആ കരുതൽ കണ്ടപ്പോ ഇത്രനാൾ എന്റെ ഹൃദയം വേറെ ഒരു പെണ്ണിന് അടിയറവ് വെക്കാഞ്ഞത് എത്ര നന്നായി എന്ന് ഞാൻ ചിന്തിച്ചു പോയി. ഞാൻ ചേച്ചിയെ കെട്ടിപ്പിടിച്ചു.

Updated: December 11, 2025 — 5:38 am

Leave a Reply

Your email address will not be published. Required fields are marked *