മെയിൽ വായിച്ചു വിഷ്ണു സ്റ്റിയറിങ്ങിൽ തല വച്ച് പൊട്ടിക്കരഞ്ഞു ,,,
എന്റെ ഫൈസൽ ,,,എനിക്കവനെ രക്ഷിക്കാമായിരുന്നു ..ഈശ്വരാ ,,ഒരുമിച്ചു തുടങ്ങിയതാണ് ..ഒരാൾ പോയി ..ഇനി എന്നെ കാത്തിരിക്കുന്നത് എന്താണാവോ ?
രാത്രി ബസ് യാത്രയിലും അവൻ അമ്മയുടെ മടിയിൽ തല വച്ച് കണ്ണീർ വാർക്കുകയായിരുന്നു ..മനസിൽ ഫൈസലും ഒരുമിച്ചുള്ള ദിനങ്ങൾ കടന്നു വന്നു കൊണ്ടേയിരുന്നപ്പോൾ തലയ്ക്ക് ഭ്രാന്ത് പിടിക്കുന്ന പോലെ ..മകന്റെ മനസു വായിച്ച സുമതി അവന്റെ മുടിയിൽ തഴുകി ഉറക്കം വെടിഞ്ഞു ഇരുന്നു .
വീട്ടിൽ എത്തി രണ്ടു ദിവസം കഴിഞ്ഞാണ് വിഷ്ണു പുറത്തേക്ക് ഇറങ്ങിയത്,, കാർ കുറെ കാലമായി ഉപയോഗിക്കാതെ കിടന്നതു കൊണ്ടാകും സ്റ്റാർട്ട് ചെയ്യാൻ ബുദ്ധിമുട്ടി, ബാറ്ററി ഇറങ്ങി പോയതാണ്.. പോയി പുതിയ ബാറ്ററി വാങ്ങി ഇട്ടു നേർ പോയത് ഫൈസലിന്റെ വീട്ടിലേക്കാണ്. അമ്മ ബാങ്കിൽ പോകും മുന്നേ പറഞ്ഞതാണ് ..
”അങ്ങോട്ട് പോകേണ്ട,,കുറെ വാർത്തയൊക്കെ വന്നതാണ്,,നാട്ടുകാർ സംഭവത്തിൽ ദുരൂഹത പറയുന്നത് കൊണ്ട് പോലീസ് ഇപ്പോഴും ആ കേസിന്റെ പിറകെയുണ്ട് .. സൂക്ഷിക്കണം ”.
പക്ഷെ പോകാതിരിക്കാൻ കഴിഞ്ഞില്ല,, മനസ്സിൽ അവന്റെ ഓർമ്മകൾ കുത്തി നോവിക്കുകയാണ്… ആകെ ഒരു ആശ്വാസം സ്വന്തം വീട്ടിൽ തിരിച്ചെത്തിയെന്നതാണ്,കൂടെ അമ്മയുടെ സാമീപ്യവും ,,ഫൈസലിന്റെ ഓർമ്മ ഉള്ളത് കൊണ്ട് തന്നെ വീട്ടിലെത്തിയ ശേഷം മനഃപൂര്വമായ ഒരു അകലം അമ്മയിൽ നിന്നും പാലിച്ചിരുന്നു ,പക്ഷെ ഇടയ്ക്ക് കിട്ടുന്ന ആ സ്നേഹവാത്സല്ല്യങ്ങൾ മതിയായിരുന്നു മനസ്സിന് കുളിർമ്മ നൽകാൻ ,. തിരിച്ചെത്തിയപ്പോൾ അനിയത്തി ഗീതു അവനെ കണ്ടതും ഓടി വന്നു കെട്ടിപ്പിടിച്ചു കൊച്ചു കുഞ്ഞിനെ പോലെ കുറെ കരഞ്ഞു .. കുറെ പാടുപെട്ടു അവനവളെ അശ്വസിപ്പിക്കാൻ .പക്ഷെ.ചേച്ചി അപർണ ,എന്നെ ഒന്ന് തറപ്പിച്ചു നോക്കിയ ശേഷം ബാഗും എടുത്തു ബാങ്കിലേക്ക് പോയി. എന്നെ അത്രയും ഇഷ്ട്ടമുണ്ടായിരുന്ന ചേച്ചിയാണ്.. അവൾക്ക് ഇത് എന്ത് പറ്റി എന്ന് ആലോചിച്ചപ്പോൾ ആണ് ഫൈസൽ മരിക്കും മുൻപേ എല്ലാം അവളോട് പറഞ്ഞത് ഓർത്തത്…തലയ്ക്ക് മുകളിൽ ഒരു വെള്ളിടി വെട്ടിയ പോലെ തോന്നി ,,തിരിച്ചു വരവ് വീണ്ടും വലിയ കുഴികളിലേക്ക് പതിക്കാൻ വേണ്ടിയാണോ എന്ന ചിന്ത അവനിൽ പടർന്നു കയറി ..ചേച്ചിയുടെ കണ്ണുകളിൽ വായിക്കാൻ കഴിയാത്ത എന്തോ ഒന്നുണ്ട് ..വണ്ടി ഓടിക്കുമ്പോഴും വണ്ടീ മനസ്സിൽ അതെന്താണ് എന്നതായിരുന്നു …
അടുത്ത പാർട്ടിൽ അവസാനിക്കും …
